കോന്നി പയ്യനാമണ്ണില്‍ ചെങ്കളം പാറമടയില്‍ അപകടം മരിച്ചവർ ഒരാൾ ജാർഖണ്ഡ് സ്വദേശിയും മറ്റേയാൾ ഒറീസ സ്വദേശിയുമാണ് . പാറക്കല്ലുകൾ അടർന്ന് ഇവരുടെ മുകളിലേക്ക് വീണിരിക്കുകയാണ് .രക്ഷാപ്രവർത്തനം ദുഷ്കരമാണ് .അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഈ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍കാലങ്ങളിലും ഇപ്പോഴും ഒട്ടേറെ പരാതികള്‍ നാട്ടുകാര്‍ ഉന്നയിച്ചു എങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പ് പോലും നേരിട്ട് അന്വേഷിച്ചില്ല . എല്ലാ നിയമങ്ങളും മറികടന്നു കൊണ്ട് ആണ് ഈ പാറമടയും സമീപം ഉള്ള എല്ലാ പാറമടയും പ്രവര്‍ത്തിക്കുന്നത് എന്ന് “കോന്നി വാര്‍ത്ത”യടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടും ഒറ്റ സര്‍ക്കാര്‍ വിഭാഗം പോലും തിരിഞ്ഞു നോക്കി ഇല്ല .
മാസം കിട്ടുന്ന “മാസപ്പടിയില്‍ ” ഇവര്‍ എല്ലാം മറന്നു .ഇപ്പോള്‍ അപകടം നടന്നപ്പോള്‍ ഓടി വന്നു റിപ്പോര്‍ട്ട് തയാര്‍ ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പിലെ മേലാളന്‍ മുതല്‍ താഴേക്ക് ഉള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഈ കാര്യത്തില്‍ പ്രതികള്‍ ആണ് . കോന്നി ,കലഞ്ഞൂര്‍ ,കൂടല്‍ മേഖലയിലെ പാറമട /ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും ഉള്ള “മാസപ്പടി “വാങ്ങി എല്ലാം നിയമവശമാക്കുന്ന “സര്‍ക്കാര്‍ ജീവനക്കാരെ ” അറിയാം . പേര് എടുത്തു പറയാന്‍ കഴിയും . കോന്നിയിലെ പാറമട മാഫിയ ജന ജീവിതം ആണ് നശിപ്പിക്കുന്നത് .
അപകടം ഉണ്ടാകുമ്പോള്‍ പാറമട /ക്രഷര്‍ പ്രവര്‍ത്തന ലൈസന്‍സ് ചോദിക്കുന്ന സര്‍ക്കാര്‍ വകുപ്പ് ഇതൊന്നും നേരത്തെ കണ്ടില്ലേ . രണ്ട് ജീവന്‍ പൊലിഞ്ഞു ഇന്ന് . മുന്‍പ് പൊലിഞ്ഞു . അന്യ സംസ്ഥാന ജീവനക്കാരെ എത്തിച്ചു അപകടകരമായ ജോലി ചെയ്യിക്കുന്നു എങ്കിലും ഇവര്‍ക്ക് ഒന്നും കേരള സര്‍ക്കാര്‍ പരിരക്ഷ ഇല്ല . ജോലിക്കാര്‍ക്ക് ഉള്ള ഒരു ആനുകൂല്യം ഇല്ല . സര്‍ക്കാര്‍ സംവിധാനം എല്ലാം ഈ മാഫിയാകള്‍ക്ക് സ്വന്തം