നീതിയിൽ ജീവിക്കും 4 ഭാഗ്യസംഖ്യാക്കാർ.
എല്ലാ മാസത്തിലെയും – 4, 13, 22, 31 എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ 4 ആണ്.. രാഹുവിൻ്റെ ആധിപത്യം ഉള്ള സംഖ്യ ആണ് – 4. രാഹുവിന് പ്രത്യേകമായി രാശി ഇല്ലാത്തതിനാൽ ആദിത്യൻ്റെ രാശിയായ ചിങ്ങം രാശിയാണ് സംഖ്യാജ്യോതിഷത്തിൽ നൽകിയിരിക്കുന്നത്. എന്നാൽ ഭാഗ്യാധിപനായ ആദിത്യൻ്റെ ഗുണങ്ങൾ ഒന്നും തന്നെ ഈ ഭാഗ്യസംഖ്യക്കാരിൽ കാണില്ല.
4 ൻ്റെ അധിപനായ രാഹുവന് രാഹുവിൻ്റേതായ ചില സ്വഭാവ വിശേഷങ്ങൾ ആണ് ഉള്ളത്. ഈ പ്രത്യേക സ്വഭാവസവിശേഷതകൾ 4 ഭാഗ്യസംഖ്യ ലഭിച്ചവരിൽ ദർശിക്കാനാകും. മറ്റുള്ള ഗ്രഹങ്ങളെ അപേക്ഷിച്ച് എന്ത് സംഗതിയും ഒരു വിരുദ്ധമായ വീക്ഷണ കോണിൽ നോക്കിക്കാണുന്ന സ്വഭാവമാണ് രാഹുവിനുള്ളത് . അതു കൊണ്ട് തന്നെ ഈ ഭാഗ്യസംഖ്യ ലഭിച്ചവർ എന്തിനും ഏതിനും എതിര് പറയുന്ന സ്വഭാവക്കാർ ആയിരിക്കും. സൗമ്യമായ രീതിയിൽ ഇവർ സംസാരിക്കുകയോ പെരുമാറുകയോ പ്രവർത്തിക്കുകയോ ഇല്ല.- വാദപ്രതിവാദങ്ങളിൽ എല്ലായ്പ്പോഴും എതിർവശം പിടിച്ച് സംസാരിക്കുന്ന ഇവർ വളരെ വേഗം ശത്രുക്കളെ സമ്പാദിക്കും. ആരെയും ഭയക്കുന്ന കൂട്ടത്തിലും ആയിരിക്കില്ല ഇവർ. മനസ്സിൽ തോന്നുന്നത് വെട്ടിതുറന്ന് പറയുകയും ആരോടും കയർത്ത് സംസാരിക്കുകയും ചെയ്യും. എന്നാൽ അനുഭവ പാഠങ്ങളും ലോക പരിചയവും വർദ്ധിക്കുന്നതിന് അനുസരിച്ച് സ്വഭാവത്തിന് അയവ് വരും. മറ്റുള്ളവർ വന്ദിക്കുന്നതിനെ ഇക്കൂട്ടർ നിന്ദിക്കും. അതിനെല്ലാം സ്വന്തമായ , ന്യായവാദങ്ങളും ഉണ്ടായിരിക്കുന്നതാണ്.
കഥകളോടും മന്ത്രങ്ങളോടും ഇവർക്ക് അതിയായ താല്പര്യം ആയിരിക്കും.
ഏത് കാര്യവും പൂർണ്ണമായി മനസ്സിസിലാകുന്നതു വരെ പഠനം തുടരുകയും പൂർത്തിയാക്കുകയും ചെയ്യും. എന്നിരുന്നാലും, വിദ്യാതടസ്സങ്ങൾ അനുഭവത്തിൽ വരും. മന്ത്ര പ്രയോഗ വിഷയങ്ങളിലായിരിക്കും കൂടുതലും ശ്രദ്ധ.
താൻ നീതിയനുസകരിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് എന്ന് സമൂഹം അംഗീകരിക്കണമെന്ന വാശിയുള്ള കുട്ടത്തിലായിരിക്കും എങ്കിലും പലപ്പോഴും അങ്ങനെ സംഭവിക്കാറില്ല.
പണത്തിലും പ്രശസ്തിയിലും താൽപ്പര്യം കാണിക്കില്ല -പണം ചെലവാക്കുന്ന കൂട്ടത്തിൽ ഒട്ടും പിശുക്ക് കാണിക്കില്ല അതിനാൽ തന്നെ പലപ്പോഴും ദാരിദ്ര്യം അനുഭവപ്പെടും. അതു പോലെ പണം സമ്പാദിക്കുന്ന കാര്യത്തിലും കഷ്ടപ്പാട് കൂടുതലായിരിക്കും.
ഭൗതീക ജീവിതത്തിൽ ഏറെ കാര്യങ്ങൾ നേടണമെന്ന മോഹം ഉണ്ടെങ്കിലും ജീവിത സായാഹ്നത്തിൽ ആത്മീയ കാര്യങ്ങളിൽ അഭിവാഞ്ച കുടും.
പലപ്പോഴും മരിച്ചു പോയ പ്രിയർ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ജീവിക്കാനായിരിക്കും ഇഷ്ടം.
ഏത് സാഹചര്യത്തിലും നാവിനെ നിയന്ത്രിക്കാൻ സാധിച്ചാൽ ജീവിതത്തിൽ ഏറെ നേട്ടങ്ങൾ നേടാനാകും.
ഉദരരോഗം വളരെ വേഗം പിടികൂടാൻ സാദ്ധ്യത ഉള്ളതിനാൽ ആഹാര കാര്യങ്ങളിൽ കൃത്യമായ നിയന്ത്രണം ആവശ്യമാണ്. കാരണം, ഇവർക്ക് ഏറെ പ്രീയം വിഭവ സമൃദ്ധമായതും ഏറെ രുചികരമായ ഭക്ഷണങ്ങളോടായിരിക്കും.
ഈശ്വരാധീനം കുറയാതെ സൂക്ഷിച്ചാൽ അതായത് ഈശ്വരഭക്തിക്ക് കുറവ് വരാതെ സൂക്ഷിച്ചാൽ ദാബത്യ ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളെ അതിജീവിക്കാൻ സാധിക്കും.
രാഷ്ട്രീയം, മനോവശ്യം, മന്ത്രവാദം, ജ്യോതിഷം, സ്റ്റുഡിയോ, ഹോട്ടൽ, ട്രാൻസ്പോർട്ട് മേഖല, ഇലക്ട്രിക്കൽ ഷോപ്പ്, മദ്യ വ്യവസായം തുടങ്ങിയ മേഖലകളിൽ വിജയിക്കാൻ സാധിക്കും – എന്നിരുന്നാലും വിധി സംഖ്യയെ കൂടി ആശ്രയിച്ച് വേണം തൊഴിൽ മേഖല തെരെഞ്ഞെടുക്കേണ്ടത്.
ഏത് കാര്യവും ഒറ്റയ്ക്ക് ചെയ്യുന്നതാണുചിതം. കുട്ട് വ്യവസായമോ കച്ചവടമോ വാഴില്ലന്നർത്ഥം.
ആരോഗ്യ പരമായ കാര്യങ്ങൾ നോക്കുമ്പോൾ മനോവിഭ്രാന്തി , വായൂക്ഷോഭം, വൃക്കരോഗം, ഉദരരോഗം, എന്നിവ കാണുന്നതിനാൽ എരിവും പുളിയും കുറയ്ക്കുകയും, കിഴങ്ങുവർഗ്ഗങ്ങൾ പയർവർഗ്ഗങ്ങൾ എന്നിവ ഉപേക്ഷിഷിക്കുകയും വേണം.
നല്ല വായൂസഞ്ചാരമുള്ള സ്ഥലത്ത് വിശ്രമിക്കുന്നത് ആരോഗ്യ പരിപാലനത്തിന് വളരെ നല്ലതാണ്. നാമസംഖ്യ 1,3, 5, 6, എന്നിവയിൽ ഏതെങ്കിലും ഒന്ന് വരുന്നത് ഉത്തമം ആണ്.
4, 13,22,31, 1,10,19,28, 9,18,27 എന്നീ തീയതികൾ ഗുണപ്രദം ആയിരിക്കും.
ഞായർ, തികൾ, ചൊവ്വ_ എന്നീ തീയതികളും ഗുണപ്രദമായിരിക്കും.
നീല, ഇളം നീല എന്നീ നിറങ്ങളോട് താൽപ്പര്യം കൂടുമെങ്കിലും മഞ്ഞ നിറമായിരിക്കും ഇവർക്ക് ഏറെ ഭാഗ്യപ്രദം. ഗോമേദകം (Hessonite) വെള്ളി ലോഹത്തിലോ ചെമ്പിലോ മോതിരമാക്കി ധരിക്കുന്നത് ഗുണകരമാണ്.
D. M. T എന്നീ അക്ഷരങ്ങൾ നാമത്തിൽ വരുന്നത് ശുഭമാണ്.
രാത്രി കാലങ്ങളിൽ പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെയും വനത്തിലൂടെയും ഉള്ള യാത്രകൾ ഒഴിവാക്കണം. പരിചയമില്ലാത്തവർ തരുന്ന ആഹാര പാനീയങ്ങൾ സ്വീകരിക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുത്. ഗോമേദക ധാരണം കൊണ്ട് വിഷജന്തുക്കളിൽ നിന്നുള്ള രക്ഷയും ചർമ്മ രോഗങ്ങൾ ശമിക്കുന്നതിനും ഉതകും.
നിത്യം ജപിക്കേണ്ട മൂലമന്ത്രം.
“ഓം രാം രാഹവേ നമഃ”
നിത്യവും 108 തവണ സന്ധ്യാ നേരത്ത് ജപിക്കണം.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.