Logo Below Image
Monday, July 28, 2025
Logo Below Image
Homeകേരളംകാക്കനാടൻ കാഥോത്സവം 2024 മികച്ച മൈക്രോ കഥയിൽ അഫ്സൽ ബഷീർ തൃക്കോമലയുടെ കഥയും.

കാക്കനാടൻ കാഥോത്സവം 2024 മികച്ച മൈക്രോ കഥയിൽ അഫ്സൽ ബഷീർ തൃക്കോമലയുടെ കഥയും.

കാക്കനാടൻ കാഥോത്സവം 2024, 175 കഥകളിൽ മികച്ച ഇരുപതിൽ മലയാളി മനസ്സ്‌ ഓൺലൈൻ സ്ഥിരം എഴുത്തുകാരനായ അഫ്സൽ ബഷീർ തൃക്കോമലയുടെ കഥയും ഇടം നേടി .

വേഗത കൂടിയ വർത്തമാന കാലത്ത് പെട്ടന്ന് വായിച്ചു തീർക്കാവുന്ന കഥകൾക്ക് ഏറെ പ്രസക്തിയുള്ളതുകൊണ്ടാണ് മൈക്രോ കഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കുറഞ്ഞ വരിയിൽ ആഴത്തിലുള്ള അർത്ഥവത്തായ “പ്രവാസി” എന്ന കഥയാണ് കാഥോത്സവത്തിനായി നൽകിയതെന്നും ഒമാനിലെ പ്രവാസ ജീവിതത്തിന് ഇടയില്‍ കഥാപാത്രങ്ങൾ മിക്കതും മുന്പിലെത്താറുണ്ടെന്നും അഫ്സൽ ബഷീർ പറയുന്നു .

സമ്മാനാർഹമായ ആദ്യത്തെ പത്തു കഥകൾ ആത്മഹത്യ- വിവേക് ഗംഗാധരൻ, പ്രതീക്ഷ- മിനി സുന്ദരേശൻ, വിശുദ്ധ പ്രണയം- ഉണ്ണികൃഷ്ണൻ കുണ്ടയത്ത്,ഉറക്കം- അഭിലാഷ് എ.എ.തൂവൽ, കള്ളൻ- ബാല ആങ്കാരത്ത്, പെർഫോമൻസ്- ടി. വി.സജിത്, കോമ- കിരൺ ബാലകൃഷ്ണൻ, പ്രാർത്ഥന- സിബിൻ ഹരിദാസ്, കീഴും മേലും- ജീവാമൃതം സിന്ധു ബി.കെ, പ്രവാസി- അഫ്സൽ ബഷീർ തൃക്കോമല ഇവയാണ് ബാബു കുഴിമറ്റം(കഥാകൃത്ത്), ഡോ. സുനിൽ സി.ഇ (സാഹിത്യ നിരൂപകൻ),ഡോ.എം.എസ്.പോൾ(സാഹിത്യ നിരൂപകൻ)എന്നിവരടങ്ങുന്ന ജൂറിയാണ് കഥകൾ തെരെഞ്ഞെടുത്തത് .

മികച്ച 10 മികച്ച കഥകൾ തെരഞ്ഞെടുക്കാനാണ് ജൂറിക്ക് നിർദ്ദേശം നൽകിയിരുന്നത് എന്നാൽ ജൂറി 20 മികച്ച കഥകൾ തെരഞ്ഞെടുത്തതിനാൽ 20കഥാകൃത്തുക്കൾക്കും
പ്രത്യേക സമ്മാനം കൊടുക്കാൻ എഡിറ്റോറിയൽ തീരുമാനിക്കുകയായിരുന്നു.

2024ഏപ്രിൽ 20 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബിലാണ് ‘കാക്കനാടൻ കഥോൽസവം 2024’ പുസ്തകം പ്രകാശനം ചെയ്യുന്നത് ഏഴാമത് കാക്കനാടൻ പുരസ്കാര സമർപ്പണം,കാക്കനാടൻ കഥോൽസവം അവാർഡ്, മൈക്രോ കഥകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച 20 കഥകൾക്കുള്ള സമ്മാനം എന്നിവയുടെ വിതരണവും നടക്കുമെന്ന് പേപ്പർ പബ്ലിക എഡിറ്റർ അൻസാർ വർണന അറിയിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ