Logo Below Image
Sunday, April 13, 2025
Logo Below Image
Homeകായികംഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 18 വർഷത്തിനുശേഷം, പാരീസ് ഒളിമ്പിക്‌സിനായി ടീം ഒരുങ്ങുമ്പോഴും ഗോൾപോസ്റ്റിനുമുന്നിലെ വിശ്വസ്തനായി ശ്രീജേഷ് ടീമിനൊപ്പമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ ആയിരുന്നു.

പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യൻ ഹോക്കി ടീം ഇറങ്ങുമ്പോഴും മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ​ഗോൾ കീപ്പർ. ടീം ഗോൾ കീപ്പർ: പി ആർ ശ്രീജേഷ്  ഫൻഡർമാർ: ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ഹർമൻപ്രീത് സിംഗ്, സുമിത്, സഞ്ജയ്, മിഡ്ഫീൽഡർമാർ: രാജ്കുമാർ പാൽ, ഷംഷേർ സിംഗ്, മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഫോർവേഡുകൾ: അഭിഷേക്, സുഖ്ജീത് സിംഗ്, ലളിത് കുമാർ ഉപാദ്ധ്യായ, മൻദീപ് സിംഗ്, ഗുർജന്ത് സിംഗ് റിസർവ് താരങ്ങൾ: നീലകണ്ഠ ശർമ്മ, ജുഗ്രാജ് സിംഗ്, കൃഷൻ ബഹദൂർ പഥക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ