തിരുവനന്തപുരം:തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അച്ചടി മാധ്യമത്തിലെ മികച്ച ഫീച്ചറിനുള്ള പുരസ്‌കാരം ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ആർ ഹേമലത കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിൽനിന്ന് ഏറ്റുവാങ്ങി. ദൃശ്യ മാധ്യമ വിഭാഗത്തിൽ മികച്ച കാമറാമാനുള്ള പുരസ്‌കാരം കൈരളി ടിവിയിലെ ബിച്ചു പൂവച്ചലും ഏറ്റുവാങ്ങി.
അച്ചടി, ദൃശ്യ, ഓൺലൈൻ വിഭാഗങ്ങളിലായി മുപ്പതോളം പേർ പുരസ്കാരങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും കേന്ദ്രമന്ത്രി നിർവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി പൊഴിയൂർ, പ്രസിഡന്റ് ബി മോഹനചന്ദ്രൻ നായർ, ബേബി മാത്യു സോമതീരം, കെ സുദർശനൻ എന്നിവരും പങ്കെടുത്തു.