അടിമക്കച്ചവടം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ആഫ്രിക്കയിലെ ജനതയാണ്. ഏകദേശം ഏഴാം നൂറ്റാണ്ടിന്റെ പകുതിമുതൽ അറബികൾ ആഫ്രിക്കക്കാരെ അടിമകൾ ആക്കിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റ അവസാനത്തോടെ പാശ്ചാത്യരും അടിമവ്യാപാരത്തിലേക്ക് കടക്കുകയായി. ആദ്യം വ്യാപാരത്തിലൂടെ ആയിരുന്നു എങ്കിൽ പിന്നീടത് ബലം പ്രയോഗിച്ചായി. ചരിതത്തിലേക്ക് കണ്ണോടിച്ചാൽ പട്ടിണിയും, ദാരിദ്രവും, അടിമത്തവും ആ ജനസമൂഹത്തെ തീർത്തും പരുക്കരാക്കി തീർത്തു. ചരിത്രലിഖിതങ്ങളിൽ “ലോകത്തിലെ ഇരുണ്ട ഭൂഖണ്ഡം” എന്ന് വിശേഷിപ്പിക്കുന്ന ആഫ്രിക്കയിലെ തെക്ക് ഭാഗത്ത് സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് സിംബാവെ “വലിയ കല്ലുവീട്” എന്നർത്ഥമുള്ള “സിംബമൊബൈ” എന്ന വാക്കിൽ നിന്നാണ് സിംബാവെ എന്ന പേരുണ്ടായത്.
സിംബാവെയുടെ പടിഞ്ഞാറേ അറ്റത്ത്, പടർന്നൊഴുകുന്ന സമ്പേഴ്‌രി നദിയുടെ തീരത്തുള്ള കന്യേബ എന്ന പ്രദേശത്തുള്ള ജനങ്ങൾ ഒരു പ്രത്യേക, ജനിതക വൈകല്യത്തിന്റെ ഫലമായുണ്ടാകുന്ന ഒരു രോഗത്തിന് അടിമകളാണ്. ഈ പ്രദേശ വാസികളുടെ കാലുകൾ ഒട്ടകപ്പക്ഷിയുടെ കാലുകൾ പോലെയാണ്!!!!!!ഡോമ എന്ന ഗോത്രവർഗ്ഗക്കാരാണ് ഇവർ. കാലിലെ വിരലറ്റം വളഞ്ഞു മൂന്ന് വിരലുകൾ മാറി രണ്ടായി രണ്ടറ്റത്തുമാകും. കാലുകളിലേക്ക് നോക്കിയാൽ രണ്ടു വിരലുകൾ പോലെ മാത്രമേ കാണാൻ സാധിക്കൂ. ഈ ജനവിഭാഗത്തെ “ഓസ്ട്രിച്ച് ഗോത്രം” എന്നും വിശേഷിപ്പിക്കുന്നു.
“ഇക്ക്ഡ്രോടക്റ്റിലി” എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ഏഴാമത്തെ ക്രോമസോമിൽ ഉണ്ടാകുന്ന പാകപ്പിഴയാണ് ഇങ്ങനെ ഒരവസ്ഥയിലേക്ക് നയിക്കുന്നത്. ജനിച്ചുവീഴുന്ന നാലിൽ ഒരു കുഞ്ഞിനുമാത്രം ഉണ്ടായേക്കാവുന്ന ഒരപൂർവ്വ രോഗമാണ് ഇത്. എന്നാൽ ഡോമ ഗോത്രവിഭാഗത്തിലെ സർവ്വസാധാരണമായ രോഗം. ജീനുകളുടെ ഒഴുക്ക് തടയപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന മാറ്റം എന്ന് ശാസ്ത്രലോകം വിലയിരുത്തുമ്പോഴും ഈ ഗോത്രത്തിൽ മാത്രം ഇതെങ്ങനെ സർവ്വസാധാരണമാകുന്നു എന്നത് ശാസ്ത്രഞ്ജരെ കുഴക്കിയിരുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഈ ജനവിഭാഗം, മറ്റു ഗോത്രങ്ങളിൽ നിന്നുമുള്ള വിവാഹബന്ധത്തെ അതിശക്തമായി എതിർക്കുന്നവരാണത്രെ. അതുകൊണ്ട് തന്നെ ഇവരിലുള്ള ആണും പെണ്ണും ഇവരിൽ നിന്നുതന്നെ വിവാഹം കഴിച്ച് പിന്നീട് കുട്ടികൾ ഉണ്ടാകുമ്പോൾ “ഇക്ക്ഡ്രോടക്റ്റലി സിൻഡ്രോവു”മായി ഇവർ ജനിക്കുന്നു. അങ്ങനെ ഈ രോഗാവസ്ഥ ഇവർക്കിടയിൽ സർവ്വസാധാരണമാകുന്നു. മറ്റുള്ളവരിലേക്ക് പകരുന്നുമില്ല!!!!!.
ഡോമ ഗോത്രവിഭാഗക്കാർ മൃഗങ്ങളെ വേട്ടയാടിയാണ് ജീവിക്കുന്നത്. കൂടാതെ “ബൊവാബാവ്” എന്ന കൂറ്റൻ വൃക്ഷത്തിന്റെ ഫലവും ഇവർ ഭക്ഷണമാക്കുന്നു. അതിബൃഹത്തായ ഈ വൃക്ഷങ്ങളിൽ, കാലുകൾക്ക് ഈ അപര്യാപ്തത ഉണ്ടെങ്കിൽ പോലും അനായേസേന മുകളിലേക്ക് കയറുവാൻ ഇവർക്ക് യാതൊരു പ്രയാസവും ഇല്ലത്രെ!!!!!.ഇപ്പോൾ മൃഗവേട്ട കർശനമായി നിരോധിച്ചിരിക്കുന്ന ഈ രാജ്യത്ത് ഈ ഗോത്രവർഗ്ഗക്കാരെ സംരക്ഷിക്കുന്നത് സർക്കാരാണ്. പ്രത്യേക ജനവിഭാഗങ്ങളിൽ ഉണ്ടാകുന്ന ജനിതക ഫലങ്ങൾ പഠിക്കാൻ പ്രകൃതി തന്നെ ഒരുക്കുന്ന ഉദാഹരണങ്ങൾ ആണ് ഇതൊക്കെ എന്ന് ഗവേഷകർ വിലയിരുത്തുന്നു. അതിജീവനത്തിന് അനുകൂലമല്ലാത്ത ഈ ജനവിഭാഗത്തിൽ എങ്ങനെയാണ് ഈ രോഗാവസ്ഥ ഉണ്ടായതെന്നോ, ഇതിന്റെ ഉറവിടം എവിടെയാണെന്നോ ഇന്നും ആർക്കും അറിയില്ല. പ്രപഞ്ചം ഒളിപ്പിക്കുന്ന ഒരു രഹസ്യമാണ് അതിന്നും!!!!!.