ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാല്‍ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദര്‍ശന്‍ നല്‍കിയ ഹര്‍ജിയില്‍ പോലീസ് വിസമ്മതപത്രം സമര്‍പ്പിച്ചു.
വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാന്‍ പുസ്തകങ്ങളും സ്വന്തം വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയും വേണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതി മുന്‍പാകെയാണ് ദര്‍ശന്‍ ഹര്‍ജി നല്‍കിയത്. നിലവില്‍ ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് നടന്‍.
വീട്ടിലെ ഭക്ഷണം മാത്രമല്ല, കിടക്കയും വായിക്കുന്നതിന് വേണ്ടി പുസ്തകങ്ങളും ധരിക്കാന്‍ സ്വന്തം വസ്ത്രങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കര്‍ണാടക ഹൈ്ക്കോടതി മുമ്പാകെ ദര്‍ശന്‍ ഹര്‍ജി നല്‍കി.
രേണുക സ്വാമി കൊലക്കേസുമായ ബന്ധപ്പെട്ട് നിലവില്‍ ബെഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദര്‍ശന്‍.എന്നാല്‍ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണത്തടവുകാരനാണ് ദര്‍ശനെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം മറ്റ് തടവുകാര്‍ക്ക് തുല്ല്യമായി പരിഗണിക്കാനാവില്ലെന്നാണ് പോലീസിന്റെ വാദം.
ഇത്തരം തടവുകാര്‍ക്ക് ജയിലില്‍ സ്വന്തം വസ്ത്രങ്ങള്‍, കിടക്കകള്‍, പാദരക്ഷകള്‍ എന്നിവ കൈവശം വെക്കുവാന്‍ അവകാശമില്ലെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ജയിലിലെ ഭക്ഷണം കഴിച്ച് ആരോഗ്യകരമായി പ്രശ്നങ്ങള്‍ ഉണ്ടെന്ന് ദര്‍ശന്‍ വാദിക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.