Tuesday, October 22, 2024
Homeഇന്ത്യഎൻടിഎ അടിമുടി സ്വകാര്യം ; പരീക്ഷകളുടെ ചുമതലകൾ സ്വകാര്യ ഏജൻസികൾക്ക്‌.

എൻടിഎ അടിമുടി സ്വകാര്യം ; പരീക്ഷകളുടെ ചുമതലകൾ സ്വകാര്യ ഏജൻസികൾക്ക്‌.

ന്യൂഡൽഹി; ദശലക്ഷങ്ങൾ എഴുതുന്ന 25ഓളം ദേശീയതല മത്സരപരീക്ഷകൾ ഓരോ വർഷവും നടത്തുന്ന എൻടിഎ (നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി)യുടെ കാര്യക്ഷമതയെക്കുറിച്ച്‌ ഗൗരവതരമായ ചോദ്യങ്ങൾ ഉയരുന്നു. ‘ഒരു രാജ്യം, ഒരു പരീക്ഷ’ നയത്തിന്റെ ഭാഗമായി 2017ൽ മോദിസർക്കാർ സ്ഥാപിച്ച എൻടിഎയുടെ നടത്തിപ്പിൽ അടിമുടി സ്വകാര്യവൽക്കരണമാണ്‌. വളരെ പ്രധാനപ്പെട്ട പരീക്ഷകളുടെ ചുമതലകൾ സ്വകാര്യ ഏജൻസികൾക്ക്‌ നൽകുകയാണ്‌ എൻടിഎ. ഇതാണ്‌ പരീക്ഷാ കുംഭകോണങ്ങളുടെ അടിസ്ഥാനകാരണം. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ മോദിസർക്കാരിന്‌ ഒഴിയാനാകില്ല.

സർക്കാർ സ്ഥാപനങ്ങളിൽ എൻടിഎയുടെ പരീക്ഷകൾ നടത്താറില്ല. മേൽനോട്ട ചുമതലയും സർക്കാർ ഉദ്യോഗസ്ഥർക്ക്‌ നൽകില്ല. സ്വകാര്യസ്ഥാപനങ്ങളുടെ കംപ്യൂട്ടറുകൾ ഉപയോഗിച്ച്‌ സ്വകാര്യ ഏജൻസികൾ വഴിയാണ്‌ പരീക്ഷകൾ നടത്തിയിരുന്നത്‌. ആയിരക്കണക്കിന്‌ കേന്ദ്രങ്ങളിൽ ഓൺലൈനിൽ നടക്കുന്ന പരീക്ഷകളിൽ സൈബർ സുരക്ഷ ഉറപ്പാക്കാൻ എൻടിഎയ്‌ക്ക്‌ കഴിയുന്നില്ല. നീറ്റ്‌ യുജിയും, യുജിസി നെറ്റും ഇത്തവണ ഒഎംആർ രീതിയിൽ നടത്തിയിട്ടും പൊളിഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എൻടിഎ നടത്തുന്ന പരീക്ഷകളെക്കുറിച്ച്‌ 2020 മുതൽ പരാതിയുണ്ട്‌. അക്കൊല്ലം ജെഇഇ(മെയിൻ), നീറ്റ്‌ യുജി എന്നിവയിൽ ക്രമക്കേട്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. 2022ലെ ജെഇഇ(മെയിൻ) പരീക്ഷക്കിടെ സാങ്കേതിക തടസ്സമുണ്ടായെന്ന്‌ വ്യാപക പരാതി ഉയർന്നു. സ്‌കോർ കുറയാൻ ഇത്‌ ഇടയാക്കിയെന്ന്‌ വിദ്യാർഥികൾ പരാതിപ്പെട്ടു. ഇക്കൊല്ലത്തെ ജെഇഇ(മെയിൻ) പരീക്ഷാ ചോദ്യങ്ങളും പരാതിക്ക്‌ ഇടയാക്കി.”

കേന്ദ്രസർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനായി രണ്ട്‌ വർഷം മുമ്പ്‌ സിയുഇടി (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ്‌ ടെസ്റ്റ്‌) കൂടി തുടങ്ങിയതോടെ എൻടിഎയുടെ ഭാരം ഇരട്ടിച്ചു. ഇത്‌ താങ്ങാനുള്ള ശേഷി എൻടിഎ സംവിധാനത്തിനുണ്ടോ എന്നതിൽ സുതാര്യമായ പരിശോധനയും നടന്നിട്ടില്ല. സിയുഇടി പരീക്ഷാകേന്ദ്രങ്ങൾ അവസാനനിമിഷം മാറ്റുന്ന സംഭവങ്ങളുമുണ്ടായി. അർധരാത്രിയാണ്‌ ഇത്‌ സംബന്ധിച്ച്‌ വിദ്യാർഥികൾക്ക്‌ ഇമെയിൽ ലഭിക്കുന്നത്‌. പ്രധാന ദേശീയ മാധ്യമങ്ങളടക്കം എൻടിഎയുടെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ച്‌ രംഗത്തുവന്നിട്ടുണ്ട്‌. പരീക്ഷ റദ്ദാക്കലും ഗ്രേസ്‌ മാർക്ക്‌ നൽകലുമൊക്കെ അപമാനകരമാണെന്ന്‌ പ്രമുഖ പത്രങ്ങൾ മുഖപ്രസംഗം എഴുതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments