Logo Below Image
Sunday, July 27, 2025
Logo Below Image
Homeഅമേരിക്കലോംഗ് ഐലൻഡ് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ്‌ രജിസ്ട്രേഷന് മികച്ച...

ലോംഗ് ഐലൻഡ് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ്‌ രജിസ്ട്രേഷന് മികച്ച തുടക്കം

-ഉമ്മൻ കാപ്പിൽ

ലോംഗ് ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസിൻ്റെ കിക്കോഫ് മീറ്റിംഗിന് ലോംഗ് ഐലൻഡ് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക മാർച്ച് 10 ന് വേദിയായി.

ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്. ഭക്തിപ്രഭാഷണങ്ങൾ, ബൈബിൾ പഠനം, വിശ്വാസം, പാരമ്പര്യങ്ങൾ, സമകാലിക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവേദനാത്മക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന ഈ ആത്മീയ സമ്മേളനത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുo.

വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ വികാരി റവ. ഡോ. സി. കെ. രാജൻ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ജോൺ താമരവേലിൽ (കോൺഫറൻസ് ഫൈനാൻസ് മാനേജർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ), ഷീല ജോസഫ്, പ്രേംസി ജോൺ, സേറ മത്തായി, ജോനാഥൻ മത്തായി, ഷെറിൻ കുര്യൻ, ക്രിസ്റ്റൽ ഷാജോൺ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സംഘത്തിൽ. മാത്യു ജോൺ (ഇടവക സെക്രട്ടറി), ബിനു അലക്സ് (ട്രസ്റ്റി), ജേക്കബ് വർഗീസ് (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിൽ ചേർന്നു.

ജോൺ താമരവേലിൽ കോൺഫറൻസിൻ്റെ തീയതി, സ്ഥലം, തീം, പ്രാസംഗികർ എന്നിവയുൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ പങ്കിട്ടു. ഷെറിൻ കുര്യൻ രജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. മാത്യു വർഗീസ് റാഫിളിനെ കുറിച്ചും സ്പോൺസർഷിപ്പ് അവസരങ്ങളെ കുറിച്ചും സംസാരിച്ചു. സമ്മേളനത്തിൻ്റെ അനുസ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചുള്ള വിവരങ്ങൾ ജോനാഥൻ മത്തായി നൽകി. ക്രിസ്റ്റൽ ഷാജോൺ വിനോദ സായാഹ്നത്തെക്കുറിച്ചും പങ്കെടുക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ചു. സമ്പന്നമായ ഒരു അനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ അംഗങ്ങളേയും മാത്യു ജോഷ്വ ക്ഷണിച്ചു.

ഇടവകയെ പ്രതിനിധീകരിച്ച് സെക്രട്ടറിയും ട്രസ്റ്റിയും സുവനീറിന് സംഭാവന നൽകി. നിരവധി അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. ഡയമണ്ട് സ്പോൺസർ എന്ന നിലയിൽ ഗീവർഗീസ് മത്തായി തൻ്റെ പിന്തുണ വാഗ്ദാനം ചെയ്തു. മാത്യു ജോഷ്വയും മനച്ചൻ മത്തായി/തോമസ് മത്തായി എന്നിവർ ഗോൾഡ് സ്പോൺസർമാരായി തങ്ങളുടെ പിന്തുണ അറിയിച്ചു. കോൺഫറൻസിൽ പങ്കെടുക്കാൻ ഏഴ് അംഗങ്ങൾ രജിസ്റ്റർ ചെയ്തു. 41 അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങിയോ സുവനീറിൽ പരസ്യങ്ങൾ ചേർത്തോ പിന്തുണ വാഗ്ദാനം ചെയ്തു.

ആത്മാർഥമായി സഹകരിച്ച വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർക്ക് ഫാമിലി കോൺഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.

ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. Registration link: http://tinyurl.com/FYC2024

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

-ഉമ്മൻ കാപ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ