Tuesday, October 15, 2024
HomeUS Newsപാസ്റ്റർ ജോൺ മാത്യു കൂടത്തിനാലിൽ നിര്യാതനായി

പാസ്റ്റർ ജോൺ മാത്യു കൂടത്തിനാലിൽ നിര്യാതനായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: റാന്നി കളമ്പാല കുടത്തിനാലിൽ പാസ്റ്റർ ജോൺ മാത്യു (കുഞ്ഞൂട്ടിച്ചായൻ -91 വയസ്സ് ) നിര്യാതനായി.ഭാര്യ കുഞ്ഞമ്മ മാത്യു പുല്ലാട് തടത്തേൽ കുടുംബാംഗമാണ്. സംസ്കാരം ജനുവരി 4 നു തിങ്കളാഴ്ച റാന്നി ഈട്ടിച്ചുവട്ടിലുള്ള സഭാ സെമിത്തേരിയിൽ

മക്കൾ : ജോൺസ് മാത്യു (ഡൽഹി) ആനി ജോൺ (യൂഎസ്എ) ജോർജ്‌ മാത്യു (യുഎസ് എ)

മരുമക്കൾ: രശ്മി മാത്യു (ഡൽഹി) ജോൺ ശാമുവേൽ (യുഎസ്എ) ബീന മാത്യു (യൂഎസ്എ)

കൊച്ചു മക്കൾ : റിച്ചി ജോൺ, മോഹൻ മാത്യു, റിയ മാത്യു, അലിഷാ മാത്യു , ലിയാന മാത്യു

പരേതരായ മത്തായി ജോണിന്റെയും ഏലിയാമ്മയുടെയും മകനായി
1933 സെപ്റ്റംബർ മാസം 4 ന് പാസ്റ്റർ ജോൺ മാത്യു ജനിച്ചു. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനുശേഷം തന്റെ പ്രവത്തിമേഖല തിരിച്ചറിഞ്ഞു സുവിശേഷപ്രവർത്തകൻ ആയി.

വടക്കേഇന്ത്യയിൽ സുവിശേഷപ്രവർത്തനങ്ങളെക്കുറിച്ച് കേരളത്തിലെ സഭകൾ ചിന്തിക്കുന്നതിനു മുൻപേ തന്നെ, നാട്ടിലെ തന്റെ നല്ല ജിവിതസാഹചര്യങ്ങൾ ഉപേക്ഷിച്ചു 1957 ൽ ബീഹാറിൽ സുവിശേഷ പ്രവർത്തനം ആരംഭിച്ചു. മുസഫർപുരിൽ ക്രിസ്ത്യൻ ബുക്ക്‌ സ്റ്റാൾ തുടങ്ങി വിദേശ മിഷനറിമാരോടൊപ്പം സുവിശേഷ പ്രവർത്തനം നടത്തി നിരവധി കുടുംബങ്ങളെ ക്രിസ്തു മത അനുയായികൾ ആക്കുന്നതിനും അവിടെയുള്ള ജനങ്ങളുടെ ജിവിത നിലവാരം ഉയർത്തുന്നതിനും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിനും സാധിച്ചു. യുവാക്കളെ സുവിശേഷ പ്രവർത്തനത്തിന് പ്രാപ്തരാക്കുന്നതിനും പ്രചോദനം നൽകുന്നതിനും വേണ്ടി ” എന്റെ പ്രിയപ്പെട്ട ബീഹാർ ജീവിതവും മിഷനറി പ്രവർത്തനവും ” എന്ന പുസ്തകവും രചിച്ചു. ബീഹാർ ബൈബിൾ സൊസൈറ്റി, RBMU കമ്മിറ്റിയിലും ദീർഘനാൾ പ്രവർത്തിക്കുക വഴി സുവിശേഷ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സാധിച്ചു.1996 ൽ താൽക്കാലികമായി ബീഹാർ വിട്ട് അമേരിക്കയിൽ പോയി എങ്കിലും അവിടെ നിന്നുകൊണ്ടും 2011 ൽ നാട്ടിൽ തിരിച്ചുവന്ന ശേഷവും ബീഹാറിൽ സുവിശേഷവേലക്കു നേതൃത്വം നൽകി. തന്റെ 80 താം വയസ്സിലും റാന്നിയിൽ ഉള്ള സുവിശേഷ ടിം ഒരുമിച്ചു വാഹനത്തിൽ ബീഹാർ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ പോയി മാസങ്ങളോളം താമസിച്ചു സുവിശേഷ പ്രവർത്തനം ചെയ്യുന്നതിന് ദൈവം സഹായിച്ചു.
ഇമ്മനുവേൽ കൂടത്തിനാലിൽ കുടുംബ ട്രസ്റ്റ്‌ രുപികരിച്ച് നാട്ടിലുള്ള അർഹരായവർക്ക് സഹായം എത്തിക്കുന്നതിനും വളരെ ശ്രദ്ധ നൽകിയായ് വ്യക്തിയാണ് പാസ്റ്റർ.

കൂടുതൽ വിവരങ്ങൾക്ക്.
ബാബു കൂടത്തിനാലിൽ (ഹൂസ്റ്റൺ) -713 291 9895

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments