പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും, മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ ക്രിമിനല്‍ ഇന്‍വേ്സ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നില്‍ ഹാജരായി. യെദ്യൂരപ്പയ്‌ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് കര്‍ണാടക ഹൈക്കോടതി തടഞ്ഞിരുന്നു.
യെദ്യൂരപ്പയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ തന്റെ 17കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി കുട്ടിയുടെ അമ്മ നല്‍കിയ കേസിലായിരുന്നു അറസ്റ്റ് വാറണ്ട്.
കോടതി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ബെംഗളൂരു കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ഇതാണ് കര്‍ണാടക ഹൈക്കോടതി തടഞ്ഞത്.തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ഇത്തരം ഗൂഡാലോചന നടത്തുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നുമാണ് യെദ്യൂരപ്പയുടെ പ്രതികരണം.