Saturday, December 7, 2024
Homeകേരളംസിപിഒ റാങ്ക് പട്ടിക ; ലഭ്യമായ എല്ലാ ഒഴിവുകളും; പിഎസ്‌സിക്ക്‌ റിപ്പോര്‍ട്ട് ചെയ്‌തു.

സിപിഒ റാങ്ക് പട്ടിക ; ലഭ്യമായ എല്ലാ ഒഴിവുകളും; പിഎസ്‌സിക്ക്‌ റിപ്പോര്‍ട്ട് ചെയ്‌തു.

തിരുവനന്തപുരം; സിവിൽ പൊലീസ് ഓഫീസർ (സിപിഒ) തസ്തികയിൽ ലഭ്യമായ എല്ലാ ഒഴിവുകളും പിഎസ്‌സിക്ക്‌ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുരുഷ–- വനിത വിഭാഗങ്ങൾ, പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്‌ എന്നിവയ്‌ക്കായി 5635 ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. പുരുഷ വിഭാഗത്തിനുള്ള റാങ്ക് പട്ടിക 2023 ഏപ്രിൽ 13നാണ്‌ നിലവിൽവന്നത്. ഈ വിഭാഗത്തിൽ 4325 ഒഴിവും വനിതാ വിഭാഗത്തിൽ 744 ഒഴിവും റിപ്പോർട്ട് ചെയ്തു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനായി 557 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2017ലെ ഉത്തരവ് പ്രകാരം പട്ടികവർഗ വിഭാഗത്തിന്റെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനുള്ള 396 തസ്തികയും മുൻ റിക്രൂട്ട്മെന്റിനെ തുടർന്നുണ്ടായ 31 ഒഴിവും ഉൾപ്പെടുന്നു.

2023ലെ ഉത്തരവുപ്രകാരം 200 വനിതാ തസ്തികയുൾപ്പെടെ 1400 താൽക്കാലിക പൊലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾ 2023 ആഗസ്‌ത്‌ 23ൽ ഒരു വർഷത്തേക്ക്‌ സൃഷ്ടിച്ചു. ഇതേത്തുടർന്ന് 2024 ജൂൺ ഒന്നുവരെ ഉണ്ടാകാവുന്ന ഒഴിവുകൾകൂടി മുൻകൂറായി പിഎസ്‌സിക്ക്‌ റിപ്പോർട്ട് ചെയ്തു. ഇതുവഴി 1400 തസ്തികയിലേക്കുള്ള നിയമന ശുപാർശകളും മുൻകൂറായി അയച്ചിട്ടുണ്ട്.

2024 ജനുവരി അഞ്ചിലെ ഉത്തരവുപ്രകാരം സൈബർ ഡിവിഷൻ രൂപീകരിച്ചതു വഴിയുണ്ടായ 155 ഒഴിവിലേക്കും നിയമന ശുപാർശ അയച്ചിട്ടുണ്ട്. പിഎസ്‌സിയിൽനിന്ന്‌ 5279 നിയമന ശുപാർശ അയച്ചിട്ടുണ്ട്. നിയമനം നേടിയ 3595 പേർ പരിശീലനം നേടിവരുന്നു. അവശേഷിക്കുന്ന നിയമന ശുപാർശകളിൽ പരിശോധനകൾ പൂർത്തിയാകുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ വനിതാ വിഭാഗത്തിനുള്ള 50 ഒഴിവ്‌ ഉൾപ്പെടെ 356 ഒഴിവിൽ നിയമന ശുപാർശയ്ക്കുള്ള നടപടി പുരോഗമിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments