പത്തനംതിട്ട —-കോന്നി തേക്കുതോട് മൂർത്തിമണ്ണ് ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ഗുരുനാഥൻ മണ്ണ് ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പിടിയാനയെ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പ്രദേശത്ത് വന മേഖലയിലും ,ജനവാസ മേഖലയിലും ആഴ്ചകളായി വനം വകുപ്പിന്‍റെ നിരീക്ഷണത്തിലാ യിരുന്നു ആന. പ്രദേശത്തെ സൗരോർജ്ജ വേലിയുടെ സ്വിച്ച് ഇടാന്‍ പോയ പ്രദേശവാസിയാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്.പിന്നീട് ഗുരുനാഥൻ മണ്ണ് സ്റ്റേഷനിലെ വനപാലകർ എത്തുകയായിരുന്നു. മാസങ്ങളായി ജനവാസ മേഖലയിലെ വീടും,നിരവധി കുടുംബങ്ങളുടെ കൃഷി ഉൾപ്പെടെ കാട്ടാനകൾ നശിപ്പിച്ചിരുന്നു.
ജനവാസ മേഖലയിലെ സ്വകാര്യ ഭൂമിയിൽ ചെരിഞ്ഞ ആനയായിട്ടും വാർത്ത പുറത്ത് എത്താതിരിക്കാൻ ഇല്ലാത്ത ചട്ടം പറഞ്ഞു ഫോട്ടോ ഉൾപ്പെടെ വിലക്കിയെന്നു പ്രദേശവാസികളും ആരോപണം ഉന്നയിച്ചു.അടുത്തിടെ കോന്നി ഡിവിഷനിൽ നിരവധി ആനകളാണ് ചരിഞ്ഞത്.