ചിത്രകലയിലും ശില്പകലയിലും ഏറെ പ്രശസ്തൻ കൊടുമൺ ചിലന്തി ക്ഷേത്രത്തിലെ ശക്തിഭദ്ര ശിൽപവും, കെട്ടുകാളകളുടെ തല മരത്തടിയിൽ കൊത്തിയെടുത്ത കാളത്തല ശിൽപവും ഏറെ പ്രശസ്തം.എണ്ണച്ഛായ ചിത്രരചനയിലും അതിവിദഗ്ദൻ.
ഓണാട്ടുകരയുടെ കലാകാരൻ ശ്രീ ചുനക്കര രാജൻ്റെ ഓർമ്മകളിലൂടെ.
1955 ഒക്ടോബർ ഒന്നിന് മാവേലിക്കര ചുനക്കരയിൽ പുന്തിലേത്ത് കൊച്ചുരാമൻ്റേയും നാരായണിയുടേയും മകനായി ജനിച്ചു.ക്ഷേത്രകലയിൽ സഹസ്രാബ്ദ്ധങ്ങളുടെ പാരമ്പര്യമുള്ള കുടുംബം ആണ് അദ്ദേഹത്തിൻ്റേത്.
ആർ ശ്രീധരൻപിള്ള, നൂറനാട് പള്ളിക്കൽ മേടയിൽ തറവാട്ടിലെ രാമനുണ്ണിത്താൻ തുടങ്ങിയവരായിരുന്നു ആദ്യ കാല ഗുരുക്കന്മാർ .പതിമൂന്ന് വർഷത്തോളം ഗുരുകുല വിദ്യാഭ്യാസം ചെയ്തുവെങ്കിലും ചിത്രകലയിൽ അദ്ദേഹം ഡിപ്ലോമയും നേടിയിട്ടുണ്ട്.
തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന അദ്ദേഹം പുരാണ ഇതിഹാസങ്ങളെക്കുറിച്ച് അഗാധമായ അറിവാണ് ഉണ്ടായിരുന്നത്. പുരാണങ്ങളിലെ ദേവീദേവന്‍മാരുടെ ഭാവങ്ങളാണ് ശില്‍പങ്ങളില്‍ ഇദ്ദേഹം കൊത്തിയിരുന്നത്.
ശില്പകലയിലും ചിത്രകലയിലും ഒരുപോലെ പ്രാവീണ്യം നേടിയ അദ്ദേഹം ലണ്ടൻ മ്യൂസിയത്തിലേയും മഹാരാഷ്ട്ര മ്യൂസിയത്തിലേയും എണ്ണ ഛായാചിത്രങ്ങൾ, മഹാരാഷ്ട്രയിലെ രത്നഗിരിയിലെ വിശ്വകർമ്മ ക്ഷേത്രവും വിശ്വകർമ്മദേവൻ്റ500 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും ചുനക്കര തെക്കടത്ത് ദേവീക്ഷേത്രത്തിലെ ചുമർചിത്രവും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.
അദ്ദേഹത്തെ പ്രശസ്തിയിലേക്ക് എത്തിച്ച മറ്റൊന്ന് കൊടുമൺ ചിലന്തി ക്ഷേത്രത്തിലെ ശക്തിഭദ്രയുടെ ശില്പമാണ്.ശില്പം അനാച്ഛാദനത്തിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് അദ്ദേഹത്തിൻ്റെ കലാവൈദഗ്ത്യത്തിൽ മനംനിറഞ്ഞ് കലാനിധി പട്ടം നൽകി ആദരിച്ചു. 2014 ജൂൺ 3 നാണ് ആലപ്പുഴയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. ഉത്സവപ്രേമികളുടെ മനസ്സിൽ അദ്ദേഹം ഒരിക്കലും അണയാത്ത വിളക്കാണ്. അണയാത്ത ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു
ചുനക്കര രാജനെ കുറിച്ച് ആദ്യമായി കേൾക്കുന്നു…
കൂടുതൽ അറിവ് പകർന്ന ലേഖനം
നല്ല അവതരണം
സൂപ്പർ