ജ്ഞാനപീഠ പുരസ്‌കാരം നേടിയ മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനുമായ എസ് കെ പൊറ്റക്കാടിന്റെ നോവൽ ആണ് ഒരു ദേശത്തിന്റെ കഥ.
ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കുറെ സാധാരണ മനുഷ്യരുടെ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം. ജീവിതത്തിന്റെ വിവിധ മുഖങ്ങളെയും മനുഷ്യ ബന്ധങ്ങളെയും ഇതിൽ വരച്ചു കാണിക്കുന്നു. സാധാരണക്കാരായ മനുഷ്യരുടെസന്തോഷവും ദാരിദ്ര്യവും പ്രണയവും വിരഹവും എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു തെരുവിന്റെ കഥ മാത്രമല്ല കുറെ ജീവിതങ്ങൾ കൂടിയാണ്. തെരുവിൽ ജീവിക്കുന്ന കുറെ മനുഷ്യരുടെ കഥ പറയുമ്പോൾ ഒരു കഥ പറച്ചിൽ കൂടിയാണ്.
തെരുവിൽ പത്രങ്ങളും മാസികകളും വിൽക്കുന്ന ‘പത്രതലക്കെട്ടുകൾ ഉറക്ക വായിച്ച് വിൽക്കുന്ന കുറുപ്പ് എന്നറിയപ്പെടുന്ന കൃഷ്ണക്കുറുപ്പിനെ ഇതിൽ നമുക്ക് കാണാം.പേപ്പർക്കുറുപ്പ്’ എന്നും അറിയപ്പെടുന്നു. പത്ത് വയസ്സുള്ള കുറുപ്പിന്റെ മകൾ രാധ.വസൂരി ബാധിച്ച് മരിക്കുന്ന കുറുപ്പിനും രാധയ്കും പ്രിയങ്കരനായ കസ്റ്റംസ് ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥൻ ലാസർ. ഭിക്ഷാടനത്തിലൂടെ ലഭിച്ച സ്വത്ത് സ്വർണ്ണനാണയങ്ങളായും ആഭരണങ്ങളായും രഹസ്യമായി സൂക്ഷിക്കുന്ന അന്ധനായ യാചകൻ മുരുകൻ.കുറുപ്പ് മുരുകനെ സഹായിക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ അവനിൽ നിന്ന് പണം കടം വാങ്ങുകയും ചെയ്യുന്നു.
മാലതി എന്ന സ്ത്രീയെ സ്നേഹിക്കുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്ത മദ്യത്തിനും സ്ത്രീകൾക്കും അടിമപ്പെട്ട അലസ ജീവിതം നയിക്കുന്ന ധനികനായ ബിസിനസുകാരൻ സുധാകരൻ മുതലാളി. ഇവരൊക്കെ ഈ തെരുവിന്റെ ഭാഗങ്ങളാണ്.ഇവരെല്ലാം ഒരുകാലത്ത് ആ തെരുവിന്റെ ജീവനുകൾ ആയിരുന്നു. മരിച്ചു മൺ മറഞ്ഞാലും കാലത്തിന്റെ ഏതോ കോണിൽ അവരുടെ ചിരിയും കളിയും ഒളിഞ്ഞിരിപ്പുണ്ട്. ഇതിലെ കഥാപാത്രങ്ങൾ ഓരോ വായനക്കാരനും തന്നിൽ തന്നെയോ കണ്ടു പരിചയിച്ചതോ ആയി തോന്നിയേക്കാം. അതാണ് ഈ നോവലിന്റെ വിജയവും.
നന്നായി എഴുതി