Tuesday, October 1, 2024
Homeഅമേരിക്കദശലക്ഷത്തിൽ ഒരാൾക്ക് മാത്രം: യുവതിക്ക് രണ്ട് ഗർഭപാത്രം

ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം: യുവതിക്ക് രണ്ട് ഗർഭപാത്രം

ഷാങ്സി: ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ഒരു ചൈനീസ് യുവതി വാർത്താ തലക്കെട്ടുകളിൽ നിറയുകയാണ്. ഇരട്ടകൾക്ക് ജന്മം നൽകുന്നതിൽ അസ്വാഭാവികതയില്ലെങ്കിലും ഈ യുവതിയുടെ പ്രസവം മെഡിക്കൽ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്.

രണ്ട് ഗർഭപാത്രങ്ങളിൽ നിന്നാണ് യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് എന്നതാണ് അമ്പരപ്പിന് കാരണം. ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖല സ്വദേശമായ ലി ആണ് രണ്ട് ഗർഭപാത്രങ്ങളിലൂടെ ഓരോ കുട്ടികൾക്ക് ജന്മം നൽകിയത്.

ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ ആശുപത്രിയിൽ ഈ മാസമാണ് ലിയുടെ പ്രസവം നടന്നത്. ‘യൂട്രസ് ഡൈഡൽഫിസ്’ എന്ന അത്യപൂർവ അവസ്ഥ ആണ് യുവതിക്കെന്ന് കണ്ടെത്തിയിരുന്നു.

അണ്ഡാശയവും അണ്ഡനാളവും ഉൾപ്പെടെയുള്ള, പൂർണ വളർച്ച പ്രാപിച്ച രണ്ട് ഗർഭപാത്രം രൂപപ്പെടുന്ന അവസ്ഥയാണ് യൂട്രസ് ഡൈഡൽഫിസ്. ലോകത്ത് സ്ത്രീകൾക്കിടയിൽ 0.3 ശതമാനം പേർക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ.

ഇരട്ടകളായ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ആണ് ഇരു ഗർഭപാത്രങ്ങളിലൂടെ ലൂടെ യുവതി ജന്മം നൽകിയത്. യുവതിയുടെ ഗർഭം എട്ടര മാസമായപ്പോഴാണ് ഇരട്ടകൾക്ക് ജന്മം നൽകിയത്. ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അത്യപൂർവ കേസാണിതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

സ്വാഭാവിക ഗർഭധാരണത്തിലൂടെ രണ്ട് ഗർഭപാത്രങ്ങളിൽ ഓരോന്നിലും ഗർഭിണിയാകുന്നത് വളരെ അപൂർവമാണ്. ചൈനയിൽ നിന്നും വിദേശത്തുനിന്നും അത്തരം രണ്ട് കേസുകളെ കുറിച്ച് മാത്രമേ കേട്ടിട്ടുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

യൂട്രസ് ഡൈഡൽഫിസ് അവസ്ഥയുള്ള സ്ത്രീകളുടെ പ്രസവം അതീവ അപകട സാധ്യതയേറിയതാണ്. ഗർഭം അലസൽ, അകാല ജനനം, മറ്റ് സങ്കീർണതകൾ എന്നിവയ്ക്ക് വഴിവെച്ചേക്കാവുന്ന അവസ്ഥയാണിത്. 27 മാസങ്ങൾക്ക് മുൻപ് ലിയുടെ ഗർഭം അലസിപ്പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് ഈ വർഷം ജനുവരിയിലാണ് വീണ്ടും ഗർഭം ധരിച്ചത്.

സ്വാഭാവിക പ്രസവം അമ്മയ്ക്കോ കുഞ്ഞിനോ അപകടമുണ്ടാക്കുമെന്ന സാഹചര്യം ഉണ്ടായതോടെ സിസേറിയൻ വഴിയാണ് കുഞ്ഞങ്ങളെ പുറത്തെടുത്തത്. ലിയുടെ ആൺകുഞ്ഞിന് 3.3 കിലോ ആണ് ഭാരം, പെൺകുട്ടിക്ക് 2.4 കിലോയും. ഇരുവരും ആരോഗ്യവാനും ആരോഗ്യവതിയുമാണ്. മാതൃത്വത്തിലേക്കുള്ള യാത്രയിൽ നിരവധി വെല്ലുവിളികൾ നേരിട്ട ലിയും ആരോഗ്യവതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments