1900 ആണ്ടു ആദ്യകാലങ്ങളിൽ ഒന്നും ഇന്നുള്ള പോലെ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു . യാത്ര ചെയ്യുവാൻ ബസ് കാറ് ജീപ്പ് മോട്ടോർ ബൈക്ക് സൈക്കിൾ പോലും ഇല്ലായിരുന്നു . കല്യാണമോ, മരണമോ ഉണ്ടായാൽ നടന്നു പോവുകയാണ് പതിവ്. ടെലിഫോൺ റേഡിയോ കറന്റ്, ദിനപത്രം തുടങ്ങിയവ ഒന്നും അന്ന് ഉണ്ടായിരുന്നില്ല . 1920 ന് ശേഷമാണ് കമ്പി അടിക്കുവാനുള്ള സൗകര്യം നിലമ്പൂരിൽ വന്നത് . ദൂരെ ദിക്കിലേക്കൊക്കെ മരണവാർത്ത അറിയിക്കുവാൻ ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും ആളുകൾ നിലമ്പൂരിലേക്ക് വന്നിരുന്നു.
1950 നു ശേഷമാണ് നിലമ്പൂരിൽ ട്രാൻസിസ്റ്റർ റേഡിയോ കാണാൻ തുടങ്ങിയത്. 935 നു ശേഷമാണ് സൈക്കിൾ ഇറങ്ങിയത്. ചവിട്ടു വണ്ടി എന്നായിരുന്നു അന്ന് അതിന്റെ പേര് . നിലമ്പൂരിൽ നിന്ന് വഴിക്കടവ് കരുളായി ഭാഗത്തേക്ക് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാർ സൈക്കിളിൽ ആയിരുന്നു. വന്നു പോവാറ് . 1940 നിലമ്പൂരിൽ നിന്നും ഒരു ഡോക്ടർ സൈക്കിളിൽ കരുളായിൽ വന്ന് മരുന്നു നൽകി തിരിച്ചു പോവുമായിരുന്നു. മലബാറിൽ ആദ്യമായി കറന്റ് വന്ന പഞ്ചായത്ത് നിലമ്പൂരാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ തീപ്പെട്ടി ഉണ്ടായിരുന്നില്ല. അക്കാലത്ത് അടുപ്പിൽ തീ അണയാതെ സൂക്ഷിക്കുന്ന രീതി, നല്ല എരിയുന്ന ഉറപ്പുള്ള തീക്കനൽ അടുപ്പിൽ തന്നെ വെണ്ണീർ ഇട്ടു മൂടി സൂക്ഷിച്ചു വെക്കുക എന്നതായിരുന്നു. എങ്കിൽ തീ അണയാതെ നിൽക്കും. ചില സമയങ്ങളിൽ തീ അണയുകയും ചെയ്യും തീ അണഞ്ഞു പോയാൽ അടുത്ത വീട്ടിൽ പോയി തീക്കനൽ എടുത്തു കൊണ്ടു വരുകയാണ് പതിവ്. ചിലപ്പോൾ ചില സ്ഥലങ്ങളിൽ ഒരു വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക് അര ഫർലോങ്ങ് ദൂരം വന്നേക്കും. 1925 ,35 കാലങ്ങളിൽ എൽപി സ്കൂളുകളിൽ പഠിച്ചിരുന്ന ഒരു പദ്യം കാണുക
“തീപ്പെട്ടി പണ്ടില്ലാത്തതിനാൽ ജനങ്ങൾ കേള്‍പ്പെട്ട കഷ്ടം പറയാവതല്ല ഇപ്പോളിമ്മാതിരി ഒന്നുമല്ല തീപ്പെട്ടി ഇല്ലാത്ത ഒരു വീടുമില്ല.”
1930 ലാണ് ആദ്യമായി നിലമ്പൂർ ചെട്ടിയങ്ങാടിയിൽ ഒരു ഹോട്ടൽ തുടങ്ങിയത്. ആ ഹോട്ടൽ നല്ല പ്രസിദ്ധിയോടെ ഇന്നും നിലകൊള്ളുന്നു കോമൂട്ടി കാക്കയുടെ യൂണിയൻ ഹോട്ടൽ. ഇന്നേക്ക് 95 വർഷത്തോളമായി ഹോട്ടൽ തുടങ്ങിയിട്ട്. ചന്തക്കുന്നിൽ ഒരു ഹോട്ടൽ മൈലാടി കുഞ്ഞാണി കാക്കയുടെ . അതുപോലെ കരുളായിലും നീതി കാക്കയുടെ ഒരു ഹോട്ടൽ തുടങ്ങിയിരുന്നു.
ചരിത്ര അറിവുകൾ


പഴയകാല നിലമ്പൂർ ചരിത്രം ആകാംക്ഷയോടെ മാത്രമേ വായിക്കാൻ കഴിയു
ചരിത്രത്താളുകളിലെ നുറുങ്ങറിവുകൾ