Logo Below Image
Tuesday, May 6, 2025
Logo Below Image
Homeകഥ/കവിതഭ്രാന്തന്റെ രഥയാത്ര (കവിത) ✍ ബിജി തോമസ്

ഭ്രാന്തന്റെ രഥയാത്ര (കവിത) ✍ ബിജി തോമസ്

ബിജി തോമസ്

അവസ്ഥകൾ മാറിയവന്റെ
ഓർമ്മകളിൽ നിറം
മായിച്ചപ്പോൾ
ലോകമേ നീയവനു
ഭ്രാന്തനെന്നൊരു
മുദ്രകുത്തി.

മാറിനിന്ന
നിഴലുപോലുമാ
ജീവിതത്തിൻ
പൂർണ്ണത തോൽപ്പിച്ചു
മുഖം ഇരുളിനാലെ
വാടിക്കരിഞ്ഞു
കൊഴിയുവാൻ കാത്തുനിന്നു.

വെയിലും മഴയും
ശൂന്യത തീർത്തപ്പോൾ
നരനായ് പിറന്നതിൽ
ഏറെനൊന്തമനമുണ്ട്.

വെറുപ്പിൻ ഗന്ധമാ/
മേനിയെ തഴുകവേ
തനിച്ചായ തന്നെ
സ്വയം ശപിക്കാൻ
മറന്നവൻ ഭ്രാന്തൻ.

കിനാവുമറഞ്ഞവൻ
രാത്രിയെ പ്രണയിച്ച/
തറിയാതെപോയൊരു
നഗ്നസത്യം!അയ്യോ വെറുതെ
പറഞ്ഞു ചിരിച്ചവൻ ഭ്രാന്തൻ.

തോരാത്ത കണ്ണീർമഴ
ധരണിതൻ മാറിൽ
പുഴപോലൊഴുകിയ
കറുത്തരാത്രി| കാറ്റിൽ
മരണത്തിൻ താളം
തെറ്റിയദിനം
ഓർമ്മകൾ ബാക്കിയായ്
മണ്ണിൽ അലിഞ്ഞവൻ
മറഞ്ഞുപോയൊരുരാത്രി.

ഒരു നിലവിളക്കും
അവനുവേണ്ടി
എരിഞ്ഞതില്ല.
ഒരു പൂക്കൾപോലും
അവന്റെ കല്ലറയിൽ
എത്തിയില്ല.

ആലിലപോലുള്ളോരാ
ദേഹം അഗ്നിയെ
പുൽകുംമുമ്പേ
മൗനമായിരുന്നോ
അവന്റെ അവസാനരഥയാത്ര.

കരഞ്ഞുകൊണ്ടു
പിറന്നുവീണവൻ
കടന്നുപോയൊരാ
പാതകളിൽ
സ്വപ്നം മറഞ്ഞുനിന്നപ്പോൾ
ദ്രവിച്ചുപോയൊരു
ഹൃദയം തകർന്നു
ഇന്നലെ രാവിലൊരു
കുയിൽപാടി പറന്നുപോയി.

✍ ബിജി തോമസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ