Thursday, December 26, 2024
HomeUS Newsയൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത...

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു

അനിൽകുമാർ പത്തനംതിട്ട

ജിദ്ദ : കേരള സർക്കാരിൻ്റെ ഒത്താശയോടെ കേരള പോലീസും , ഡിവൈഎഫ്ഐ -യും തെരുവുകളിൽ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരുടെ മേൽ അഴിച്ചു വിട്ട അക്രമങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേതൃത്വം കൊടുത്തതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച്, ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തപ്പെട്ടു.

ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ശ്രീ അയൂബ് ഖാൻ പന്തളം അധ്യക്ഷനായിരുന്ന യോഗം വെസ്റ്റേൺ റീജിയൺ ജനറൽ സെക്രട്ടറി ശ്രീ സക്കീർ ഹുസൈൻ ഇടവണ്ണ ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട ജില്ലാ മുൻ പ്രസിഡൻ്റ് ശ്രീ അനിൽകുമാർ പത്തനംതിട്ട,ഗ്ലോബൽ കമ്മറ്റി അംഗം ശ്രീ അലി തേക്കുതോട് മുഖ്യ പ്രഭാഷണം നടത്തി, ഗ്ലോബൽ മെമ്പർ മുജീബ് മുത്തേടത്തു,നാഷണൽ കമ്മറ്റി അംഗം ശ്രീ മനോജ് മാത്യു അടൂർ, വർഗീസ് ഡാനിയൽ,തൃശൂർ ജില്ലാ പ്രസിഡന്റ്‌ അഷറഫ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ നാസർ കോഴിതൊടി, സഹീർ മാ ഞ്ഞാലി, രാധാകൃഷ്ണൻ കാവുംബായി, അസാബ് വർക്കല, ബിനു ദിവാകരൻ, ഇസ്മായിൽ കോരിപ്പൊഴി , ഷിബു മലപ്പുറം, അബ്ദുൽ ഖാദർ, പ്രിൻസാദ്, എബി ചെറിയാൻ മാത്തൂർ, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ശ്രീ സുജു തേവരുപറമ്പിൽ സ്വാഗതവും , ട്രഷറർ ശ്രീ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.

അനിൽകുമാർ പത്തനംതിട്ട

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments