Monday, September 16, 2024
HomeUncategorizedപുതുവത്സര സമ്മാനമായി ഡോ.എം. എസ്. സുനിലിന്റെ 295 -മത്തെ സ്നേഹഭവനം

പുതുവത്സര സമ്മാനമായി ഡോ.എം. എസ്. സുനിലിന്റെ 295 -മത്തെ സ്നേഹഭവനം

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 295 -മത് സ്നേഹഭവനം ഏഴംകുളം വയല കള്ളിപ്പാറ തെക്കേ ചെരുവിൽ വത്സല കൊച്ചു ചെറുക്കനും രണ്ട് പെൺമക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന് ലിജു ചെറിയാന്റെ സഹായത്താൽ പുതുവത്സര സമ്മാനമായി നിർമ്മിച്ചു നൽകി.

വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ലിജു ചെറിയാൻ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഭവനം ഇല്ലാതെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട രണ്ട് പെൺമക്കളുമായി സുരക്ഷിതമല്ലാത്ത ഒരു ചെറിയ കുടിലിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.

ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ലിജു ചെറിയാൻ നൽകുന്ന രണ്ടാമത്തെ വീടാണിത് . ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി .ജയലാൽ., ഷോളീ ലിജു., ജയറാം പുത്തേഴകത്ത്., ശാന്തകുമാർ., ശ്രീജിത്ത്. ടി. ജി. എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments