Thursday, December 26, 2024
Homeകഥ/കവിതഓർമപെയ്ത് (കവിത) ✍ സരസ്വതി ദിവാകരൻ

ഓർമപെയ്ത് (കവിത) ✍ സരസ്വതി ദിവാകരൻ

സരസ്വതി ദിവാകരൻ

മഴ പോലെ പെയ്തിറങ്ങീടുമെന്നോ
ർമ്മകൾ
മനതാരിൽ കുളിരു പകർന്നിടുന്നു.

പൂമഴ പോലെ, തൂമഞ്ഞു പോലെ
നിറയുന്നു ബാല്യകാലത്തിൻ
സ്മരണകൾ.

മയിൽപ്പീലിയഴകുണ്ട്, മഞ്ചാടി
നിറമുണ്ട്,
മധുരിയ്ക്കും കൽക്കണ്ട കനിയുമുണ്ട്.

ഏഴഴകുള്ളൊരു വാർമഴവില്ലിൻ്റെ
ഞാണിലായൂഞ്ഞാലുകെട്ടുവാനും

പട്ടമായ് പാറിപ്പറന്നു ചെന്ന്
ഒട്ടേറെ നാടുകൾ കാണുവാനും

ഏറെക്കൊതിച്ചൊരാബാല്യകാലത്തി
ൻ്റെ
തെളിനീരു പെയ്യുന്ന സരിണികളിൽ

ഒരു വട്ടം കൂടൊന്നു മുങ്ങിക്കുളിയ്ക്കു
വാൻ
നിറയുന്നു മോഹമെൻ മാനസത്തിൽ.

പലവട്ടം പോയൊരാപ്പാതയോരത്തെ
പൂമരച്ചോപ്പിൽമിഴിനട്ടു നിൽക്കാൻ,

കിളികളോടൊത്തൊരു കുശലം
പറയാൻ
വാഴക്കുടപ്പൻ്റെ തേൻ നുകരാൻ

പലതരം മോഹങ്ങൾ പടി
കടന്നെത്തി
ഓർമ്മകൾ പെയ്യുന്നു പൂനിലാവിൽ.

സരസ്വതി ദിവാകരൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments