ISRO ലോഞ്ച് ചെയ്ത ചന്ദ്രായൻ -3 ചന്ദ്രനെപ്പറ്റി അറിയാനുള്ളതായിരുന്നു. ചന്ദ്രായൻ -3 ഒരു അപകടം കൂടാതെ എത്തി. ചന്ദ്രായൻ -3 ചന്ദ്രനിൽ പതിച്ചപ്പോൾ പിന്നത്തെ ലക്ഷ്യം സൂര്യനിലേക്കുള്ളത് ആയിരുന്നു. അപ്പോഴാണ് ISRO സൂര്യനിലേക്കുള്ള സൂര്യന്റെ പര്യായമായ ആദിത്യ L1 ലോഞ്ച് ചെയ്തത്.
127 ദിവസങ്ങൾ എടുത്തു ആദിത്യ L1 സൂര്യന്റെ അടുത്ത് എത്താൻ. എന്താണന്ന് വെച്ചാൽ ഭൂമിയെ വലംവെച്ചും ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ ഉണ്ട്. അങ്ങനെ ISRO യുടെ ആ പരിശ്രമവും വിജയിച്ചു. ആദിത്യ L1 ഇപ്പോൾ നിക്കുന്നത് ലെഗ്രാൻഗെ പോയിന്റിൽ ആണ്. അവിടെ നിൽക്കുമ്പൾ ഫുവൽ അധികം വേണ്ടി വരില്ല. എന്താണന്നുവെച്ചാൽ ഭൂമിയിലെ ഗ്രാവിറ്റി പോലെ ലെഗ്രാൻഗെ പോയിന്റിലും ഗ്രാവിറ്റി ഉണ്ട്.ലെഗ്രാൻഗെ പോയിന്റ് ശരിക്കും അഞ്ചെണ്ണം ഉണ്ട്.
ലെഗ്രാൻഗെ പോയിന്റ് 1,2,3,4,5. ഇതിൽ L1 പോയിന്റിൽ ആണ് ആദിത്യ L1 ഉള്ളത്. കാരണം L2 പോയിന്റിൽ നിറച്ചും കല്ലുകളാണ്. L3 പോയിന്റ് സൂര്യന്റെ മറുവത്താണ്. L4,L5 ഭൂമിയിൽ നിന്ന് അകലെയാണ്.അപ്പോൾ സാറ്റലൈറ്റ് കണ്ട്രോൾ ചെയ്യാൻ പാടാണ്. ഏറ്റവും നല്ല പോയിന്റ് L1 ആണ്. 2008-ൽ ISRO ഒരു മീറ്റിംഗ് വെച്ചായിരുന്നു. അതിൽ പറഞ്ഞത് 2010 മുതൽ സൂര്യനെക്കുറിച്ച് അറിയാനുള്ള സാറ്റലൈറ്റ് ഉണ്ടാക്കണം എന്നായിരുന്നു.
ബദരിനാഥ്. എസ്. ആചാര്യ.✍
(കവിയും നോവലിസ്റ്റുമായ വൈക്കം സുനീഷ് ആചാര്യയുടെ മകനാണ് ബദരിനാഥ്. എസ്. ആചാര്യ.)