Saturday, December 21, 2024
Homeഇന്ത്യതമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു

തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു

ചെന്നൈ പെരമ്പൂരിലെ വസതിയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം.65 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു.25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തു. സുന്ദര്‍ സി. സംവിധാനം ചെയ്ത ‘കലകലപ്പു’ സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടി.

ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു.

സംഘവിയുടെ  എല്ലാമേ എൻ പൊണ്ടാട്ടിത്താൻ , രാജ്കിരണിൻ്റെ  എല്ലാമേ എൻ രസ ധാൻ , ശിവാജി ഗണേശൻ-വിജയ് അഭിനയിച്ച വൺസ് മോർ എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തൻ്റെ അസുഖത്തെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും തന്നോട് അകൽച്ചയിലാണെന്നും തമിഴ് സ്റ്റണ്ട് യൂണിയനാണ് തന്നെ പരിപാലിക്കുന്നതെന്നും അദ്ദേഹം തൻ്റെ അവസാന അഭിമുഖത്തിൽ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments