Saturday, July 27, 2024
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 2) (അദ്ധ്യായം 7) ✍ റവ. ഡീക്കൺ...

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 2) (അദ്ധ്യായം 7) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

1. ഭാര്യമാരോട്

* ഭാര്യമാരോട് : ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, ഇങ്ങനെ നാലു ഭാഗമാണ് ഇത്.

* ഒന്നാം ഭാഗം HV ഭാര്യമാരോട് എന്ന വിഷയം കേൾക്കുമ്പോൾ നിങ്ങൾക് തോന്നാം, സ്ത്രീകളെ തന്നെ ഇങ്ങനെ കുറ്റം പറയുമ്പോൾ പുരുഷന്മാരൊക്കെ പുണ്യവാന്മാരാണോ, ബഹുമാനപ്പെട്ട ടോണി ശെമ്മാശൻ അവരെ കുറ്റം പറയാത്തതെന്താ.
• എന്നാൽ ഇതിലും കടുപ്പമേറിയത് അവർക്കുള്ളത് പിറകിൽ വരുന്നുണ്ട്, നിങ്ങൾ പേടിക്കണ്ട. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നതല്ല. അനേക കുടുംബങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.
• ക്രിസ്തീയ ഭവനങ്ങളിൽ സന്തോഷവും സമാധനവുമുള്ള നല്ല സ്നേഹമുള്ള കുടുംബജീവിതം ഉണ്ടായിക്കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഇത് എഴുതുന്നത്
* ഒരു സ്ത്രീക്ക് മൂന്ന് പദവികൾ ഉണ്ട്. ഭാര്യ, കുടുംബിനി, അമ്മ. ഒരു സ്ത്രീ എന്ന് പറഞ്ഞാൽ കുടുംബത്തിന്റെ വിളക്കാണ്. ആ വെളിച്ചം എവിടെയും പ്രകാശിക്കണം. എപ്പോഴും കത്തിനിൽക്കണം അല്ലാതെ കരിന്തിരി കത്താൻ ഇടയാകരുത്.
* ഇന്ന് ഒട്ടേറെകുടുംബങ്ങൾ കരിന്തിരി കത്തികൊണ്ടിരിക്കുവാ. അതിൽ എണ്ണ ഒഴിച്ച് കൊടുക്കണം എങ്കിൽ മാത്രമേ അത് കാത്തുകയുള്ളു. ആ എണ്ണ എന്ന് പറയുന്നത് പ്രാർത്ഥനയാണ്.
* വി. കുർബാനാനന്തരം വി. ത്രോണോസിൽ നിന്ന് കത്തിച്ച് മെഴുകുതിരി താഴേക്ക് കൊടുക്കുന്നു. അതിൽ നിന്ന് വെളിച്ചം പകർന്ന് എല്ലാവരും കത്തിക്കുന്നു. അപ്പോൾ ആ പ്രകാശത്തിന്റ ശക്തി എത്ര വലുതായിരിക്കും. ആ മെഴുകുതിരി കത്തുന്നത് ഉരുകി താഴെ വീഴുന്നതനുസരിച്ച് വെളിച്ചം കൂടും. അതുപോലെ നമ്മുടെ മനസ്സ് ഉരുകുമ്പോൾ പ്രാർത്ഥന ദൈവം കേൾക്കും
* നമുക്ക് ദൈവം നൽകിയ ആ വെളിച്ചം മറ്റുള്ളവർക്കും നാം പകർത്ത് കൊടുക്കണം. അപ്പോഴാണേ മറ്റുള്ളവരും ദൈവത്തെ അറിയൂ.
* മത്താ:5:15:16 ` വിളക്ക് കത്തിച്ച് പറയിൻ കീഴല്ല തണ്ടിന്മേ ലത്രേ വെക്കുന്നത്. അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രാകാശിക്കും. അങ്ങനെ തന്നെ മനുഷ്യൻ നിങ്ങളുടെ നല്ലപ്രവർത്തികളെ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെമേൽ പ്രകാശിക്കട്ടെ.`
* നിങ്ങളുടെ നല്ലപ്രവർത്തികളെകണ്ട് എന്ന് എടുത്തു പറയുന്നു. നല്ല പ്രവർത്തികളെ കണ്ട് എന്ന് പറയുമ്പോൾ അവർക്ക് വെളിച്ചം പകരണമെങ്കിൽ നാം നല്ലപ്രവർത്തി ചെയ്യുന്നവരായിരിക്കണം.
* കർത്താവായ ക്രിസ്തു എന്ന വെളിച്ചം പകർന്നുകൊടുക്കണം. അത് ദൈവനാമ മഹത്വത്തിനായിരിക്കണം. അല്ലാതെ പുറമെ കാണിക്കാനാകരുത്.
* മത്താ :6:22:23 ` ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു. കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. കണ്ണ് കെടുള്ളതാണെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും.`
* കണ്ണിന് കാഴ്ച നഷ്ടപ്പെട്ടാൽ പിന്നെ ഒന്നും കാണാൻ പറ്റില്ലാലോ. ഇതുപോലെ തന്നെയാണ് സ്വഭാവവും പ്രവർത്തിയും സംസാരവും.
* കണ്ണ് കോങ്കണ്ണായതുകൊണ്ടല്ല ഇങ്ങനെ പറഞ്ഞത്, ആത്മീയ കണ്ണിനെ കുറിച്ചാണ്. നമുക്ക് വേണ്ടത് അന്തകാരത്തിന്റെ കണ്ണല്ല നല്ല വെളിച്ചമുള്ള ആത്മീയ കണ്ണാണ്.
* വെളിച്ചമുള്ള പ്രകാശിക്കുന്ന ജീവനുള്ള കണ്ണാണ് നമുക്ക് വേണ്ടത്.
* ക്രിസ്തീയജീവിതം ഒരു പറ്റുമെത്തയല്ല. അതൊരു മുള്ളുമെത്ത തന്നെയാണ്. നാം മറ്റുള്ളവർക്ക് വേണ്ടി കഷ്ടതകൾ സഹിക്കണം. ത്യാഗങ്ങൾ സഹിക്കണം, രോഗികളെ സഹായിക്കണം, പട്ടിണിപ്പാവങ്ങളുടെ വിശപ്പ് മാറ്റണം.
* വീടില്ലാത്തവർക്ക് വീട്, വിവാഹം നടക്കാത്തവർക്ക് വിവാഹം, ജോലി എല്ലാത്തവർക്ക് കഷ്ടമനുഭവിക്കുന്നവക്കും,ദുരിതമനുഭവിക്കുന്നവർക്കും ഇവരെയെല്ലാം ഓർത്ത് പ്രാർത്ഥിക്കണം.
* നമ്മുടെ മക്കൾക്ക്‌ വിവാഹം ആലോചിക്കുമ്പോൾ ഒരു ദൈവപൈതലാണോ എന്ന് നോക്കുന്നില്ല. പണമുണ്ടോ, എസ്റ്റേറ്റും ബംഗ്ലാവും കാറും, ജോലിയുമുണ്ടോ എന്നാണ്.
* എന്നാൽ ദൈവപൈതലാണോ എന്ന് ആരും അന്നെഷിക്കുന്നില്ല. നമ്മൾ ഒരു ദൈവപൈതലിനെ അന്വേഷിക്കണമെങ്കിൽ നമ്മുടെ മക്കളും ദൈവമക്കളായിരിക്കണം.
* ഒരു കാരണവശാലും ഒരു മദ്യപാനിക്കും മാനസികാരോഗിക്കും നിങ്ങളുടെ മക്കളെ കൊടുക്കരുത്. കൊടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ മക്കളെ നഷ്ടപ്പെട്ടു എന്ന് വിചാരിക്കുക.
* രണ്ട് ദേശങ്ങളിൽ നിന്നും രണ്ട് ഇടവകളിൽ നിന്നും രണ്ട് കുടുംബങ്ങളിൽ നിന്നും രണ്ട് വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേർ തമ്മിൽ പുതിയ ഒരു കുടുംബ ജീവിതം ആരംഭിക്കുന്നു.
* അവൾ തന്റെ വീട്ടുകാരെയും, സ്വന്തക്കാരെയും, നാട്ടുകാരെയും വിട്ട് ഭർത്താവിനെ മാത്രം ആശ്രയിച്ച് വന്നവളാണ്. അവൾക്ക് നല്ലയൊരു പ്രോട്ടക്ഷൻ കൊടുക്കണം.
* ചിലതൊക്കെ തെറ്റിപ്പോകും, ചിലതൊക്കെ നന്നാകും, മറ്റുചിലത് നിലംതൊടാതെ നിൽക്കും, ചിലത് ഇവിടെ ആണെങ്കിലും ഹൃദയം മറ്റു പലയിടതായിരിക്കും.
* ഒരു സ്ത്രീ കടന്നുചെല്ലുന്നിടത്തെല്ലാം പ്രകാശം പരത്തണം. വെളിച്ചം വീശണം. അവൾ മുഖാന്തരം മറ്റുള്ളവർക്ക് നല്ല അനുഭവങ്ങൾ ഉണ്ടാകണം.
* ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഭവനത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആ ഭവനത്തിൽ സാത്താൻ അടുക്കയില്ല.
* ഒരു ദൈവപൈതലിന്റെ മുഖം എപ്പോഴും പ്രകാശിക്കും. ഏതു പ്രതിസന്ധിയിലും അതിനെ അതിജീവിക്കും.
* നാം എന്ത് തിന്നാലും കുടിച്ചാലും ഒരു ചെടിനട്ടാലും എന്ത് വാങ്ങിയാലും ദൈവനാമത്തിൽ ചെയ്യണം. അപ്പോൾ ദൈവ സാന്നിധ്യം ഉണ്ടാകും. ഇങ്ങനെയുള്ളവർക്ക് മാത്രമേ കിട്ടിയ പ്രകാശം പങ്കുവെക്കാൻ പറ്റു.
* ഇടക്കിടക്ക് കുടുംബത്തിലെ എല്ലാവരും പോയി ഒരാഴ്ച താമസിച്ചുള്ള ധാനം കൂടണം. അവിടെ കൊടുക്കുന്ന ചെറിയ ഫീസ് ഒരിക്കലും നഷ്ടമാവില്ല.
* അവിടെ സ്നേഹം, ക്ഷമ, എളിമ, വിശ്വാസം, പ്രാർത്ഥന, പാപം, ദശാംശം, രോഗശാന്തിപ്രാർത്ഥന, വി. കുമ്പസാരം, ഉപവാസം, എല്ലാം പ്രേത്യേകം ക്ലാസുകൾ ഉണ്ട്. ഒരാഴ്ചകൊണ്ട് പഴയതെല്ലാം ഉപേക്ഷിച്ച് പുതിയ സൃഷ്ടിയായി മടങ്ങാം.
* നാം ഓരോരുത്തരും കർത്താവിന് വസിക്കാനുള്ള ആലയങ്ങളാണ്. കർത്താവ് നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു.ദൈവം വിശുദ്ധി ഉള്ളിടത്താണ് വസിക്കുന്നത്.
* സാത്താനും വെളിച്ചദൂതന്റെ വേഷം ധരിക്കും, എന്നാൽ ദൈവം തരുന്ന സന്തോഷവും സമാധാനവും എന്നേക്കും നിലനിൽക്കുന്നതാണ്. സാത്താൻ തരുന്നത് എല്ലാം താൽകാലികമാണ്.
* ഉപ്പ:2:18: ` മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല. ഞാൻ അവന് ഒരു ഇണയെ നൽകും.´
* ദൈവത്തിന് മനുഷ്യനെക്കുറിച്ചുള്ള ഒരു കരുതൽ എവിടെ കാണാം. താൻ സൃഷ്‌ടിച്ച മനുഷ്യന് ആരോടും മിണ്ടാനില്ലാതെ ഒറ്റക്ക് ഊമയായിരിക്കുന്നത് കണ്ടപ്പോൾ ദൈവത്തിന് വിഷമമായി.
* മനുഷ്യൻ ഒഴിച്ച് മറ്റെല്ലാ പറവജാതി, ഇഴജാതി, മൃഗങ്ങൾ, മത്സ്യങ്ങൾ തുടങ്ങി സകലതിനും ഇണയുണ്ടായിരുന്നു. പക്ഷെ മനുഷ്യന് മാത്രം ഇണയില്ലായിരുന്നു. എന്നാൽ പിന്നീട് ദൈവം അത് പരിഹരിച്ചു.
* അങ്ങനെയാണ് ദൈവം ഹാവ്വയെ സൃഷ്ടിച്ചത്. സ്ത്രീയെ പുരുഷന് വേണ്ടിയാണ് സൃഷ്ടിച്ചത്. അതുകൊണ്ട് സ്ത്രീകൾക്ക് ആ ഓർമ്മ എപ്പോഴും ഉണ്ടാവണം.
* അവൾ ഒരു ഭാര്യ ആയിരിക്കണം, കുടുംബിനിയായിരിക്കണം, അമ്മയായിരിക്കണം.
* നിങ്ങളെ ദൈവം കൂട്ടിചേർത്തതാണ്. പങ്കാളിയോടൊപ്പം പ്രാർഥനയോടെ സ്നേഹത്തോടെ കഴിയണം.
* വിവാഹം ആലോചിക്കുമ്പോൾ എന്ത് കിട്ടും എന്ത് കൊടുക്കും എന്നല്ല ചോദിക്കേണ്ടത്. ഒരു ദൈവപൈതലാണോ എന്ന് അന്വേഷിക്കണം. നമ്മുടെ മക്കളും ദൈവഭയ മുള്ളവരാകണം എങ്കിൽ മാത്രമേ അത് ചോദിക്കാൻ പറ്റു.
* രണ്ടു ദൈവമക്കളെ തമ്മിൽ കൂട്ടിയോജിപ്പിച്ചാൽ പിന്നെ മാതാപിതാക്കൾക്ക് സ്വസ്ഥമായി കിടന്നുറങ്ങാം.
* ഒരു പെൺകുട്ടി ജനിക്കുന്നതുമുതൽ മാതാപിതാക്കളുടെ ഉള്ളിൽ തീയാണ്. അവൾക്ക് സുരക്ഷിതത്വം നൽകണം. വീട്ടിലും നാട്ടിലും യാത്രയിലും സ്കൂളിലും ജോലിസ്ഥലത്തും എല്ലാം അഴിഞ്ഞാടിനടക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്.
* അവൾ പ്രായമായിവരുന്തോറും ഉള്ളിലൊരുപിടപ്പാണ്. കെട്ടിച്ചയക്കണം, എന്തെടുത്ത് കെട്ടിക്കും, ഓർക്കുമ്പോൾ മനസ്സ് പിടക്കുന്നു, ഇല്ലെങ്കിൽ ചിലപ്പോൾ ദുഷ്‌പേര് സാമ്പാദിച്ചേക്കാം.
* അവളുടെ ഭക്ഷണം, ശരീര സൗന്ദര്യം, വസ്ത്രധാരണം, സംസാരം, ഇടപെടലുകൾ എല്ലാം ശ്രദ്ദിക്കണം.
* ഒരു ` അമ്മ ഒറ്റക്ക് സ്വന്തം മക്കളെയും കൊണ്ട് പുറത്ത് പോകണമെങ്കിൽ വലിയ പ്രയാസമാണ്. പോകുന്നവഴി പൂവാലന്മാർ കമന്റടിക്കും, ഇത് ചേച്ചിയാണോ അനിയത്തിയാണോ, എവിടെ പോകുന്നു എന്തിനു പോകുന്നു, ഇങ്ങനെ തന്നെയുമല്ല തക്കം കിട്ടിയാൽ കൈയിട്ടു വാരുകയും ചെയ്യും.
* കുറച്ച് സ്വർണവും മറ്റും വാങ്ങി ഒരെണ്ണത്തിനെ കെട്ടിച്ചു. അപ്പോഴേക്ക് അടുത്തതിനു ആലോചനവരും. അപ്പോഴേക്കും ആദ്യത്തേത് പ്രസവം, പിന്നെ രണ്ടാമത്തേത്, അങ്ങനെ എല്ലാം ചിലവാണ്.
* രണ്ടാമത്തവൾ ഭർത്താവിന്റെ വീട്ടിൽ അടിച്ചുപൊളിച്ച് കുറച്ചുനാൾ ജീവിച്ചു. ഒരുമിച്ചേ കഴിക്കു. ഒരുമിച്ചേ നടക്കൂ. ഒരുമിച്ചേ കിടക്കൂ.
* പക്ഷെ അവൾക്കൊരു സ്റ്റെപ്പിനി ഉണ്ടായിരുന്നു. ജോലിക്ക് പോകാൻ ബൈക്കിൽ ഭർത്താവുമായി മുട്ടിയിരുമ്മി ഇരുന്ന് പോകുന്നതുകണ്ടാൽ അയ്യോ! ഇത്രയും പതിവൃത വേറെ ഒരിടത്തുമുണ്ടാവില്ല എന്നുതോന്നും.
* ബൈക്കിൽ കൊണ്ടുപോയി ബസ്റ്റോപ്പിൽ ഇറക്കും, അവിടുന്ന് വേറെ വണ്ടിയിൽ കയറും. അടുത്ത ബസ്റ്റോപ്പിൽ ഇറങ്ങും. കാത്തുനിൽക്കുന്ന കാമുകന്മാരോടൊപ്പം കറങ്ങും. വൈകീട്ട് ജോലി തീർന്ന് എന്നും വരുന്ന സമയം തിരിച്ചെത്തും. കുറേനാളുകൾ കഴിയുംന്തോറും തമ്മിൽ എന്തോ ഒരു അകൽച്ച. സ്നേഹം കുറഞ്ഞു കുറഞ്ഞുവരുന്നു. ഭർത്താവ് അല്പം മദ്യം കഴിച്ചു തുടങ്ങി. അത് അധികനാൾ മുന്നോട്ട് പോയി പ്രശ്നത്തിൽ കലാശിച്ചു.
* അവളുടെ സ്വർണം മുഴുവൻ പണയം വെച്ചു. കടം വാങ്ങാവുന്ന അത്രയും വാങ്ങി. കടക്കാരുടെ വരവ് കൂടി വന്നു. പിന്നെ അവരുമായി പിടുത്തവും വലിയും.
* പിന്നെ മാതാപിതാക്കൾ ഇടപെടുന്നു. വിവാഹ ബന്ധങ്ങൾ വേർപെടുത്തുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്. മക്കളെ ദൈവഭയമില്ലാത്തവരായി വളർത്തുന്നതുകൊണ്ടാണ്.
* നിങ്ങളുടെ മക്കളെ ഒരുകാരണവശാലും അറിഞ്ഞുകൊണ്ട് മദ്യപാനിക്കും മാനസികാരോഗിക്കും വിവാഹം ചെയ്ത് കൊടുക്കരുത്. മരുമക്കളും അമ്മായിയപ്പനും അനിയന്മാരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന എത്രയോപേരുണ്ട്. പക്ഷെ അത് അവർക്ക് തന്നെ പാരയാകും എന്ന് അറിയുന്നില്ല.
* പെൺകുഞ്ഞ് ജനിച്ചു എന്ന കാരണത്താൽ മരുമകളെ കുറ്റപ്പെടുത്തുന്ന എത്രയോ അമ്മായിയമ്മമാർ. പ്രിയരേ, മക്കൾ ദൈവത്തിന്റെ ദാനമാണ്. അത് ആണായാലും പെണ്ണായാലും എന്ത്, ദൈവം തരുന്നതിനെ സ്വീകരിക്കുക. അത്രമാത്രം.
* പെൺകുട്ടികൾ കുറവായതിനാൽ ഇന്ന് മറ്റ് സഭകളിൽ നിന്നും വിവാഹം നടത്തുന്ന സമ്പ്രദായം ആയിതുടങ്ങി.
* ദ്രവ്യാഗ്രഹം പണത്തോടുള്ള അത്യാഗ്രഹം മാറ്റിവെച്ച് മക്കളെ ദൈവപൈതലായി വളർത്തുക. പ്രാർത്ഥിക്കുന്നവർക്ക് ദൈവം വാരി വിതറി കൊടുക്കും. തക്കസമയത്ത് തക്കതുണയേയും കർത്താവ് നൽകും.

✍ റവ. ഡീക്കൺ ഡോ. ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments