Tuesday, September 17, 2024
Homeഇന്ത്യന്യൂഡൽഹിയിൽ 500 രൂപയുടെ കള്ളനോട്ടുകൾ വർധിക്കുന്നു

ന്യൂഡൽഹിയിൽ 500 രൂപയുടെ കള്ളനോട്ടുകൾ വർധിക്കുന്നു

ന്യൂഡൽഹി : ഇന്ത്യയുടെ തലസ്ഥാനനഗരിയായ ന്യൂഡൽഹിയില്‍ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം വർദ്ധിക്കുന്നു. ഡൽഹിയിലെ റിസര്‍വ്വ് ബാങ്ക് ശാഖയില്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ 16 ബാങ്കുകളില്‍ കഴിഞ്ഞ ആറ് മാസങ്ങളില്‍ എത്തിയത് 54 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ്.

അയല്‍ രാജ്യങ്ങളില്‍ നിന്നുമാണ് കള്ളനോട്ടുകള്‍ കള്ളക്കടത്തുകാര്‍ ഇന്ത്യയില്‍ എത്തിക്കുന്നതെന്ന് പറയുന്നു. കൂടുതലും 500 രൂപയുടെ കള്ളനോട്ടുകളാണ്. പിന്നെ 50, 20,10 രൂപ കള്ളനോട്ടുകളുമുണ്ട്. അതേ സമയം 2000 രൂപയുടെ കള്ളനോട്ടുകളില്‍ നല്ല കുറവ് വന്നിട്ടുണ്ട്. ബാങ്കില്‍ വലിയ സംഖ്യയുടെ പണമടയ്‌ക്കേണ്ടി വരുമ്പോള്‍ കള്ളനോട്ടുകള്‍ ഇടയില്‍ വെച്ചു കൊടുക്കുന്നതാണ്.റിസര്‍വ്വ് ബാങ്കും മറ്റ് 15 ബാങ്കുകളും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ഒരു സ്വകാര്യ ബാങ്കില്‍ നിന്നും 16.3 ലക്ഷത്തിന്റെ കള്ളനോട്ട് കണ്ടെത്തിയിരുന്നു. മറ്റൊരു സ്വകാര്യബാങ്കില്‍ നിന്നും കണ്ടെത്തിയത് 15.7 ലക്ഷത്തിന്റെ കള്ളനോട്ടാണ്. ഇവയെല്ലാം 500 രൂപയുടെ നോട്ടുകളാണ്. നിയമാനുസൃതമായ ബില്ലുകളിന്മേലുള്ള തുക ഡെപ്പോസിറ്റ് ചെയ്യാനെത്തുമ്പോള്‍ ആ നോട്ടുകള്‍ക്കിടയില്‍ കള്ളനോട്ടുകള്‍ തിരുകുകയാണെന്ന് കരുതുന്നു. പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാവകുപ്പ് നിയമത്തിലെ 489 സി സെക്ഷന്‍ പ്രകാരം കള്ളനോട്ട് കൈവശം വെച്ചുവെന്ന കുറ്റത്തിന്റെ പേരില്‍ ഒരു കേസ് ചുമത്തിയിട്ടുണ്ട്. രാജ്യാതിര്‍ത്തിക്കപ്പുറമുള്ള രാജ്യങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നാണ് കള്ളനോട്ടുകള്‍ എത്തുന്നത്.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് കെട്ടുകള്‍ ദേഹത്ത് വെച്ച് കെട്ടിയാണ് കള്ളനോട്ടുകള്‍ കടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹി പൊലീസ് ഒരു ബള്‍ഗേറിയന്‍ പൗരനില്‍ നിന്നും 500 രൂപയുടെ 8.9 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ബള്‍ഗേറിയയിലെ സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് ഇയാള്‍. ഇന്ത്യന്‍ കള്ളനോട്ടുകള്‍ അടിച്ച് വിതരണം ചെയ്യുന്ന അന്താരാഷ്‌ട്ര കള്ളനോട്ട് സംഘത്തിലെ പ്രധാനിയാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments