ഹരിയാനയിൽ ഉടനീളം ആഘോഷിക്കപ്പെടുന്ന മതപരമായ ഉത്സവമാണ് ഗുഗ്ഗ നൗമി. കൃഷ്ണപക്ഷത്തിന്റെ നവമി തിഥിയായി കാണപ്പെടുന്ന ഗോഗർ നവമി ഗുഗ്ഗ നൗമി എന്നമറിയപ്പെടുന്നു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആചരിക്കുന്ന പ്രധാന മതപരമായ ആഘോഷമാണിത്.
ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് ആഘോഷിക്കുന്ന ഗുഗ്ഗ നൗമി” ഒമ്പതാം ഭഡോൺ” എന്നറിയപ്പെടുന്ന ഒരു പ്രത്യേക പരമ്പരാഗത സമയത്താണ് ആഘോഷിക്കുന്നത്.
പാമ്പുകളെ ആരാധിക്കുന്ന ഉത്സവമായ ഗുഗ്ഗ നൗമി രാജസ്ഥാനിലെ ബിക്കാനീറിലെ ദദ്രേവ ഗ്രാമത്തിൽ ജനിച്ച, ആദരണീയനായ ഒരു മതനേതാവായ, രാജാവായ ഗുഗ്ഗ പിറിൻ്റെ പേരിൽ അറിയപ്പെടുന്ന ഉത്സവമാണ്. ഒരു വിശുദ്ധൻ കൂടിയായ അദ്ദേഹം ഗോഗ, ഗുഗ്ഗ പിർ, ഗുഗ്ഗ റാണ, ഗുഗ്ഗ ബിർ, ജഹർ വീർ ഗോഗ്ഗ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു..
അപകടകരമായ പാമ്പ് കടിയേറ്റവരെ സുഖപ്പെടുത്താൻ കഴിവുള്ള ഗുഗ്ഗ പീർ അഥവാ സാഹിർ പീർ (വിശുദ്ധൻ) ആളുകൾ ആരാധിക്കുന്നു. ഗുഗ്ഗാ പീറിനെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ബഹുമാനിക്കുന്നു.
പാമ്പ് കടിയിൽ നിന്നും മറ്റു തിന്മകളിൽ നിന്നും ഗോഗാജി രക്ഷപ്പെടുത്തുമെന്നുള്ള ഒരു വിശ്വാസം നാഗാരാധനയുടെ അനുയായികൾക്കിടയിൽ ഉള്ളതുകൊണ്ട് അദ്ദേഹം ജനപ്രിയനാണ്. സഹാർ (വിഷം) ത്തിന്റെ ഫലങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന പിർ (വിശുദ്ധൻ) എന്നാണ് മുസ്ലിങ്ങൾക്ക് അദ്ദേഹം അറിയപ്പെടുന്നത്.
ഗംഗാ നഗറിനടുത്തുള്ള അദ്ദേഹം ഭരിച്ചതായി പറയപ്പെടുന്ന ഭാദ്രുവക്ക് സമീപമുള്ള അദ്ദേഹത്തിന്റെ ശവക്കുഴി കാരണം ഗോഗയെ ബഗ്ഗർ വാല എന്നും വിളിക്കുന്നു.
രാജസ്ഥാനിലെ ചുരു ജില്ലയിൽ ജനിച്ച രാജാവായ ഗോഗ പാമ്പു കടിയേറ്റ തന്റെ ഭക്തരുടെ സംരക്ഷകനായി അറിയപ്പെടുന്ന അദ്ദേഹം രാജസ്ഥാനിലെ ഭാദ്രുവയുടെ ഭരണാധികാരിയായി രുന്നു. (നാട്ടുരാജ്യമായ ചൗഹാൻ രജപുത്രാ വംശത്തിലെ ഒരു സന്തതിയായ ബജ് രാചായി ജനിച്ചു. പിന്നീട് കുമാരി സിരിയാൽ രാജകുമാരിയെ (പ്രമുഖ പ്രാദേശിക തലവന്റെ മകൾ) വിവാഹം കഴിച്ചുവെന്നും പിന്നീട് ലൗകികത ഉപേക്ഷിച്ച് വിശുദ്ധത്വം സ്വീകരിച്ച് നിരവധി അനുയായികളെ നേടുകയും
ചെയ്യുകയായിരുന്നു.
ഗോഗ നവമി ദിനത്തിൽ നിരവധി ഭക്തർ സർപ്പ ദൈവമായ ഗോഗയെ ആരാധിക്കുകയും അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ അർപ്പിക്കുകയും, ആചാരങ്ങൾ അനുഷ്ഠിക്കുകയും, സന്ദർശിക്കുകയും ചെയ്യുന്നു.
വ്രത അനുഷ്ഠാനങ്ങളിലൂടെ – കുട്ടികളില്ലാത്ത ദമ്പതികൾ സന്തതികളാൽ അനുഗ്രഹിക്ക പ്പെടുമെന്നും, കുടുംബത്തിലെ കുട്ടികളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനും അനുഗ്രഹങ്ങൾ നേടുകയും എന്നതുമാണ് പ്രധാന ലക്ഷ്യം.
ഈ ദിവസം ഗോഗയെ ആരാധിക്കുന്നതിലൂടെ പാമ്പുകളിൽ നിന്നും മറ്റു ദോഷങ്ങളിൽ നിന്നും അവരെ രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. ഗോഗര്‍ ജഹർ വീറിന്റെ ആരാധനയ്ക്കൊപ്പം സർപ്പ ദേവനേയും ആരാധിക്കുന്നു.
ഉത്തരേന്ത്യയിലെ പ്രശസ്തമായ ഒരു ദൈവമാണ് ജഹർ വീർ ഗോഗാജി. ഗോഗ നവമി സമയത്ത് രാജസ്ഥാനിൽ 3 ദിവസം നീണ്ടുനിൽക്കുന്നു ഉത്സവങ്ങൾ. എന്നാൽ ഹമീർ പൂർ ജില്ലയിൽ (ഹിമാചൽ പ്രദേശ്) ഏറ്റവും വലുതും ജനപ്രിയവുമാണ് ഗോഗ നവമി മേള.
തുടരും..