അജ്മാൻ: ഓണാക്കൂട്ട് എന്ന പേരിൽ അജ്‌മാൻ റിയൽ വാട്ടർ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആഘോഷ പരിപാടിയിൽ മുഖ്യതിഥികളായ കാമിനി ഗോകുലൻ, രമണി ജി നായർ, ആനി നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. യുഎഇ ലെ പ്രാവാസികൾക്കിടയിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ പ്രദീപ് നെന്മാറയെ ചടങ്ങിൽ ആദരിച്ചു.
സംഘടനയിലെ അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാപ്രകടനങ്ങൾ ആഘോഷങ്ങൾക്ക് നിറമേകി. ശ്രീലതാ പ്രദീപിന്റെ ആശയത്തിൽ മഹേഷ് ചിറ്റിലംചേരി തിരക്കഥയും സംവിധാനവും നിർവഹിച്ച് നെന്മാറ ദേശം ഓവർസീസ് കുടുംബാംഗങ്ങൾ അഭിനയിച്ച ഡിജിറ്റൽ ഡ്രാമ “ഭഗവതി പുരാണം ” വ്യത്യാസ്താമായ അവതരണം കൊണ്ട് ശ്രദ്ദേയമായി. സ്ത്രീ ശാക്തീകരണത്തിൽ ഊന്നൽ നൽകികൊണ്ട് ഈ വർഷത്തെ ഭാരവാഹികൾ മുഴുവൻ സ്ത്രീകൾ ആയിരുന്നു എന്നതും സംഘടന പ്രവർത്തനത്തിന്റെ മറ്റൊരു മാതൃകപരമായ ചുവടുവെപ്പായിരുന്നു.
പ്രസിഡന്റ് ബിന്ദു ജ്യോതികുമാർ, ജനറൽ സെക്രട്ടറി ശ്രീലതാ പ്രദീപ്, ഖജാൻജി ശ്രീകല മനോജ്, വൈസ് പ്രസിഡന്റ് മഞ്ജു പ്രസാദ്, ജോയിന്റ് സെക്രട്ടറി ദീപിക സഞ്ജയ് എന്നിവർ ആംഘോഷങ്ങൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി പൂക്കൾ കൊണ്ട് ഒരുക്കിയ ഗുരുവായൂരപ്പന്റെ രൂപം ആസ്വാദകർക്ക് മറ്റൊരു കൗതുകമായി. കൂട്ടായ്മയിലെ കുടുംബാംഗങ്ങളുടെ ഇടയിൽ നിന്ന് SSLC, +2 ക്ലാസ്സുകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.