Logo Below Image
Sunday, July 27, 2025
Logo Below Image
Homeഅമേരിക്കചെങ്ങന്നൂർ അസോസിയേഷൻ' ഫിലഡൽഫിയയ്ക്ക് (CAP) വർണ്ണോജ്വല തുടക്കം

ചെങ്ങന്നൂർ അസോസിയേഷൻ’ ഫിലഡൽഫിയയ്ക്ക് (CAP) വർണ്ണോജ്വല തുടക്കം

വാർത്ത: ഷിബു മാത്യു

ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ‘ചെങ്ങന്നൂർ അസോസിയേഷന്റെ’ (CAP) പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച് വർണ്ണോജ്വലമായി നടത്തപ്പെട്ടു.

ഷിബു വർഗീസ് കൊച്ചുമoത്തിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനും, ഫിലഡൽഫിയയിലെ സീനിയർ വൈദീകനുമായ ഫാദർ ചാക്കോ പുന്നുസ്, നിറഞ്ഞ സദ്ദസ്സിനെ സാക്ഷ്യമാക്കി പ്രാത്ഥനയോടുകൂടി, ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും, അമേരിക്കയിൽ ചെങ്ങന്നൂർ നിവാസികളുടെ കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചൻ വളരെ വിശദമായി വ്യക്തമാക്കി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂർ നിവാസികൾ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയിൽ ഇത് വളർന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രോഗ്രാമിന്റെ MC ആയി ശ്രീ രാജു ശങ്കരത്തിൽ പരിപാടിയുടെ മാറ്റു കൂട്ടി.

ശ്രീ ജോർജ് കുര്യൻ, ബെന്നി മാത്യു, സതീഷ് കുരുവിള, കോശി ഡാനിയേൽ, സക്കറിയ തോമസ്, ജോസ് സക്കറിയാ, ജെസ്സി മാത്യു, വർഗീസ് ജോൺ, തോമസ് സാമുവൽ, അനിൽ ബാബു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

ചെങ്ങന്നൂർ അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ ഉത്‌ഘാടനവും തദവസ്സരത്തിൽ നടത്തപ്പെട്ടു. ജെസ്സി മാത്യു, മിനി കോശി , സുനു വർഗീസ്. ആനി സക്കറിയാ എന്നിവരെ വനിതാ കോർഡിനേറ്റർസ് ആയി യോഗം തിരഞ്ഞെടുത്തു. മാത്യൂസ് ടി വർഗീസ്, ജോയൽ സതീഷ്, ഏഞ്ചലിന മാത്യു എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് വിംഗ് കോർഡിനേറ്റേഴ്‌സ് ടീമും രൂപംകൊണ്ടു. അസോസിയേഷൻ സെക്രട്ടറി ഷിബു മാത്യു നന്ദിപ്രകാശനം നടത്തി.

അനാവശ്യമായ പണപ്പിരിവുകൾ ഒഴിവാക്കി, ഓരോമാസവും എല്ലാവരും ഒന്നിച്ചു കൂടി സൗഹൃദം പങ്കിടുന്ന ഒരു സൗഹൃദ മീററിംഗ്’ എന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കുവാൻ യോഗത്തിൽ ധാരണയായി. ഉത്ഘാടന സമ്മേളനത്തിന്റെ വൻ വിജയം ചെങ്ങന്നൂർ നിവാസികളായ ഏവരുടെയും ആത്മാർത്ഥമായ കൂട്ടായ പ്രവർത്തനത്തിന്റെ പരിണിത ഫലമാണെന്ന് ഏവരും ഒന്നടങ്കം വിലയിരുത്തി. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തോടുകൂടി യോഗം മംഗളമായി പര്യവസാനിച്ചു.

വാർത്ത: ഷിബു മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ