Friday, November 29, 2024
Homeപുസ്തകങ്ങൾദേവീമാഹാത്മ്യവും അതിലെ മധുകൈടഭവധം എന്ന ഒന്നാം അദ്ധ്യായത്തിന്റെ ദാർശനീകതയും

ദേവീമാഹാത്മ്യവും അതിലെ മധുകൈടഭവധം എന്ന ഒന്നാം അദ്ധ്യായത്തിന്റെ ദാർശനീകതയും

ശ്യാമള ഹരിദാസ്

ശത്രുക്കളുടെ ആക്രമത്താൽ രാജഭൃഷ്ടനായ “സുരഥൻ” എന്ന രാജാവും സ്വബന്ധുക്കളാൽ വഞ്ചിതായ “സമാധി ” എന്ന വ്യാപാരിയും അധ്യാത്മിക ഉപദേശത്തിലൂടെ അവരെ ദേവിയുടെ അനുഗ്രഹത്തിന് പാത്രമാക്കിയ “സുമേധസ്സ് ” എന്ന മഹർഷിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ദേവിയുടെ മാഹാത്മ്യത്തെ വിവരിക്കുന്ന മൂന്നു ചരിതങ്ങൾ സുമേധസ്സ് മഹർഷി സുരഥ രാജാവിനോടും, സമാധിയോടും വർണ്ണിക്കുകയും അതുകേട്ട് ദേവീ ഭക്തിയാൽ അവരിരുവരും ഘോരമായ തപസ്സനുഷ്ഠിക്കുകയും അതിൽ സംപ്രീതയായ ദേവി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ഇഷ്ടമുള്ള വരങ്ങളെ നൽകി അവരെ അനുഗ്രഹിക്കുകയും ചെയ്തു. ദേവ്യാരാധന കൊണ്ട് വരം ലഭിച്ച് ചക്രവർത്തിത്വവും, അഷ്ടമന്വന്തരത്തവും പ്രാപിക്കുന്നതിന് ആ രാജാവ് മാത്രമായി.

ഇപ്രകാരം ക്ഷത്രിയ ശ്രേഷ്ഠനായ സുരഥമഹാരാജാവ് ദേവിയിൽ നിന്നും വരം വാങ്ങി സൂര്യനിൽ നിന്നും ജന്മമെടുത്ത് “സാവർണ്ണിർ” മനുവായി ഭവിച്ചു. “സമാധി ” എന്ന വൈശ്യനാകട്ടെ യാതൊരു വരത്തെ ആഗ്രഹിച്ചുവോ അതു നൽകി ജ്ഞാനവും മോക്ഷവും ലഭിച്ചു.

കഥാതന്തു:-

പണ്ട് സാരോചിക്ഷമന്വന്തരത്തിൽ ഭൂമിയുടെ മുഴുവൻ രക്ഷകനായി ചൈത്രവംശത്തിൽ സുരഥൻ എന്ന പേരുള്ള ഒരു രാജാവ് ഉണ്ടായിരുന്നു. ആ രാജാവ് പ്രജകളെയെല്ലാം സ്വന്തം മക്കളെപ്പോലെ സ്നേഹപൂർണ്ണമായി പരിപാലിച്ചിരുന്നു. കോലാവിധ്വസിംകൾ എന്ന അധീസന്മാർ അദ്ദേഹവുമായി ശത്രുത പുലർത്തി വന്നു. നായാട്ടിന്നായി പോയതുകൊണ്ടാണ് അവർ വിദ്വേഷമുണ്ടായത്. അത് ഇപ്രകാരമാണ്.

സുരഥൻ കാട്ടിലൂടെ നായാടി നടക്കുമ്പോൾ സുരഥന്റെ ശരമേറ്റ പന്നി ആ മാണ്ഡപികൻ മാരുടെ കാപ്പിൽ ചെന്നു വീണു. അതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ വഴക്കായി. അമ്പേറ്റ പക്ഷി തനിക്കുള്ളതാണെന്ന് സുരഥനും, തങ്ങളുടെ വലയിൽ വീണ പക്ഷി തങ്ങൾക്കുള്ളതാണെന്നും മാണ്ഡപികന്മാരും. തർക്കം മൂത്തു വാക്കേറ്റമായി ഈ നിസ്സാര കാര്യത്തിൽ അവർ വൈരികളായി തീർന്നു.

അവരുമായി പലപ്പോഴും യുദ്ധത്തിൽ ഏർപ്പെടുവാൻ ഇടയായി. തന്ത്ര നിപുണന്മാരായ അവർ രാജാവിനെ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ സമസ്ത അധികാരങ്ങളും കൈയ്യടക്കി. ചക്രവർത്തി പദം നഷ്ടമായ രാജാവ് സ്വന്തം രാജ്യത്തിന്റെ മാത്രം അധിപനായി മാറി. എന്നാൽ അവിടേയും അദ്ദേഹം മന്ത്രിമാരാൽ ചതിക്കപ്പെട്ടു.

അങ്ങിനെ ആ രാജാവിന്റെ സ്ഥാനമാനങ്ങൾ എല്ലാം നഷ്ടപ്പെട്ടു. സ്വാമിത്തം പോയ ആ രാജാവ് നിസ്വനായി അലഞ്ഞു നടക്കുന്നു എന്ന ജനങ്ങൾ പറയാൻ ഇടവരുത്തേണ്ട എന്ന് അയാൾ ചിന്തിച്ചു. വളരെക്കാലം കഴിഞ്ഞ് ദുഃഖം നീങ്ങി സുഖം കിട്ടി എന്നു വരാം. ദൈവവും അനുകൂലമായി വന്നേക്കാം. ഈ വിധം ദീനനായി വന്നാൽ അന്ന് ലോകർക്ക് ബഹുമാനം ഉണ്ടാകില്ല അതിനാൽ എവിടെനിന്നു പോകയാണ് നല്ലത് എന്നു രാജാവ് തീരുമാനിച്ചു.

എങ്ങിനെയാണ് ആ രാജാവ് പോയത്? മൃഗയാ വ്യാജേന…..
എന്തിനാണ് അങ്ങിനെ ഒരു തീരുമാനം എടുത്തത്?… ശത്രുക്കൾ ആരെങ്കിലും അറിഞ്ഞാൽ അവർ ചിന്തിക്കും ഇവൻ പ്രബലനായ ഏതെങ്കിലും മിത്രത്തെ ചെന്നാശ്രയിച്ച് അവരെ തുരത്താൻ നോക്കും അതുകൊണ്ട് സുരഥനെ വിട്ടുകൂട എന്നു കരുതി അവർ തടയാനിടയാകും. അതിന് ഇടവരാതിരിക്കാനാണ് നായാട്ടിന് എന്ന ഭാവത്തിൽ പോയത്.

ആ രാജാവ് ഘോരമായ വനത്തിൽ അഭയം പ്രാപിച്ചു. അങ്ങിനെ അയാൾ ഒരു ആശ്രമത്തിന്റെ മുന്നിലെത്തി. “സുമേധസ്സ് ” എന്ന തപസ്സിയായ മഹർഷിയുടെ ആശ്രമമായിരുന്നു അത്. ആശ്രമകവാടം വളരെ ശാന്തമായിരുന്നു. അവിടെയുള്ള മൃഗങ്ങളിലൊന്നിലും ഹിംസഭാവം ഉണ്ടായിരുന്നില്ല. ശിഷ്യഗണങ്ങളുടെ ഭക്തിസാന്ദ്രമായ ആലാപനങ്ങൾ മുഴങ്ങി കേൾക്കാം. അവിടെ എത്തിയ രാജാവിനെ അവർ സ്വീകരിച്ചു ബഹുമാനിച്ചു. അങ്ങിനെ കുറച്ചുകാലം അദ്ദേഹം അവിടെ കഴിച്ചു കൂട്ടി. പുണ്യമായ തപോവനത്തിലാണെ ങ്കിലും അദ്ദേഹത്തിന് തന്റെ പൂർവ്വകാലത്തെ കുറിച്ച് ചിന്തിച്ച് വളരെ ദുഖിച്ചു.

ഒരുനാൾ രാജാവ് നടക്കാനിറങ്ങി തിരിച്ചു വരുമ്പോൾ ആശ്രമത്തിനു സമീപം അതീവ ദുഖിതനായി നിൽക്കുന്ന ഒരു വൈശ്യനെ കണ്ടുമുട്ടി. അദ്ദേഹം സ്നേഹപൂർവ്വം അദ്ദേഹത്തിന്റെ ദുഃഖകാരണം അന്വേഷിച്ചു. അപ്പോൾ വൈശ്യൻ തന്റെ കഥ സുരഥനോട് വിവരിക്കുന്നു. ധനവാന്മാരുടെ കുലത്തിൽ ജനിച്ച “സമാധി” എന്നു പേരുള്ള വൈശ്യനാണ് താനെന്നും, നല്ലവരല്ലാത്ത ഭാര്യാപുത്രന്മാരുടെ ധനത്തിനോടുള്ള ആർത്തി കാരണം അയാളുടെ സ്വത്തും സാമ്പാദ്യവും എല്ലാം അപഹരിച്ചു അയാളെ വീട്ടിൽ നിന്നും ആട്ടിപ്പുറ ത്താക്കിയെന്നും രാജാവിനോട് പറഞ്ഞു. ഇത്രയെക്കെ ആയിട്ടും സ്വബന്ധുക്കളുടെ കുശാലാന്വേഷണങ്ങൾ അറിയാതെ അയാൾ വിഷമിച്ചു. തങ്ങൾ ഇരുവരും തുല്യദുഖിതരാണെന്ന സത്യം രാജാവ് മനസ്സിലാക്കുന്നു. അങ്ങിനെ തുല്യദുഖിതരായ രണ്ടുപേരും ആശ്രമാധി പതിയായ സുമേധസ്സ് മഹർഷിയെ സമീപിക്കുന്നു. രണ്ടു പേരും അവരവരുടെ പ്രശ്നങ്ങൾ മുനിയുടെ മുമ്പിൽ അവതരിപ്പിച്ചു. ഇരുവരുടേയും മനസ്ഥിതിയറിഞ്ഞ മുനി അവർക്ക് ഉചിതമായ മറുപടി നൽകുവാൻ തുടങ്ങി. അദ്ദേഹം മായാപ്രഭാവത്തെ പറ്റി വിശദീക്കുന്നു. സംസാരബന്ധ പരിപാലനത്തിന് വേണ്ടി പ്രകൃതി തന്നെ മാമതാ ബന്ധം ഒരിക്കിയിരിക്കിന്നുവെന്നുള്ള അറിവ് രാജാവിനെ അത്ഭുതപ്പെടുത്തുന്നു.
ഈ മഹാമായ ജഗൽപതിയായ ഹരിയുടെ യോഗനിദ്രയാണെന്നും ഈ മോഹത്തിൽ നിന്ന് ജഗത് സംമോഹിതമാകുന്നുവെന്നും ഋഷി രാജാവിനെ അറിയിക്കുന്നു. അങ്ങിനെ ദേവിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മഹർഷി സുരഥനോടും വൈശ്യനോടും പറയുന്നു. അങ്ങിനെ സുമേധസ്സ് മഹർഷി ദേവിയെ കുറിച്ചുള്ള സുരഥന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുന്നു. ആ മഹാമായയുടെ പ്രഭാവത്താൽ സംഭവിക്കുന്ന കാര്യങ്ങളെയൊക്കെ അവരോട് പറഞ്ഞു കൊടുക്കുന്നു.

കല്പാന്തകാലത്തിൽ ജഗത്താകെ പ്രളയസമുദ്രത്തിലാണ്ടു ഭഗവാൻ വിഷ്ണു അനന്തനെ ശയ്യയാക്കി യോഗനിന്ദ്രയിൽ മുഴുകി. ആ വേള വിഷ്ണുവിന്റെ കർണ്ണത്തിലെ അഴുക്കിൽ നിന്നും രണ്ട് അസുരസക്തികൾ ജന്മം കൊണ്ടു. അവർ മധു എന്നും കൈടഭൻ പേരായ രണ്ടു അസുരന്മാർ രൂപം പൂണ്ടു. അവർ ഉച്ഛത്തിൽ അലറിക്കൊണ്ട് പാഞ്ഞു നടന്നു. തങ്ങൾക്ക് എതിരിടാൻ ഒരു ശത്രുവിനെ തേടി നടന്ന അവർ ഒടുവിൽ മഹാവിഷ്ണുവിന്റെ നാഭി കമലത്തിൽ ധ്യാനനിമഗ്ന്നായിരുന്ന ബ്രഹ്മാവിനെ കാണുകയും അദ്ദേഹത്തെ കൊല്ലാനായി ഉദ്വ്യമിക്കുകയും ചെയ്യുന്നു. ഉഗ്രന്മാരായ അസുരന്മാരെ കണ്ട പ്രജാപതി ഭയന്നു. വിഷ്ണു ആണെങ്കിൽ യോഗനിന്ദ്രയിലുമാണ്. തനിക്ക് ആരാണ് ഒരു രക്ഷ എന്നറിയാതെ ബ്രഹ്മാവ് ചിന്താകുലനായി. അദ്ദേഹം വിഷ്ണുവിന്റെ കണ്ണിൽ സ്ഥിതിചെയ്യുന്ന യോഗ നിദ്രാദേവിയെ സ്തുതിച്ചു. ദേവിയെ ഉണർത്താനും മധുകൈടഭാന്മാരെ കൊല്ലാനും ആണ് ബ്രഹ്മാവ് ഇപ്രകാരം സ്തുതിച്ചത്. വിഷ്ണുവിന്റെ പഞ്ചേന്ദ്രിയങ്ങളും ബോധത്തിനായി പ്രവർത്തിച്ചപ്പോൾ നിദ്രാദേവിയുടെ പരിശ്രമം സഫലമായി. ജഗന്നാഥൻ വിഷ്ണു സുഖനിദ്രയിൽ നിന്നും
ഉണർന്നെഴുന്നേറ്റു.

ലോകം മുഴുവൻ പ്രളയ സമുദ്രത്തിൽ മുഴുകിയിരിക്കെ ഉണർന്നെഴുന്നേറ്റ വിഷ്ണു അടുത്തുവരുന്ന മധു കൈടഭന്മാരെ കണ്ടു. ചുവന്ന കണ്ണുകളുമായി കുപിതരായി ബ്രഹ്മാവിനെ കൊല്ലാൻ സമീപിക്കുന്ന കാഴ്ചയാണ് വിഷ്ണു ദർശിച്ചത്.

അദ്ദേഹം ചാടിയെഴുന്നേറ്റു. 5000 വർഷമാണ് യുദ്ധത്തിലേർപ്പെട്ടത്. അവർ മാഹമായയാൽ ബാധിക്കപ്പെട്ടവരായി. എന്തിനും കഴിവ് ഉണ്ടെന്ന അഹങ്കാരം കൊണ്ടും ആത്മവിശ്വാസത്തോടും അവർ വിഷ്ണുവിനോട് ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളാൻ ആവശ്യപ്പെട്ടു.

ഭഗവാൻ പറഞ്ഞു എന്നാൽ വധ്യരാകേണ്ട നിങ്ങൾ ഇപ്പോൾ എന്നെ അനുഗ്രഹിക്കാനും വരം നല്കാനും, തയ്യാറാകുന്നു. എന്നാൽ എനിക്ക് വേണ്ട വരം നിങ്ങൾ രണ്ടുപേരും, വധിക്കപ്പെടണം എന്നാണ്. ആ വരം ഞാൻ ആവശ്യപ്പെടുന്നു.

പ്രപഞ്ചം മുഴുവൻ വെള്ളത്തിൽ മുങ്ങിയതായി കണ്ട അവർ വ്യാമോഹിതരാ യിതീർന്നു. അവർ വിഷ്ണുവിനോട് തങ്ങൾ സന്തുഷ്ടരാണ് അങ്ങയ്ക്കു ഇഷ്ടമുള്ള വരം തരാം. വെള്ളമില്ലാത്ത സ്ഥലത്തു വെച്ച് ഞങ്ങളെ രണ്ടുപേരേ യും കൊല്ലാനാകുമെന്ന
വർ സമ്മതിച്ചു. വെള്ളത്തിൽ മുങ്ങാത്ത അല്പം പോലും സ്ഥലമില്ലെന്നവർ ധരിച്ചിരുന്നു. മായാ ശക്തിയാണ് അവർക്ക് അങ്ങിനെ ധാരണ നൽകിയത്.

അങ്ങിനെയാകട്ടെ എന്നു പറഞ്ഞു വിഷ്ണു ഭഗവാൻ തന്റെ വിശ്വരൂപം ധരിച്ച് രണ്ടു പേരേയും തന്റെ തുടയിൽ കിടത്തി അനായാസേന തന്റെ ചക്രം കൊണ്ട് അവരുടെ ശിരസ്സ് ഛേദിച്ചു. അവരുടെ മേദസ്സു കൊണ്ടാണ് ഭൂമി സൃഷ്ടിച്ചത്. അതിനാലാണ് ഭൂമിക്ക് മേദിനി എന്ന പേരു വന്നത്.

അവതരണം: ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments