Sunday, November 24, 2024
Homeകഥ/കവിതശീർഷകം: വിത്ത് (കവിത) ✍ചിത്ര ചേർത്തല

ശീർഷകം: വിത്ത് (കവിത) ✍ചിത്ര ചേർത്തല

ചിത്ര ചേർത്തല

ഇത്തിരി പോന്നൊരു വിത്തുഞാൻ.
ഒത്തിരി നാളായി
മുളയ്ക്കുവാൻ വെമ്പുന്നു.
ഒരുതരി കനിവില്ലയെങ്കിൽ
മുളയ്ക്കുന്നതെങ്ങിനെ.
എന്റെ പിതാമഹർ തന്നതല്ലേ…
ഈ പച്ചപ്പും കായ്കനികളും…
പോയകാലങ്ങളിൽ അവർ
തന്നവയൊക്കെയും
സുഖ ലോലുപയ്ക്കായി വെട്ടി
നിരത്തിയില്ലേ….
വിഷക്കാറ്റൂതുന്നിവിടെ
ശ്വസിക്കുവാൻ
വയ്യാതെയാക്കിയില്ലേ..
ഇവിടെയിനിയും വിത്തുകൾ
മുളയ്ക്കട്ടെ…
വളരുന്ന മരമെല്ലാം
വരമായി മാറട്ടെ… മഴയേ നീ
പെയ്യുക ഞാനും തിമിർത്ത്
വളർന്നിടട്ടേ…
പുഴുയേ നീ ഒഴുകുക
ശുദ്ധവായു പരന്നിടട്ടേ.,
വരും തലമുറയ്ക്കായ്
പുനർജനിക്കാം….
നാളത്തെ കുട്ടികൾക്കായ് ഞാൻ
മാമ്പഴം ഒരുക്കിവയ്ക്കാം..
ഫലങ്ങൾ പലവിധം
വിത്തുകൾ അനവധി..

ഇനിയുമിവിടൊരു സ്വർഗ്ഗമാക്കാം
പൂത്തുലയാം ഫലങ്ങൾ ഉതിർക്കാം
നാളത്തെ കുട്ടികൾക്കായി….
ഒരുമരം നട്ടാലാ യിരമായി
പുനർജ്ജനിക്കാം….
നാടിനായ്, വീടിനായ്
നാളേക്കൊരു മുതൽ
കൂട്ടായിരിക്കട്ടെ…..
ഇവിടെയീ ഫലസമ്പത്തുകൾ..

ചിത്ര ചേർത്തല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments