Logo Below Image
Saturday, June 28, 2025
Logo Below Image
Homeകായികംഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും

ബാംഗ്ലൂർ :- റോയൽ ചലഞ്ചേ‍ഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലാണ് മത്സരം. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബംഗളൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം പുനരാരംഭിക്കുക.

മൂന്ന് ടീമുകൾ പ്ലേ ഓഫ്‌ കാണാതെ നേരത്തെ പുറത്തായിട്ടുണ്ട് ബാക്കിയുള്ള ഏ‍ഴ് ടീമുകളിൽ ആരൊക്കെയാണ് പ്ലേ ഓഫ് കടക്കുമെന്ന് വൈകാതെ അറിയാം. ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. റോയൽ ചലഞ്ചേ‍ഴ്സ് ബംഗളൂരു രണ്ടാം സ്ഥാനത്തും പഞ്ചാബ് കിങ്സ് മൂന്നാം സ്ഥാനത്തുമുണ്ട്. മികച്ച താര നിരയുള്ള മുംബൈ ഇന്ത്യൻസും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചിലർ മാത്രമാണ് ടീമിനൊപ്പം ചേരുന്നത്. ഈ സാഹചര്യത്തിൽ ഫ്രാഞ്ചസികൾക്ക് പുതിയ പകരക്കാരെ കൊണ്ടു വരാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. നാളെ മുതൽ ക്രിക്കറ്റ് ഗ്യാലറികൾ വീണ്ടും സജീവമാവുകയാണ് ഐപിഎൽ ചാമ്പ്യൻ ആരെന്നു ജൂൺ മൂന്നിന് അറിയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ