നിരപ്പിന്റെ ശുശ്രൂഷ (2 കോരി.5:17-20)
” അവൻ നമ്മെ ക്രിസ്തു മൂലം തന്നോടു നിരപ്പിച്ചു;നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നുമിരിക്കുന്നു” (വാ. 18).
യേശുക്രിസ്തു മൂലം ദൈവം നിർവ്വഹിച്ച ശുശ്രൂഷയാണ് നിരപ്പ്. വേർപാടിന്റെ വേലിക്കെട്ടുകൾ തകർത്ത്, യഹൂദ സമൂഹം ഭഷ്ട്കല്പിച്ചു മാറ്റി നിർത്തിയിരുന്ന എല്ലാ മനുഷ്യരിലേക്കും യേശു ഇറങ്ങിച്ചെന്നു. ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു വിളിക്കപ്പെടുവാൻ താൻ ഒട്ടും വൈമനസ്യം കാണിച്ചില്ല. തന്റെ ക്രൂശ് മരണത്തിലൂടെ, വേർപാടിന്റെ നടുച്ചുവർ ഇടിച്ചു കളഞ്ഞ്, യഹൂദരേയും, യഹൂദ ഇതരരേയും താൻ, തന്നിൽ ഒന്നാക്കി (എഫേ.2: 14, 15).
യേശുക്രിസ്തുവിന്റെ ക്രൂശ്മരണം വഴി, ദൈവം ലോകത്തെ തന്നോടു നിരപ്പിച്ചു.
കാൽവറി ക്രൂശ്, മനുഷ്യന്റെ പാപവും, ദൈവത്തിന്റെ സ്നേഹവും ഒന്നിച്ചു സമ്മേളിച്ച ഇടം ആണ് . നിരപ്പിന്റെ ആദ്യ ചുവട് ദൈവത്തിൽ നിന്നും ആണ് ഉണ്ടായത്. മനുഷനു ദൈവത്തോടു നിരപ്പ് ആവശ്യം ആയിരിക്കുന്നതു പോലെ, മനുഷ്യർക്ക് മറ്റു മനുഷ്യരോടും നിരപ്പ് ആവശ്യം ആണ്. പാപം, ദൈവവും മനുഷ്യനും ആയുള്ള ബന്ധത്തെ മാത്രമല്ല, മനുഷ്യനും മനുഷ്യനും ആയുള്ള
ബന്ധത്തെയും, മനുഷ്യനും പ്രകൃതിയും ആയുള്ള ബന്ധത്തെയും വികലമാക്കി. യേശു, ക്രൂശിൽ ചൊരിഞ്ഞ രക്തം മൂലം, മാനുഷീക ബന്ധങ്ങളിലും, മനുഷ്യ -പ്രകൃതീ ബന്ധങ്ങളിലും നിലനിന്നിരുന്ന എല്ലാ ഇടർച്ചകളും തകർച്ചകളും നിർമ്മാർജ്ജനം ചെയ്യപ്പെട്ടു.
നിരപ്പ് എന്ന ആശയത്തെ പ്പറ്റി, ധ്യാന ഭാഗത്ത് പ്രധാനമായും മൂന്നു ചിന്തകൾആണ് വി. പൗലൊസ് മമ്പോട്ടു വയ്ക്കുന്നത്: ഒന്ന്, പിതാവായ ദൈവം ആണ് നിരപ്പിനു മുൻകൈ എടുക്കുന്നതും നിരപ്പ് വരുത്തുന്നതും. രണ്ട്, യേശുക്രിസ്തുവിലൂടെ ആണ്, നിരപ്പ് ലഭ്യം ആകുന്നത്. മൂന്ന്, നിരപ്പു പ്രാപിച്ചവർ, നിരപ്പിന്റെ സന്ദേശ വാഹകർ ആകണം. ദൈവം നമ്മെ നിരപ്പിന്റെ സന്ദേശ വാഹകർ ആയി നിയമിച്ചിരിക്കുന്നു. നമ്മുടെ ദൗത്യം, ലോകത്തെ ദൈവത്തോടു നിരപ്പിക്കുക എന്നതാണ്. ക്രിസ്തുവിന്റെ സ്ഥാനാപതികൾ ആയി, ദൈവത്തോടു നിരന്നു കെൾവീൻ എന്ന്, ലോകത്തോടും മറ്റു മനുഷ്യരോടും അപേക്ഷിക്കുവാനുള്ള ബാദ്ധ്യത നമുക്കു നൽക
പ്പെട്ടിരിക്കുന്നു(വാ. 20). അതു നാം നിർവ്വഹിക്കുമ്പോൾ ആണ്, ദൈവത്തിനു നമ്മെക്കുറിച്ചുള്ള ഹിതംനാം പൂർത്തീകരിക്കുക? ദൈവം അതിനു നമ്മെ സഹായിക്കട്ടെ..
ചിന്തയ്ക്ക്: ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ മാത്രം അല്ല, മനുഷ്യർക്കും മനുഷ്യർക്കും മദ്ധ്യേ ഉള്ള ഏക മദ്ധ്യസ്ഥനും യേശു മാത്രം!