Tuesday, April 29, 2025
HomeUncategorizedഅൺലോക്ക് യുവർ കരൃർ പ്രൊട്ടക്ഷൻ " ഫൊക്കാനാ വിമെൻസ് ഫോറം വെബിനാർ ഫെബ്രുവരി 8 ന്

അൺലോക്ക് യുവർ കരൃർ പ്രൊട്ടക്ഷൻ ” ഫൊക്കാനാ വിമെൻസ് ഫോറം വെബിനാർ ഫെബ്രുവരി 8 ന്

സരൂപ അനിൽ

ന്യൂ യോർക്ക് : ഫൊക്കാനാ വിമെൻസ് ഫോറത്തിന്റെ നേതൃത്വത്തില്‍ 2025 ഫെബ്രുവരി 8 ശനിയാഴ്ച രാത്രി 8 .00 (EST ) മണിക്ക് “അൺലോക്ക് യുവർ കരൃർ പ്രൊട്ടക്ഷൻ ” എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും . ആദ്യമായി ജോലിക്ക് ശ്രമിക്കുന്ന വനിതകളും, ചെറിയ ബ്രേക്കിന് ശേഷം തിരിച്ചു ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരും, ജോലി ചെയിഞ്ച് ചെയ്യുവാൻ ആഗ്രഹിക്കുന്നവരും , ഭാവിയിൽ എന്താണ് പുതിയ ജോലികളുടെ സാധ്യത എന്നത് അറിയുവാൻ ആഗ്രഹിക്കുന്നവരും ഈ മീറ്റിങ്ങിൽ അറ്റൻഡ് ചെയ്യണം . പ്രേഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നാതായിരിക്കും.

ഫൊക്കാനയ്ക്കും നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി ഫൊക്കാന വിമൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ രേവതി പിള്ളയുടെ നേതൃത്വത്തിൽ നിരവധി കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ റീജിയനുകളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് “അൺലോക്ക് യുവർ കരൃർ പ്രൊട്ടക്ഷൻ” എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നത്.

മാറ്റങ്ങളുടെ ലോകം എന്നത്തേക്കാളും ദിനംപ്രതി പുരോഗമനവീഥിയിലാണ്‌. ലോകത്തിന്റെ മാറ്റങ്ങളനുസരിച്ച്‌ നമ്മുടെ ജോലിയിലും മാറ്റങ്ങൾ ഉണ്ടാക്കണം . അതിനു വേണ്ടി അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ കൂടിയാണ് ആണ് ഈ സെമിനാറിന്റെ ചർച്ചാവിഷയം.

വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ, സെക്രട്ടറി സുബി ബാബു, കോ ചെയർസ് ആയ ബിലു കുര്യൻ, ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രൻ, സരൂപാ അനില്‍, വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയ ഷോജി സിനോയ്, ശോശാമ്മ ആൻഡ്രൂസ്, അബ്ജ അരുൺ, പ്രിയ ലൂയിസ്, സുനൈന ചാക്കോ, ഉഷ ചാക്കോ, ലിസി തോമസ്, ശീതൾ ദ്വാരക, എൽസി വിതയത്തിൽ, കവിത മേനോൻ, ഷീന എബ്രഹാം, ജൈനി ജോൺ എന്നിവർ ഏവരും ഈ മീറ്റിങ്ങിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

സരൂപ അനിൽ (ഫൊക്കാന ന്യൂസ് ടീം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ