Thursday, December 26, 2024
Homeകേരളംവന മേഖലയോട് ചേര്‍ന്ന കൈതകൃഷി നിര്‍ത്താന്‍ നിര്‍ദേശം

വന മേഖലയോട് ചേര്‍ന്ന കൈതകൃഷി നിര്‍ത്താന്‍ നിര്‍ദേശം

പത്തനംതിട്ട —കോന്നി വനം ഡിവിഷനിലെ അരുവാപ്പുലം കല്ലേലിയില്‍ ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന തോട്ടത്തിലെ കൈത കൃഷി നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയതായി കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ സബ് മിഷന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി . കോന്നി മണ്ഡലത്തിലെ രൂക്ഷമായ വന്യ മൃഗ ശല്യം സംബന്ധിച്ച് കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ച വിവിധ വിഷങ്ങളില്‍ ആണ് മന്ത്രി മറുപടി പറഞ്ഞത് .

മനുഷ്യ മൃഗ ശല്യം ലഘൂകരിക്കാന്‍ വനം വകുപ്പ് അശ്രാന്തം പരിശ്രമിച്ചു വരുന്നതായും എം എല്‍ എ യുടെ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടിയില്‍ പറയുന്നു .

കല്ലേലി , കലഞ്ഞൂര്‍ , പാടം , പോത്ത് പാറ , ഇഞ്ചപ്പാറ , തണ്ണിതോട് ,കൊക്കാത്തോട്‌ ,തലമാനം എന്നീ സ്ഥലങ്ങളാണ് കോന്നി വനം ഡിവിഷനിലെ മനുഷ്യ വന്യ മൃഗ സംഘര്‍ഷ ഹോട്ട്സ്പോട്ടുകള്‍ . ആന ,പുലി ,കടുവ എന്നിവ ജനവാസ മേഖലയില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉണ്ട് . പോത്ത് പാറ ,ഇഞ്ചപ്പാറ , ചെളിക്കുഴി എന്നിവിടെ പുള്ളിപ്പുലി ഇറങ്ങുന്നു . ഇവിടെ കൂട് സ്ഥാപിച്ചു .
കോന്നി എം എയ്ക്ക് ലഭിച്ച വിശദമായ മറുപടിയുടെ ഫയല്‍ താഴെ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments