“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം🙏
☘️☘️☘️
കടമകൾ..
വ്യക്തിയെന്ന നിലയിൽ കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടും ഓരോരുത്തരും നിർവ്വഹിക്കേണ്ട കർത്തവ്യങ്ങളാണ്..
രാജ്യത്തെ പൗരൻ എന്ന നിലയിൽ ഭരണഘടന ചില അവകാശങ്ങൾ (Fundamental rights) നമുക്ക് നൽകിയിട്ടുണ്ട്. അതോടൊപ്പം
നാം അനുവർത്തിക്കേണ്ട കർത്തവ്യങ്ങളും (Fundamental duties) ഭരണഘടന അനുശാസിക്കുന്നു.
നമ്മുടെ അവകാശങ്ങൾക്കായി മുറവിളി കൂട്ടുമ്പോൾ തന്നെ നമ്മുടെ കടമകൾ പാലിക്കാൻ തയ്യാറായെങ്കിൽ മാത്രമെ മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളു എന്നതാണ് സത്യം . രണ്ടും പരസ്പര പൂരകങ്ങൾ..
ഭരണഘടന നിലവിൽ വരുന്നതിനെല്ലാം മുമ്പ് ബിസി. നാനൂറിൽ ജനിച്ച ശ്രീബുദ്ധൻ ഓരോരുത്തരുടേയും കടമകൾ എന്തെന്ന് വളരെ വ്യക്തമായി പറഞ്ഞുവെച്ചു. ഇന്നത്തെ വായനയ്ക്കായി ആ മഹത്തായ ചിന്തകൾ പങ്കുവെക്കുന്നു.
☘️അച്ഛനമ്മമാർക്ക് മക്കളോടുള്ള കടമകൾ:
🍁മക്കളെ തിന്മകളിൽ നിന്ന് പിൻതിരിപ്പിക്കുക.
🍁അവരെ നന്മയിലേക്ക് നയിക്കുക.
🍁ഒരു തൊഴിൽ പരിശീലിപ്പിക്കുക.
🍁പൊരുത്തമായ വിവാഹം കഴിപ്പിക്കുക.
🍁സമയമാകുമ്പോൾ സ്വത്തുക്കൾ കൈമാറുക.
☘️സുഹൃത്തുക്കളോടും സമന്മാരോടും ഉള്ള കടമകൾ:
🍁 ഉദാര മനസ്കനാവുക.
🍁ആദരവ് കാട്ടുക.
🍁ഗുണകാംക്ഷിയാവുക .
🍁തന്നെ കാണുന്നതുപോലെ തന്നെ അവരേയും കാണുക.
🍁 വാക്കിലും പ്രവൃത്തിയിലും വിശ്വസ്തത പാലിക്കുക.
☘️തൊഴിലുടമയുടെ കടമ:
🍁പ്രാപ്തിക്കൊത്ത പണി മാത്രം ഏല്പിക്കുക.
🍁ഭക്ഷണവും വേതനവും നൽകുക .
🍁ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുക.
🍁വിശിഷ്ട ഭോജ്യങ്ങൾ അവരുമായി പങ്കുവെക്കുക.
🍁ശരിയായ വേളകളിൽ അവധി അനുവദിക്കുക.
☘️ഭരണാധികാരിയുടെ കടമകൾ:
🍁പ്രജകളോട് സ്നേഹമനോഭാവം പുലർത്തുക.
🍁 ഭരണാധിപൻ പ്രജകൾക്ക് പിതാവിനെ പോലെ ആയിരിക്കണം.
🍁ഔദാര്യം, പ്രിയ വചനം, ക്ഷേമപ്രതിബദ്ധത, പ്രജകളുമായി സമാനത എന്നിങ്ങനെ അവരോടുള്ള ക്ഷേമതാൽപര്യം നാല് രീതിയിൽ പ്രകടിപ്പിക്കണം.
എത്ര മഹനീമായ ചിന്തകൾ ആണ് ശ്രീബുദ്ധൻ ഓരോരുത്തരുടേയും കടമകളെക്കുറിച്ച് അന്നേ പറഞ്ഞതെന്ന് സൂക്ഷ്മതയോടെ വായിച്ചാൽ ബോദ്ധ്യമാവും.
മക്കൾക്ക് മാതൃകയായി ജീവിക്കുന്ന മാതാപിതാക്കൾ.. സകലതിന്മകളിൽ നിന്നും അവരെ പിന്തിരിപ്പിച്ച് നല്ലവരായി വളർത്തുമ്പോൾ നല്ല തലമുറയെ വാർത്തെടുക്കുകയാണ് ചെയ്യുന്നത്…
അതുപോലെ സ്നേഹ ബഹുമാനങ്ങളാൽ പടുത്തുയർത്തിയ സൗഹൃദങ്ങൾ,
ഏറ്റവും നല്ല തൊഴിലിടങ്ങൾ, ജനങ്ങളുടെ ക്ഷേമം മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഭരണാധിപന്മാർ …എല്ലാം ശ്രീബുദ്ധൻ അന്നേ വിഭാവനം ചെയ്തു.
ഓരോരുത്തരുടേയും കടമകൾ കൃത്യമായി നിർവ്വഹിച്ചാൽ വ്യക്തി ജീവിതവും ഓരോ കുടുംബവും സമൂഹവും രാജ്യവും
എത്ര സുന്ദരമായിരിക്കും.
കടമകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏവർക്കും അറിവുള്ളതെങ്കിലും നമ്മുടെ ഭരണഘടനയിൽ അനുശാസിക്കുന്ന കടമകൾ ഇതോടൊപ്പം ചേർത്ത് വായിക്കുന്നത് ഉചിതമായിരിക്കും .
1. ഭരണഘടന അനുസരിക്കുക. ഭരണഘടനയേയും ദേശീയ ഗാനത്തേയും ദേശീയ പതാകയേയും ആദരിക്കുക.
2. സ്വാതന്ത്ര്യ സമരത്തിന് ഉത്തേജനം പകര്‍ന്ന ഉന്നതമായ ആദര്‍ശങ്ങള്‍ പിന്തുടരുക.
3. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക.
4. രാജ്യരക്ഷാ പ്രവര്‍ത്തനത്തിനും രാഷ്ട്ര സേവനത്തിനും സന്നദ്ധരാവുക.
5. മത ഭാഷാ പ്രദേശ വിഭാഗ വൈജാത്യങ്ങള്‍ക്ക് അതീതമായി എല്ലാവര്‍ക്കുമിടയില്‍ സാഹോദര്യം വളര്‍ത്തുക.
6. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുക, ബഹുമാനിക്കുക.
7. പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. വനം, തടാകം, നദികള്‍, വന്യജീവികള്‍ എന്നിവ കാത്തു സൂക്ഷിക്കുക. ജീവനുള്ളവയോട് അനുകമ്പ കാട്ടുക.
8. ശാസ്ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മകതയും പരിഷ്കരണ ത്വരയും വികസിപ്പിക്കുക.
9. പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക.
10. എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്‍റെ പാതയില്‍ മുന്നേറാന്‍ സഹായിക്കുക.
🥀ശ്രീബുദ്ധൻ മുന്നമേ പറഞ്ഞു വെച്ച കടമകളും നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടനയിൽ എഴുതപ്പെട്ട കടമകളും യഥാവിധി നിർവ്വഹിക്കുവാൻ ഏവർക്കും പരിശ്രമിക്കാം. നല്ല കുടുംബങ്ങളും നല്ല സമൂഹവും ക്ഷേമരാജ്യവും സ്വപ്നം കാണാം..
എല്ലാ പ്രിയപ്പെട്ടവർക്കും
സ്നേഹപൂർവ്വം ശുഭ ദിനാശംസകൾ
💚🙏