ഫിലാഡൽഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാർ രൂപതയുടെ
ആസ്ഥാനദേവാലയമായ മാർ തോമ്മാശ്ലീഹാ കത്തീഡ്രലിൽ ജൂലൈ 14 ഞായറാഴ്ച്ച സീറോമലബാർ കത്തോലിക്കാ കോൺഗ്രസിൻ്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബർ 27 മുതൽ 29 വരെ ദേശീയ തലത്തിൽ ഫിലാഡൽഫിയയിൽ നടക്കുന്ന സീറോമലബാർ കടുംബസംഗമത്തിൻ്റെ രജിസ്റ്റ്രേഷൻ കിക്ക് ഓഫ് നടത്തി.
ബിഷപ് എമരിത്തൂസ് മാർ ജേക്കബ് അങ്ങാടിയത്ത്, കത്തീഡ്രൽ വികാരി വെരി റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, രൂപതാ വൈസ് ചാൻസലർ റവ. ജോൺസൺ, റവ. യൂജീൻ, ഫാമിലി കോൺഫറൻസ് ചെയർപേഴ്‌സൺ ജോർജ് മാത്യു. എസ്. സി. സി. നാഷണൽ സെക്രട്ടറി/ജൂബിലികമ്മിറ്റി കോ-ചെയർപേഴ്‌സൺ മേഴ്‌സി കുര്യാക്കോസ്, ചിക്കാഗൊ ചാപ്റ്റർ ഭാരവാഹികളായ സെബാസ്റ്റ്യൻ എമ്മാനുവേൽ, ജോസഫ് ജോസഫ്, കത്തീഡ്രൽപള്ളി കൈക്കാരന്മാരായ ബിജി മാണി, ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ, വിവിഷ് ജേക്കബ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഞായറാഴ്ച്ച രാവിലെ ദിവ്യബലിക്കുശേഷം ഫാമിലി കോൺഫറൻസ് നാഷണൽ കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടനിൽനിന്നും ആദ്യ രജിസ്റ്റ്രേഷൻ സ്വീകരിച്ചുകൊണ്ട് ഉത്ഘാടനം ചെയ്‌തു.
എസ്. എം. സി. സി. മുൻ നാഷണൽ പ്രസിഡൻ്റ് ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, ഷാബു മാത്യു, ബിജി വർഗീസ്, നീനു പ്രതീഷ്, ജോസഫ് നഴിയമ്പാറ, ഷിബു അഗസ്റ്റിൻ, കുര്യാക്കോസ് തുണ്ടിപറമ്പിൽ, ഷാജി ജോസഫ്, സണ്ണി വള്ളിക്കളം, ആഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവരും രജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. അൽഫോൻസാ ഹാളിലായിരുന്നു.
ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് തൻ്റെ ആമുഖ പ്രസംഗത്തിൽ രൂപതയുടെ സ്ഥാപനത്തിനും വളർച്ചക്കും ഫിലാഡൽഫിയായിൽ 1999 ൽ നടന്ന ആദ്യ സീറോമലബാർ നാഷണൽ കൺവൻഷൻ എങ്ങനെ സഹായകമായി എന്നും, രൂപതയുടെ വളർച്ചക്കു എസ്. എം. സി. സി. നൽകിക്കൊണ്ടിരിക്കുന്ന സഹായസഹകരണങ്ങളും അനുസ്‌മരിച്ചു. മാർ ജേക്കബ് അങ്ങാടിയത്ത് ഫാമിലി കോൺഫറൻസിനു് എല്ലാവിധ ആശംസകളും അർപ്പിച്ചു. ചെയർപേഴ്സൺ ജോർജ് മാത്യു തൻ്റെ പ്രസംഗത്തിൽ രൂപതയിലെ എല്ലാ സീറോമലബാർ വിശ്വാസികളെയും കുടുംബമേളയിലേക്കു ചെയ്യുകയും, എല്ലാവരും നേരത്തെതന്നെ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. മേഴ്‌സി കുര്യാക്കോസ് എല്ലാവരെയും സദസിനു പരിചയപ്പെടുത്തി. ജോൺസൺ കണ്ണൂക്കാടൻ എം. സി. യായി. ചാപ്റ്റർ സെക്രട്ടറി സെബാസ്റ്റ്യൻ എമ്മാനുവേൽ നന്ദി പ്രകാശിപ്പിച്ചു.
കൊവിഡ് മഹാമാരിക്കുശേഷം രൂപതയുടെ നേതൃത്വത്തിൽ എല്ലാ സീറോമലബാർ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ ഫിലാഡൽഫിയയിൽ നടത്തപ്പെടുന്ന ഈ ദേശീയ കൂടുംബസംഗമം അമേരിക്കയിലെ നസ്രാണികത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. സീറോമലബാർ ദേശീയകുടുംബസംഗമത്തിനും, എസ്. എം. സി. സി. രജതജൂബിലി ആഘോഷങ്ങൾക്കും,,സഭാപിതാക്കന്മാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള കടുംബങ്ങളും പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മൽസരം, ക്വയർ ഫെസ്റ്റ്, വൈവിദ്ധ്യമാർന്ന എല്ലാദിവസവും മിസ് സീറോമലബാർ കലാപരിപാടികൾ, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, ബൈബിൾ സ്‌കിറ്റ്, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ/ചർച്ചാസമ്മേളനങ്ങൾ, വിവാഹജീവിതത്തിന്റെ 25/50 വർഷങ്ങൾ ആഘോഷിക്കുന്ന ജൂബിലി ദമ്പതിമാരെ ആദരിക്കൽ, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോൾ ടൂർണമെന്റ്, ഫിലാഡൽഫിയ സിറ്റി ടൂർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
സീറോമലബാർ കൂടുംബസംഗമത്തിൻ്റെ നടത്തിപ്പിനായി ദേശീയതലത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ്. എം. സി. സി. നാഷണൽ സ്‌പിരിച്വൽ ഡയറക്ടർ റവ. 200 ജോർജ് എളംബാശേരിൽ; ആതിഥേയഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ എന്നിവർ രക്ഷാധികാരികളും; ജോർജ് മാത്യു സി.പി.എ. (ചെയർപേഴ്‌സൺ), ഡോ. ജയിംസ് കുറിച്ചി, മേഴ്‌സി കുര്യാക്കോസ്, (കോചെയർപേഴ്‌സൺസ്), ജോസ് മാളേയ്ക്കൽ (ജനറൽ സെക്രട്ടറി), ജോർജ് വി. ജോർജ് (ട്രഷറർ), നാഷണൽ കോർഡിനേറ്റർമാരായ കോട്ടൂർ, ജോൺസൺ കണ്ണൂക്കാടൻ എന്നിവരും, വിവിധ സബ്‌കമ്മിറ്റി ചെയർപേഴ്‌സൺസും ഉൾപ്പെടെയുള്ള സിൽവർ ജൂബിലി കമ്മിറ്റി എസ്. എം. സി. സി. നാഷണൽ പ്രസിഡന്റ് സിജിൽ പാലക്കലോടി, ജനറൽ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ബോർഡ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി എന്നിവർ നേതൃത്വം നൽകുന്ന നാഷണൽ കമ്മിറ്റിയോടൊപ്പം പ്രവർത്തിക്കുന്നു.
മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് ഭക്ഷണമുൾപ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണു രജിസ്ട്രേഷൻ ഫീസ്. ദൂരസ്ഥലങ്ങളിൽനിന്നെത്തുന്നവർക്ക് താമസത്തിനു സമീപസ്ഥങ്ങളായ ഹോട്ടലുകൾ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരിക്കുന്നതിനും സംഘാടകർ ശ്രമിക്കുന്നു.
കോൺഫറൻസിനു രജിസ്റ്റർ ചെയ്യുന്നതിനു ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷൻ ആണ് ഏറ്റവും സ്വീകാര്യം. കോൺഫറൻസ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റിൽ ലഭ്യമാണു.
വെബ്‌സൈറ്റ് : www.smccjubilee.org
സോമർസെറ്റ് സെ. തോമസ്, ന്യൂയോർക്ക് ബ്രോങ്ക്സ് ദേവാലയങ്ങളിൽ ഇതിനോടകം നടന്ന കിക്ക് ഓഫുകളിൽ ധാരാളം കുടുംബങ്ങൾ ബുക്കുചെയ്തുകഴിഞ്ഞു. സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് വെബ്‌സൈറ്റുവഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു. രജിസ്റ്റ്രേഷനുള്ള അവസാനതിയതി ആഗസ്റ്റ് 31.