Sunday, December 22, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത് ..

സ്നേഹ സന്ദേശം
💚💚💚💚💚💚

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“Living is the art of getting used
to what we did’nt expect”

– Eleanor C Wood

(ജീവിക്കുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കലയാണ് )

ജീവിതമെന്ന മനോഹരമായ കലയെ ഇത്രയേറെ സുന്ദരമായി വ്യാഖ്യാനിച്ച എലനോർ സി. വുഡിൻ്റെ ഈ വാക്കുകൾ ലോക പ്രശസ്തമാണ്.

തൻ്റെ ചുറ്റുപാടുകളോടും സഹജീവികളോടും പൊരുത്തപ്പെടാനാവാതെ വരുമ്പോൾ , ദാനമായി ഈ ഭൂമിയിൽ ലഭിച്ച ജീവിതത്തോടു പോലും സമരസപ്പെടാനും അതുമായി ഇണങ്ങി കഴിയാനും സാധിക്കാതെ വരുമ്പോൾ, ഉണർന്ന് ചിന്തിപ്പിക്കുവാൻ ഈ വാക്കുകൾ പ്രേരിപ്പിക്കും എന്നതിൽ തർക്കമില്ല.

👉 ഇന്നേവരെ ജീവിതം തന്ന മുറിവുകൾ..

👉 ഇന്നേവരെ ചേർന്നു നിന്നവർ തന്ന നൊമ്പരങ്ങൾ..

👉 ഇന്നേവരെ നാം എടുത്ത തീരുമാനങ്ങളിൽ വന്നുപോയ പാകപ്പിഴകൾ..

👉 ഇന്നേവരെ നാം താണ്ടിയ ദുരിതപാതകൾ..

എല്ലാം ഇപ്പോഴത്തെ ജീവിതത്തോട് പൊരുത്തപ്പെടാൻ ആവാത്ത വിധം മനസ്സിനെ മാറ്റിയിരിക്കാം.

തോമസ് ജെഫേഴ്സൻ അതിനുള്ള ഉത്തരം സ്വന്തം അനുഭവത്തിൽ നിന്ന് കൃത്യമായി നൽകിയിരിക്കുന്നു.

🌺 “ഭൂതകാല ചരിത്രത്തേക്കാൾ എനിക്ക് ഭാവിയുടെ സ്വപ്നങ്ങൾ ഇഷ്ടമാണ്.”

അതെ , ഭൂതകാലത്തിൻ്റെ കയ്പേറിയ ദിനങ്ങൾ മനപ്പൂർവ്വം മറന്നുകളഞ്ഞ് ഭാവിയിലെ നന്മകൾ സ്വപ്നം കാണുക എന്നതാണ് അതിനുത്തരം..!

“ദു:ഖിച്ചിരിക്കുന്ന മനസ്സേ…
നീയോർക്കുക..
നെടുവീർപ്പിടുന്ന മനസ്സേ..
നീയോർക്കുക..”

“നല്ലതാം നാളുകൾ വരുമിനിയും..
ശാന്തമാവുക…നീയൊന്നു ചിരിക്കുക..”

ഈ വരികൾ മുന്നോട്ട് നീങ്ങാൻ ശക്തി പകരും.

ആൽബർട്ട് ഐൻസ്റ്റീൻ ജീവിതത്തെ ഉപമിച്ചിരിക്കുന്നത് നോക്കുക..

“ജീവിതം സൈക്കിൾ ചവിട്ടുന്നതുപോലെയാണ്..!ബാലൻസ് തെറ്റാതിരിക്കണമെങ്കിൽ നീങ്ങികൊണ്ടേയിരിക്കണം ”

ജീവിതം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കണം…
നിർത്താതെ..പിന്തിരിഞ്ഞു നോക്കാതെ.. മുന്നോട്ട്..
ഇനിയും മുന്നോട്ട്..

മദർ തെരേസ ജീവിതത്തെക്കുറിച്ച് എഴുതിയ വരികളിലൂടെ ഒന്ന് കണ്ണോടിച്ചാൽ, അതിൻ്റെ അർത്ഥമറിഞ്ഞ് ജീവിതത്തെ നോക്കിക്കണ്ടാൽ, ജീവിതമെന്ന ഗാനം നമുക്ക് മനോഹരമായി പാടാനാവും.

ആ വരികൾ ഇങ്ങനെയാണ്..

🌿 ജീവിതം അവസരമാണ്..
ഉപയോഗിക്കുക.

🌿 ജീവിതം സൗന്ദര്യമാണ്..
ആസ്വദിക്കുക.

🌿 ജീവിതം അനുഗ്രഹമാണ്..
അനുഭവിക്കുക.

🌿 ജീവിതം കിനാവാണ് .. സഫലീകരിക്കുക .

🌿 ജീവിതം വെല്ലുവിളിയാണ് ..
നേരിടുക.

🌿 ജീവിതം കർത്തവ്യമാണ് .. നിർവഹിക്കുക.

🌿 ജീവിതം മത്സരക്കളിയാണ് ..
കളിച്ചുതീർക്കുക.

🌿 ജീവിതം വിലയേറിതാണ് ..
ശ്രദ്ധിക്കുക.

🌿 ജീവിതം സമ്പത്താണ് ..
സംരക്ഷിക്കുക.

🌿 ജീവിതം സ്‌നേഹമാണ് ..
അനുഭവിക്കുക.

🌿 ജീവിതം നിഗൂഢരഹസ്യമാണ് ..
മനസിലാക്കുക.

🌿 ജീവിതം വാഗ്ദാനമാണ് ..
നിറവേറ്റുക.

🌿 ജീവിതം ദുഃഖമാണ് ..
കീഴടക്കുക.

🌿 ജീവിതം ഗാനമാണ് ..
ആലപിക്കുക.

🌿 ജീവിതം സമരമാണ് ..
അംഗീകരിക്കുക.

🌿 ജീവിതം ദുരന്തനാടകമാണ് ..
നേരിടുക.

🌿 ജീവിതം സാഹസമാണ് ..
അഭിമുഖീകരിക്കുക.

🌿 ജീവിതം ജീവനാണ് ..
കാത്തുരക്ഷിക്കുക.

🌿 ജീവിതം ഭാഗ്യമാണ് ..
ഭാഗഭാക്കാകുക.

🌿 ജീവിതം അനർഘമാണ് ..
നശിപ്പിക്കാതിരിക്കുക.

ജീവിതമാകുന്ന ഗാനം മനോഹരമായി പാടുവാൻ അഗതികളുടെ അമ്മ കുറിച്ചിട്ട ഈ വരികൾ എന്നും ഓർത്തുവെയ്ക്കാം

എല്ലാ പ്രിയപ്പെട്ടവർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു…

ബൈജു തെക്കുംപുറത്ത് ..
💚🙏

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments