Thursday, December 26, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (18) ✍സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (18) ✍സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

തത്ഭവം തത്സമം എന്നിങ്ങനെ വാക്കുകൾ ഉണ്ടെന്ന് കേട്ടിരിക്കും

മറുഭാഷയിലെ പദത്തിൽ നിന്നും ഉണ്ടാക്കുന്നത് ആദ്യ വിഭാഗത്തിലും മറുഭാഷാപദം എടുത്തു മാറ്റം വരാതെ ഉപയോഗിക്കുന്നത് രണ്ടാം വിഭാഗത്തിലും…..

ഉദാഹരിക്കാം

തത്ഭവം

സംസ്കൃതത്തിൽ നിന്ന്….

സിംഹം > ചിങ്ങം
പംക്തി > പന്തി
വ്യാഖ്യാനം > വക്കാണം
തിഥി > തിയതി
ശ്രാവണ > ആവണി,ആവണം,ഓണം.

ഇംഗ്ലീഷിൽ നിന്ന്…..

Office >. ആപ്പീസ്

Hospital > ആസ്പത്തൽ,ആസ്പത്രി,ആശുപത്രി.
School ഇസ്കൂള്
Cashew nut കശുവണ്ടി

മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്

കയർ > coir
പപ്പടം > papad
കറി > Kari
ചക്ക jackfruit

സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിലേക്ക്….

മാതാ Mother
പിതാ father
ഭ്രാത brother
സൂനു son
ഹൃത്ത് heart…….
……….

ആധാന പ്രദാനങ്ങളിലൂടെ ( കൊള്ളൽ കൊടുക്കൽ) ഭാഷകൾ വളരുന്നു.സംസ്കാര വിനിമയം നടക്കുന്നു.രാജ്യങ്ങളുടെ സാമീപ്യം,കോളനിവത്കരണം, യുദ്ധം, കച്ചവടം,കലകൾ അങ്ങനെ പല ഘടകങ്ങൾ ഭാഷാ വികാസത്തിനു രാസത്വരകമാകാറുണ്ട്.

അശ്ലീലം

ശ്ലീലമല്ലാത്ത, അഥവാ സഭായോഗ്യമല്ലാത്ത, ഇനിയും അഥവാ ഭംഗിയില്ലാത്ത, സന്ദർഭത്തിനു യോജിക്കാതെ ചില വികാരങ്ങൾ ഇളക്കി വിടുന്ന തുടങ്ങിയ അർത്ഥം നൽകാം.

ശ്ലീലാശ്ലീലങ്ങൾ നിർണ്ണയിക്കാൻ ചിലപ്പോൾ നന്നേ ബുദ്ധിമുട്ടാറുണ്ട്.

“വീതാതങ്കം വിധുസ്ത്രീവടിവു വിധുധരൻ
കണ്ടു കാമിച്ചടുത്തെത്തി
ഏതാണ്ടൊക്കെ പ്രവർത്തിച്ചളവ്….”

ഏ ആർ രാജരാജവർമ്മ ഭാഷാഭൂഷണത്തിൽ പറയുന്നത് ;
‘ഏതാണ്ടൊക്കെ പ്രവർത്തിച്ചു ‘ എന്നിടത്ത് അശ്ലീലം ഉണ്ടെന്നാണ്.നേരിട്ടു പറയുന്നില്ലെങ്കിലും പ്രവർത്തിച്ചത് എന്തൊക്കയായിരിക്കാം എന്ന് വ്യത്യസ്ത മനോഗതക്കാരായ വായനക്കാർ ഊഹിക്കുമല്ലൊ!

2 “ഒന്നോടൊന്നൂരിയിട്ടാൽ
പുണരുവതിനും ഉമ്മയ്ക്കും
..ച്ചി മെച്ചം ”

എന്നു വെൺമണി എഴുതുമ്പോൾ കുറേക്കൂടി പച്ചയ്ക്ക് ധരിപ്പിക്കുന്നില്ലേ…..

3 മഹാകവി വള്ളത്തോളിന്റെ കവിതാ ഭാഗം …. ഇങ്ങനെ…..

” മങ്കത്തയ്യിനെ മഞ്ജുവാക്കുകൾപറഞ്ഞിട്ട് ഒട്ടൊട്ടടുപ്പിച്ചു ഞാൻ
തങ്കപ്പട്ടു റവുക്കതൻ നടുവിലായ്
കൈയൊന്നു വച്ചീടവേ
തങ്കൽത്തീപ്പൊരി വീണ പോലെ
തരസാ തട്ടിപ്പിടഞ്ഞ് ഉച്ചലൽ
കൊങ്കച്ചെപ്പുകൾ മെത്തമേൽ
അമരുമാക്കി കിടന്നാളവൾ !”

കുറച്ചു കൂടി കസറി,അല്ലേ ?

നല്ലൊരു ചിത്രത്തിൽ കണ്ടപോലുണ്ട്!

4 നാം വായിച്ചിട്ടുള്ള ആ പഴയ ഫ്രഞ്ച്എഴുത്തുകാരനില്ലേ,നമ്മുടെ മോപ്പസാങ്…….

അദ്ദേഹത്തിൻെറ ‘സ്തന്യപാനം ‘എന്ന കഥ ചില വരികളിലേയ്ക്ക് കുറുക്കിയെടുത്താൽ….

ജെനോവയിൽ നിന്നും മാഴ്സെയിലേക്ക് കുതിക്കുന്ന ട്രെയിൻ….

തീവണ്ടിയുടെ അവസാനത്തെ ബോഗിയിൽ മേദസ്സു മുറ്റിയ ഒരു 25 കാരിയും
ഇരുപതിനോടടുത്ത തൊഴിലാളിയാണെന്നു തോന്നിപ്പിക്കുന്ന മെലിഞ്ഞവനും മാത്രം.

സ്ത്രീ മൂന്നു പെറ്റ കർഷക.കൈയിൽ പല വസ്തുക്കളും പല പൊതികളിലായി കരുതിയിട്ടുണ്ട്.മാഴ്സെയിലുള്ള ഒരു സ്ത്രീ അവൾക്കു നഴ്സായി ജോലി വാഗ്ദാനം നൽകിയിരുന്നു.അങ്ങോട്ടു പോവുകയാണവൾ.ഇടയ്ക്കിടെ പുളയുന്നുണ്ട്.മേൽവസ്ത്രം മെല്ലെ അയച്ചിടുന്നുണ്ട്.ഇടക്ക് ഉറങ്ങിപ്പോകുന്നു.ഞെട്ടിയുണരുന്നു.വീണ്ടും മേൽവസ്ത്രം ലൂസാക്കുന്നു.ഇപ്പോൾ അവളുടെ തടിച്ച മുലകളുടെ മുകൾ ഭാഗം ചെറുപ്പക്കാരനു കാണാം.അയാൾ നോക്കി.ഉഷ്ണമുള്ള വസന്തകാല യാത്രയാണ്. അതു കൊണ്ടായിരിക്കാം അവളിങ്ങനെ മാറിടം വെളിയിൽ കാണും വിധം വസ്ത്രം നീക്കുന്നത് എന്ന് അയാൾ ധരിച്ചു.അയാൾ ഉറക്കത്തിലേക്കു പോയി.അയാൾക്ക് നല്ല തളർച്ചയുണ്ട്.

പെട്ടെന്ന് ഉണർന്നപ്പോഴോണ്ട് തടിച്ചി നല്ല തീറ്റ.

ബ്രെഡ്,മുട്ട,പ്ളം, പിന്നെ വീഞ്ഞ്…അവൾ ഞെരിയുന്നുണ്ട്.പിരിയുന്നുണ്ട്.
ഇതാ കണ്ണടക്കുന്നു.വീണ്ടും ഞെട്ടിയുണരുന്നു.ഇക്കുറി മേൽവസ്ത്രം പൂർണ്ണമായി അഴിച്ചു മാറ്റി !!

അർദ്ധ നഗ്നത!!!

ഇടയ്ക്ക് ഒരു സ്റ്റേഷനിൽ നിന്ന് ഒരമ്മയും കുഞ്ഞും അവരുടെ കമ്പാർട്ടുമെന്റിൽ കയറിയിരുന്നു.കുഞ്ഞിനെ കണ്ടപ്പോൾ നില വിട്ട് അവൾ പറഞ്ഞു;

” ഇതാ എന്നെ സഹായിക്കാൻ കഴിയുന്ന കുഞ്ഞ്”

എന്നെ സഹായിച്ചാൽ ഞാൻ അഞ്ച് ഫ്രാങ്ക് നൽകാൻ തയ്യാറാണ്.. ഇപ്പോൾ കയറിവന്ന സ്ത്രീയുടെ കുട്ടി കരയുന്നുണ്ടായിരുന്നു. പക്ഷേ അതിൻെറ അമ്മ തടിച്ചിയെ ഗൗനിക്കുന്നില്ല.കുട്ടിയുടെ കരച്ചിലടക്കാനും നോക്കുന്നില്ല.

ഇടയ്ക്ക് ആ സ്ത്രി യുവാവിനോടു സംസാരിച്ചു.ഇരുവരു കൈമാറിയത് അദ്ധ്വാനിച്ചു ജീവിക്കുന്ന താഴെക്കിടയിലുള്ളവരുടെ കാര്യങ്ങൾ.

തീവണ്ടി മോന്നോട്ടു നീങ്ങി.സഹോദരിയെ ഏല്പിച്ച കുഞ്ഞ് ഇപ്പോൾ കരയുകയായിരിക്കും. മുലയിൽ എത്രമാത്രം പാലാണെന്നൊ ! മെല്ലെ ഞെക്കിയാൽ മതി,ചീറ്റും.”പാവം എൻെറ കുഞ്ഞ് രണ്ടു ദിവസമായി അമ്മിഞ്ഞ കുടിക്കാതെ തളർന്നിട്ടുണ്ടാവും”

അവൾ ബോധം കെടുമെന്ന വിധം ഞെളിപിരി കൊണ്ടു.

മൂന്നു കുഞ്ഞുങ്ങളെ സഹോദരിയെ ഏല്പിച്ചിട്ടാണ് പോരുന്നത്.ഇളയത് കൈക്കുഞ്ഞാണ്.അമ്മിഞ്ഞ കെട്ടിക്കിടന്ന് വിങ്ങുകയാണ്..
മോപ്പസാങ് കഥ അവസാനിപ്പിക്കുന്നു.ആ മെലിഞ്ഞ ചെറുപ്പക്കാരൻ അവളുടെ കുഞ്ഞായി മാറി.അവൾക്ക് ആശ്വാസമായി.
അവൾ ഉടൻ മാറിടം മറച്ചു.

“എനിക്ക് പുതിയ ജീവൻ കിട്ടിയ പോലുണ്ട്
വലിയ ഉപകാരമാണ് നിങ്ങൾ ചെയ്തത്.നന്ദിയുണ്ട്.”

ചെറുപ്പക്കാരൻ പറഞ്ഞു;
” മദാം, ഞാൻ നിങ്ങളോടു നന്ദി പറയുന്നു.രണ്ടു ദിവസമായി ഞാൻ യാതൊന്നും കഴിച്ചിരുന്നില്ല.”

അശ്ലീലത്തിൻ തലങ്ങൾ
അനവധിയത്രെ !

മഹത്തായ രചനകളിൽ
ജീവിതം പുനസൃഷ്ടിക്കപ്പെടുന്നു.ലൈംഗികാകർഷണം ഒഴിവാക്കിയാൽ ജീവിതമില്ല.

അശ്ലീലത്തിനു വേണ്ടിയുള്ള അശ്ലീലത തിരിച്ചറിയുന്ന നല്ല മിടുക്കും കുതുകവുമുള്ളവരാണ് വായനക്കാർ.അവർ കള്ള നാണയങ്ങൾ വാരിയെടുത്ത് വലിച്ചെറിയും.

ഒരു നാട്ടിൽ അശ്ലീലമായി
തള്ളുന്നത് മറുനാട്ടിൽ ?????

സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments