Wednesday, November 20, 2024
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 18 - അദ്ധ്യായം 23) ✍ റവ....

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 18 – അദ്ധ്യായം 23) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

സാത്താൻ മനുഷ്യനെ ഉപദ്രവിക്കുന്നു.

ദൈവത്തിൽനിന്ന് ഒരിക്കലും ശാപം വരില്ല, അനുഗ്രഹം മാത്രമേ ഉണ്ടാവു. ആദിമാതാപിതാക്കളെ വഴിതെറ്റിച്ച സാത്താനാണ് ശാപത്തി ന്റെ ഉറവിടം. ഉല്പത്തി 3:14 ദൈവം സർപ്പമായ സാത്താനെ ശപിക്കുന്നു. എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലും വെച്ച് ശപിക്കപ്പെട്ടിരിക്കുന്നു. നീ ഉരസുകൊണ്ട് ഗമിച്ച് നിന്റെ ആയുഷ്കാ ലമൊക്കെയും പൊടി തിന്നും ഞാൻ നിനക്കും സ്ത്രീക്കും നി സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും നീ അവന്റെ കുതികാൽ തകർക്കും.

സാത്താന് ഒരിക്കലും ഒരു നന്മ ചെയുവാൻ കഴിയില്ല. നല്ലത് സംസാരിക്കുവാനോ പ്രവർത്തിക്കുവാനോ കഴിയില്ല. സാത്താൻ പ്രവേശിക്കുന്ന മനുഷ്യനും അങ്ങനെ തന്നെ. സാത്താൻ അദൃശ്യനായ ഒരു സൃഷ്ടിയണ്. വേദപുസ്തകത്തിൽ സാത്താൻ വിവിധ പേരുകൾ പറയുന്നുണ്ട്. സാത്താൻ പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് വശത്താക്കി ദൈവത്തിനെ തിരായും ദൈവപദ്ധതികൾക്കെതിരായും തിരിയും. ദൈവ ൾക്കെതിരായും ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള അവന്റെ തന്ത്രം മനുഷ്യനിൽ കുത്തിവെക്കുന്നു.

അരുതാത്ത കാര്യങ്ങൾ ചെയ്യിക്കാൻ ശ്രമിക്കുക എന്നതാണ് സാത്താന്റെ പ്രലോഭനം. നന്മനിറഞ്ഞ നല്ല മനുഷ്യനെ വഴിതെറ്റിച്ച് അവരെ വിശുദ്ധിയിൽ നിന്നും അകറ്റാനുള്ള ശ്രമവുമാണ് നടത്തുന്നത്. വിശുദ്ധ ജീവിതം നയിക്കുന്നവരിലാണ് അധികവും സാത്താൻ പ്രവർത്തിക്കുന്നത്. എഫേ 6:12 “നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല് വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സർവ്വ ലോകങ്ങളിലെ ദുഷ്ടാത്മാസേനയോടും അത്രേ., ആത്മീയ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ അധികമായി സാത്താൻ ഇടപെടും. അതുപോലെ ആത്മീയ ജീവിതത്തിലേക്ക് പുതുതായി കടന്ന് വരുന്നവരെയും സാത്താൻ വലയം ചെയ്യും. അവരെ പല നുണകളും പറഞ്ഞ് വീഴിക്കാനും സഭ മാറ്റാനും കഴിയും. അതിൽ നിന്നും പിന്തിരിയാനുള്ള വഴികൾ. ദൈവത്തിലുള്ള ഉറച്ച വിശ്വാസം, നിരന്തരം ദൈവവുമായിട്ടുള്ള ബന്ധം, പാപങ്ങളോടും പിശാചിനോടുമുള്ള വെറുപ്പ്, ആത്മാഭിഷേകമുള്ള പ്രാർത്ഥന ജീവിതം, വിശുദ്ധ ജീവിതം, വചനാനുഷ്ഠിത ജീവിതം, വി. കുർബ്ബാനയും കർ ത്താവിന്റെ തിരുശരീരങ്ങൾ അനുഭവിക്കൽ, പ്രത്യേക പ്രാർത്ഥനകൾ, ക്ഷമ, സ്നേഹം, എളിമ, സഹനം, പ്രത്യാശ, കരുതൽ, വിശുദ്ധി എല്ലാം പാലിക്കണം.

സാത്താൻ മനുഷ്യന്റെ മനസുകളെ പീഡിപ്പിക്കുന്നു, സ്വാധീനിക്കുന്നു, മനസിനെ ഭാരപ്പെടുത്തുന്നു. നമ്മുടെ മനസ്സ് ദൈവത്തിൽ ഉറച്ചിട്ടില്ലെങ്കിൽ സാത്താൻ തന്ത്രങ്ങൾ ഉപയോഗിച്ച് തട്ടിയെടുത്ത് അവന്റെ വഴിയിൽ മേച്ഛകരമായ വഴിയിൽ നടത്തും. സാത്താൻ നമ്മുടെ മനസിലേക്ക് ദുഷ്ടചിന്തകളും വികാരങ്ങളും കൊണ്ടുവരും. നാം ദൈവീകചിന്തകൾ കൊണ്ട് സാത്താന്റെ തിന്മയെ ജയിക്കണം.

സാത്താൻ ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്വന്തമായി കഴിഞ്ഞാ ൽ പിന്നെ ദൈവീക ചിന്തകളും പ്രവർത്തനങ്ങളും ഭക്തിയുമെല്ലാം ദൈവത്തിന് വിരോധമായിരിക്കും. പിശാച് അവരുടെ കുടുംബത്തെയും ആത്മീയതയെയും തകർക്കു ന്നു. ഈ ലോകത്തിലെ സുഖഭോഗങ്ങൾ നൽകി മനുഷ്യന്റെ എല്ലാ ആത്മീയ സുഖങ്ങളും അവൻ നശിപ്പിക്കും. ചിലർക്ക് പിശാചിന്റെ ശക്തിയാൽ അൽഭുതങ്ങൾ പ്രവർത്തിക്കാനും പറ്റും. പക്ഷെ അത് താൽകാലികമാണ് നിത്യമായത് ദൈവത്തിന് മാത്രമേ നൽകാൻ കഴിയു.

✍ റവ. ഡീക്കൺ ഡോ. ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments