Saturday, December 21, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“സംസാരിക്കാൻ പഠിക്കുന്നത്
പോലെ നിങ്ങൾ മിണ്ടാതിരിക്കാനും
പഠിക്കണം”

– വിർജീനിയ വൂൾഫ്

“നിശ്ശബ്ദത എന്നത് ജീവിതത്തിൽ ഇടയ്ക്കൊക്കെ ഒന്ന് പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ ശബ്ദമുയർത്തുകയും അതുമൂലം നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളിൽ നിന്നും തുടർന്നുണ്ടായേക്കാവുന്ന ദു:ഖങ്ങളിൽ നിന്നും തീർച്ചയായും നിങ്ങൾ മോചിതരാകും..
കാരണം അത്രയും സുന്ദരമായ ഭാവമാണ് നിശ്ശബ്ദത..
ശാന്തമായ തടാകം പോലെ മോഹനമാണ് നിശ്ശബ്ദത..
നിങ്ങൾ ഒന്നും പറയാതെ തന്നെ എല്ലാം പറയാനാവുന്നത് നിശ്ശബ്ദതയിലൂടെ മാത്രമാണ് ”

നിശ്ശബ്ദതയുടെ മനോഹാരിത അറിയുകയും ജീവിതത്തിൽ പകർത്തുകയും അത് ലോകത്തിനായ് പകർന്നു നൽകുകയും ചെയ്ത മഹത്തുക്കളുടെ പത്ത് മൊഴികളിലൂടെ
ഈ പൊൻപുലരിയിൽ നമുക്ക് ശാന്തമായൊന്ന് യാത്ര ചെയ്യാം..

ഒന്ന്
🥀💕

“ശാന്തമായ മനസ്സ്
കിരീടത്തേക്കാൾ
സമ്പന്നമാണ്.”

😊 റോബർട്ട് ഗ്രീൻ

രണ്ട്
🥀💕

“നിശ്ശബ്ദത ശ്രദ്ധിക്കുക.
അതിന് ഒരുപാട് പറയാനുണ്ട്.”

😊 റൂമി

മൂന്ന്
🥀💕

“നിശ്ശബ്ദതയാണ് ചിലപ്പോൾ
ഏറ്റവും നല്ല ഉത്തരം.”

😊ദലൈലാമ

നാല്
🥀💕

“ഹൃദയമില്ലാത്ത വാക്കുകളേക്കാൾ
വാക്കുകളില്ലാത്ത ഹൃദയം
ഉണ്ടായിരിക്കുന്നതാണ് പ്രാർത്ഥനയിൽ നല്ലത് .”

😊മഹാത്മാ ഗാന്ധി

അഞ്ച്
🥀💕

“നിങ്ങൾക്ക് ഒന്നും
പറയാനില്ലാത്തപ്പോൾ
ഒന്നും പറയരുത്.”

😊ചാൾസ് കാലേബ് കോൾട്ടൺ

ആറ്
🥀💕

“നിങ്ങളുടെ സംസാരം
നിശ്ശബ്ദതയേക്കാൾ നന്നായിരിക്കട്ടെ
അല്ലെങ്കിൽ മിണ്ടാതിരിക്കുക..”

😊ഡയണീഷ്യസ് ഒന്നാമൻ

ഏഴ്
🥀💕

” നിശ്ശബ്ദതയിലും
നിങ്ങൾ ദൈവത്തെ അഭിമുഖീകരിക്കുകയാണെങ്കിൽ
ദൈവം നിങ്ങളോട് സംസാരിക്കും.
അപ്പോൾ നിങ്ങൾ ഒന്നുമല്ലെന്ന്
നിങ്ങൾ മനസ്സിലാക്കും. നിങ്ങളുടെ
ഒന്നുമില്ലായ്മയും ശൂന്യതയും
നിങ്ങൾ തിരിച്ചറിയുമ്പോൾ മാത്രമേ
ദൈവത്തിന് നിങ്ങളെ തന്നിൽ
നിറയ്ക്കാൻ കഴിയൂ.
പ്രാർത്ഥനയുടെ ആത്മാക്കൾ
വലിയ നിശ്ശബ്ദതയുടെ
ആത്മാക്കളാണ് ”

😊മദർ തെരേസ

എട്ട്
🥀💕

“നിങ്ങളുടെ നിശ്ശബ്ദത
മനസ്സിലാക്കാത്ത ഒരാൾക്ക്
നിങ്ങളുടെ വാക്കുകൾ മനസ്സിലാകില്ല.”

😊 എൽബർട്ട് ഹബ്ബാർഡ്

ഒമ്പത്
🥀💕

“ശരീരത്തിന് ഏറ്റവും നല്ല
പ്രതിവിധി ശാന്തമായ മനസ്സാണ്.”

😊നെപ്പോളിയൻ ബോണപാർട്ട്

പത്ത്
🥀💕

“നിശ്ശബ്ദത ഒരു സംഭാഷണം
കൂടിയാണ്. ”

😊രമണ മഹർഷി

“നിങ്ങൾ ശക്തമായ വാക്കുകൾക്കും അനാവശ്യമായ തർക്കങ്ങൾക്കും
അപക്വമായ സംസാരത്തിനും മുതിരും മുമ്പ്, ചിലതെല്ലാം കേട്ട് കോപത്താൽ പ്രതികരിക്കും മുമ്പ് , കുടുംബത്തിലും സമൂഹത്തിലും
വാക്കേറുന്നതിലൂടെയുണ്ടാക്കുന്ന അശാന്തിയിലേക്ക് കാര്യങ്ങൾ
ചെന്നെത്തും മുമ്പ്’ ‘നിശ്ശബ്ദതയെന്ന ഭാവം നമുക്കും ഈ പ്രകൃതിയിലെ സകലതിനും ഈശ്വരൻ നൽകിയിട്ടുണ്ടല്ലോ…? അതിലൂടെ ഈ നിമിഷം ഒന്ന് കടന്നു പോകാം..’എന്ന് ചിന്തിക്കുവാനായാൽ എത്ര സുന്ദരമാകും പിന്നീടുള്ള നിമിഷങ്ങൾ എന്ന് മനസ്സിലാക്കാനാവും..”

നിശ്ശബ്ദതയെക്കുറിച്ച് മുകളിൽ പറഞ്ഞ മഹത്തായ ചിന്തകളെല്ലാംതന്നെ അത്രയും ലളിതമെന്നതിനാൽ കൂടുതൽ വ്യാഖ്യാനങ്ങൾക്കോ വിശദീകരണങ്ങൾക്കോ സാംഗത്യമില്ല. അതുകൊണ്ട് ഈ സന്ദേശം ഇത്രമാത്രം എഴുതി ഞാൻ നിശ്ശബ്ദമായി പിൻ വാങ്ങുന്നു .😊

നിശ്ശബ്ദതയെ സ്നേഹിച്ചവരുടെ ഈ മഹത്തായ മൊഴികൾ നമുക്ക് വഴിവിളക്കാവും എന്നതിൽ തർക്കമില്ല.

ഏവർക്കും നല്ല ഒരു ദിനം ആശംസിച്ചുകൊണ്ട്..

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments