ഭക്തരെ
കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് പറയിടുന്ന പതിവുണ്ട്.
ദേവന്റെ വിഗ്രഹം ആനയുടെ മുകളില്‍ എഴുന്നെള്ളിച്ച് ഓരോ ഗൃഹത്തിലും എത്തുന്നു. ക്ഷേത്രത്തിലെ പൂജാരിയാണ് എഴുന്നള്ളിക്കുന്നത്.
ചെണ്ടയും, മദ്ദളവും, ശംഖും ഉണ്ടായിരിക്കും. വീട്ടിലെ ഗൃഹസ്ഥ മുറ്റമടിച്ച് വൃത്തിയാക്കി തറ ചാണകം കൊണ്ട് മെഴുകുന്നു. അതിനുശേഷം അതിനുമുകളില്‍ തൂശനില നിരത്തി വിളക്ക് കത്തിച്ചതിനുശേഷം ഗണപതിയ്ക്ക് വയ്ക്കുന്നു.
ദേവന്‍റെ വിഗ്രഹം മുറ്റത്തുവന്നാലുടന്‍ തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു.
വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്റെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക.
പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം.ചില ഇടങ്ങളിൽ ഏകദേശം പറ നിറഞ്ഞ ശേഷം നെല്ല് മൂന്ന് കൈ വാരിയിട്ട് കൂമ്പാരം നെല്ല് ആക്കാറുണ്ട്.
പൂജാരി പൂജിച്ചതിനുശേഷം നെല്ല് ദേവനായി സമര്‍പ്പിക്കുന്നു.
അങ്ങനെ പറയിടല്‍ തീര്‍ന്നു. ഇപ്രകാരം ചെയ്യുന്നത് ജന്മനാളിലുള്ള ദോഷങ്ങള്‍ തീരുന്നതിനും വീടിന് ഐശ്വര്യമുണ്ടാകുന്നതിനും വേണ്ടിയാണ്.
നിറപറ ഗുണങ്ങള്‍
1. ദേവസന്നിധിയില്‍ നെല്‍പറ വച്ചാൽ-
കുടുംബഐശ്വര്യം, യശസ്സ്.
2.അവില്‍പറ –
ദാരിദ്ര്യ ശമനം.
3. മലര്‍പറ –
രോഗശാന്തി
4. ശര്‍ക്കരപറ –
ശത്രു ദോഷം നീങ്ങും.
5. നാളികേര പറ –
കാര്യതടസ്സം നീങ്ങും
6. പുഷ്പം പറ –
മാനസിക ദുരിതങ്ങള്‍ നീങ്ങും.
7. പഴം പറ –
കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.
8. മഞ്ഞള്‍ പറ –
മംഗല്യഭാഗ്യം
9. എള്ള് പറ –
രാഹുദോഷം നീങ്ങും, ശാശ്വത സുഖം.
10. നാണയ പറ –
ധനസമൃദ്ധി.
പറയെക്കുറിച്ച് നന്നായി പറഞ്ഞു.
നല്ല അറിവ്
നല്ലറിവുകൾ