Sunday, May 19, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ (69) 'അഷ്ടബന്ധം'✍പി.എം.എൻ.നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ (69) ‘അഷ്ടബന്ധം’✍പി.എം.എൻ.നമ്പൂതിരി

പി. എം. എൻ. നമ്പൂതിരി

അഷ്ടബന്ധം

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന അതിശക്തമായ ഒരു തരം പശയാണ് *അഷ്ടബന്ധം.വളരെ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അഷ്ബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമ്മിക്കുവാൻ പ്രത്യേകം വൈദഗ്ധ്യം നേടിയവരാണ് ഇതിന് നേതൃത്വം നൽകിവരുന്നത്. ഓരോ 12 വർഷംകഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ഉറപ്പിക്കുന്നു.

അഷ്ടബന്ധം എന്നത് ഒരു സംസ്കൃതപദമാണ്. അഷ്ടം എന്ന വാക്കിൻ്റെ അർത്ഥം 8 എന്നും ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക എന്നുമാണ്അർത്ഥം.രണ്ടു ചേരുമ്പോൾ
അഷ്ടബന്ധമായി.

അതായത് 8 വസ്തുക്കൾ ചേർത്ത് ബന്ധിപ്പിക്കുക എന്ന് സാരം .വ്രതാനുഷ്ടാനങ്ങളോടെ നിലവിളക്കിന് മുൻപിൽ വെച്ചാണ് ഈകൂട്ട് തയ്യാറാക്കുന്നത്.അഷ്ടബന്ധം നിർമ്മിക്കാൻ 41 ദിവസത്തെ നിർമ്മാണപ്രവർത്തന രീതിയാണ് ഉള്ളത്.

7 അസംസ്കൃത വസ്തുക്കളായ ശംഖ് ,ചെഞ്ചല്യം , കോലരക്ക് , കടുക്ക , നെല്ലിക്ക , മണൽ ( പുണ്യനദികളിൽനിന്നുംശേഖരിച്ച ) ,കോഴിപ്പരൻ തുടങ്ങിയവ ചേർത്ത മിശ്രിതം നിർമ്മിക്കുന്നു. മിശ്രിതംനിർമ്മിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യ പ്രയത്നം ആവശ്യമായി വരുന്നു.മരം കൊണ്ട് നിർമ്മിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൗഡർ പോലുള്ള ഒരു മിശ്രിതം ഉണ്ടാക്കുന്നു. ചുറ്റികക്ക് ഉദ്ദേശം 8 മുതൽ 10 കിലോഗ്രാം ഭാരമുണ്ടാകും. ഇങ്ങനെ ലഭിച്ച പൗഡറിൽ അല്പം നല്ലണ്ണ ചേർത്ത് കുഴച്ച് ഒരു കുഴമ്പ് രൂപമാക്കി വെക്കും .തുടർന്ന് 41-ാം ദിവസം അ തിൽ കുരു ഇല്ലാത്ത പഞ്ഞി ചേർത്ത് നല്ലവണ്ണം ഇളക്കിയ ശേഷം അത് പീഠത്തിൻ്റെ കുഴിയിലും വിഗ്ര
ഹത്തിൻ്റെ കുറ്റി പോലെ നിൽക്കുന്ന ഭാഗത്തും നന്നായി പുരട്ടി അതിൽ അമർത്തി വെക്കുന്നു. അതോടെ അത് അവിടെ ഉറച്ചു പോകും. ഒരു കാരണവശാലും ഇളക്കം വരുകയില്ല .☆ഇതാണ് അഷ്ടബന്ധ ബന്ധനം☆

അതിനുശേഷം പുണ്യാഹം ചെയ്ത് ശുദ്ധി വരുത്തി ആവാഹനമന്ത്രങ്ങൾ ചൊല്ലി ബിംബത്തിന് ചൈതന്യം ഉണ്ടാക്കുന്നു.ഓരോ വർഷം കഴിയുംതോറും ചൈതന്യത്തിൽ കുറവ് വരുന്നതിനാൽ ഓരോ 12 വർഷം കൂടുമ്പോഴും വീണ്ടും അഷ്ടബന്ധത്തിൽ ഉറപ്പിച്ച് കലശം ചെയ്ത് വിഗ്രഹത്തിന് ചൈതന്യം വർദ്ധിപ്പിക്കണ്ടതായിട്ടുണ്ട്.

അതു കൊണ്ടാണ് ഓരോ ക്ഷേത്രത്തിലും12വർഷം കഴിയുമ്പോൾകലശം നടത്തുന്നത്.

പി. എം. എൻ. നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments