Friday, September 20, 2024
Homeകഥ/കവിതകുടുംബം (കവിത) ✍ രാജു കാഞ്ഞിരങ്ങാട്

കുടുംബം (കവിത) ✍ രാജു കാഞ്ഞിരങ്ങാട്

രാജു കാഞ്ഞിരങ്ങാട്

മനസ്സിൻ്റെ മരച്ചില്ലയിൽ –
കൂടുകൂട്ടിയ
കിളികളാണ് ഓർമ്മകൾ
ബന്ധം അതിരുകളിൽ കല്ലടു-
ക്കിവെച്ച്
ഇടിഞ്ഞു പോകാതെ സൂക്ഷി –
ക്കുന്നു

പിതൃക്കൾ വേരുകളാണ്
അവ വംശ സ്മൃതികളിലേക്ക്
കൂട്ടിക്കൊണ്ടുപോയി നമ്മേ-
ജീവിപ്പിക്കുന്നു

കുടുംബം പടർന്നു പന്തലിച്ച
ഒരു മരമാണ്
കാണാൻ നിസ്സാരമായിരിക്കാം
പറയാൻ എളുപ്പമായിരിക്കാം
അനുഭവം തീക്ഷണമാണ്

അതിരുകൾ അടർത്തിമാറ്റാ –
തിരുന്നാൽ
ആവോളം അത് മാധുര്യം
കായ്ച്ചു കൊടുക്കും

✍ രാജു കാഞ്ഞിരങ്ങാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments