അദൃശ്യനായി നാടു മുഴുവൻ ചുറ്റി ക്കറങ്ങുക. എല്ലാവരും സ്വപ്നം കണ്ടിരുന്ന അക്കാര്യം പരീക്ഷണങ്ങളിലൂടെ ഒരാൾ സാധിച്ചെടുത്തു.
ഇതൊരു നോവലിലെ കഥയാണ്. എന്നാൽ വെറും കഥ മാത്ര മാണതെന്ന് വായിച്ചവർക്കാർക്കും തോന്നിയില്ല. അദൃശ്യമനുഷ്യനാവാൻ നോവലിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചെയ്താൽ ആർക്കും അദൃശ്യനാവാം എന്നേ വായനക്കാർക്കു തോന്നിയുള്ളു. അത്രയ്ക്ക് ശാസ്ത്രീയമായിരുന്നു നോവലിസ്റ്റിൻ്റെ വിവരണങ്ങൾ. എച്ച് ജി. വെൽസ് എന്നായിരുന്നു നോവലിസ്റ്റിൻ്റെ പേര് ബെർട്ടി എന്ന ബാലന് പുസ്തകം വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയായിരുന്നു കുടുംബത്തിൽ ഒരിക്കൽ, ധനികനായ ഒരു കുട്ടിയുടെ കൈയിൽ നിന്നു താഴെവീണ ബെർട്ടിയുട്ടിയുടെ കാലൊടിഞ്ഞു. കിടപ്പിലായ അവന് ആ കുട്ടിയുടെ അമ്മ വേണ്ട സഹായങ്ങളൊക്കെ ചെയ്തു. കൂട്ടത്തിൽ വായിക്കാൻ കുറേ പുസ്തകങ്ങളും നൽകി.
അന്ന് കുട്ടിയായിരുന്ന ബെർട്ടിയെ ഭാവിയിൽ എച്ച്.ജി. വെൽസ് എന്ന മഹാസാഹിത്യകാരനാക്കി മാറ്റിയതിൽ ആ പുസ്തകങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. അമ്മ ജോലി ചെയ്തിരുന്ന വീട്ടിലെ പുസ്തകശേഖരവും അവന് പ്രയോജനം ചെയ്തു.
ശാസ്ത്രീയമായ അടിത്തറയും മനോഹരമായ ഭാവനയും തികഞ്ഞതാണ് എച്ച്.ജി.വെൽസിൻ്റെ കൃതികൾ. അദൃശ്യ മനുഷ്യൻ, ടൈം മെഷീൻ എന്നീ കൃതികൾ കൊച്ചുകുട്ടികൾക്കുപോലും പ്രിയപ്പെട്ടതാണ്. കൂടാതെ ഗൗരവസ്വഭാവമുള്ള ധാരാളം കൃതികൾ വായനക്കാരുടെ പ്രശംസനേടിയിട്ടുണ്ട്. “ദി ഔലൈൻ ഓഫ് ഹിസ്റ്ററി’ എന്നൊരു ചരിത്ര പുസ്തകവും, വെൽസിൻ്റെ ആത്മകഥയും ബർണാഡ്ഷാ ഉൾപ്പെടെയുള്ളവർ പുകഴ്ത്തിയിട്ടുണ്ട്.
1946 ആഗസ്റ്റിൽ എച്ച്.ജി. വെൽസ് അന്തരിച്ചപ്പോൾ ‘നമ്മുടെ കാലഘട്ടത്തിലെ മഹാനായ പ്രവാചകൻ’ എന്നാണ് ഒരു സാഹിത്യകാരൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
അവതരണം: മാത്യു ശങ്കരത്തിൽ