Logo Below Image
Monday, July 28, 2025
Logo Below Image
Homeസ്പെഷ്യൽകുട്ടീസ് കോർണർ (എൺപതാം വാരം) ✍അവതരണം: സൈമ ശങ്കർ, മൈസൂർ

കുട്ടീസ് കോർണർ (എൺപതാം വാരം) ✍അവതരണം: സൈമ ശങ്കർ, മൈസൂർ

ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A) തീപ്പെട്ടി ചിത്രം കണ്ടൊരു വിശദീകരണം, B) പദ ലളിതം (വാക്കുകളെ കുറിച്ചൊരു വിശദീകരണം), C) സ്ഥലനാമ കഥകൾ പിന്നെ കുറച്ചു D) കടംകഥകളും, കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കുണ്ടല്ലോ… അല്ലെ .😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) തീപ്പെട്ടി ചിത്രം (25)

സർദാർ വല്ലഭായി പട്ടേൽ

പട്ടേലിന്റെ ചിത്രമുള്ള തീപ്പെട്ടി ചേർക്കുന്നു

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും , സ്വതന്ത്ര ഇന്ത്യ യുടെ ആദ്യ ഉപ പ്രധാനമന്ത്രിയും , ആദ്യ ആദ്യന്തര മന്ത്രിയും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭായി പട്ടേൽ (ഒക്ടോബർ 31 1875 –ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു.

ഗുജറാത്തിലെ ആനന്ദ് താലൂക്കിലെ കരംസദ് ഗ്രാമത്തിൽ ജനിച്ച പട്ടേൽ, വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. ബ്രിട്ടീഷ് രാജിന്റെ കാടൻ നിയമങ്ങൾക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നൽകി കൊണ്ടാണ്, പട്ടേൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള പെറ്റീഷനിൽ ഒപ്പു വെക്കാനായി പട്ടേൽ ജനങ്ങളോടാഹ്വാനം ചെയ്തു. ഏതാണ്ട് ഒരു മാസത്തിന് ശേഷം ഗുജറാത്തിലെ ഗോധ്രയിൽ വച്ചു നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തിൽ വച്ചാണ് പട്ടേൽ ഗാന്ധിയുമായി കണ്ടു മുട്ടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗമായ ഗുജറാത്ത് സഭയുടെ സെക്രട്ടറിയായി ഗാന്ധിയുടെ ആശീർവാദത്തോടെ പട്ടേൽ വൈകാതെ ചുമതലയേറ്റു. ബ്രിട്ടീഷ് കാർക്കെതിരേ സമരം ചെയ്യാൻ നിസ്സഹകരണത്തിന്റേയും, അഹിംസയുടേയും മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു വൈകാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്ത്വത്തിലേക്കുയർന്ന പട്ടേൽ 1934 ലും 1937 ലും തിരഞ്ഞെടുപ്പിന്റെ ചുമതലകളേറ്റെടുത്തു.

വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു. 1991 ൽ രാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചു. പട്ടേൽ ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും അറിയിപ്പെടുന്നു. രാ‍ഷ്ട്രത്ത് ആകമാനം സമാധാനം പുന:സ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു. 565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേൽ ഏറ്റെടുത്തു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും വ്യക്തികളുടെ വസ്തു അവകാശത്തിന്റെയും സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെയും ആദ്യകാല വക്താക്കളിൽ ഒരാളായിരുന്നു പട്ടേൽ.

📗📗

👫B) പദ ലളിതം

പകൽ

ഏറെ പരിചിതമായ പദമാണല്ലോ പകൽ.എന്താണ് ഈ പദത്തിന്റെ അർതഥം. പകുക്കുന്നത് പകൽ. ഒരു ദിവസത്തെ രണ്ടായി പകുക്കുന്നതിൽ ഒന്ന് പകലും മറ്റൊന്ന് രാത്രിയും.ഒരു ദിവസത്തെ രണ്ടായി തിരിക്കുന്നതിൽ പകൽ പ്രധാന സ്ഥാനം വഹിക്കുന്നുയെന്ന് വ്യക്തം.പദങ്ങളെ അവയുടെ അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ തിരിക്കാനുള്ള പൂർവികരുടെ കഴിവ് ആലോചിച്ച് നോക്കു.

📗📗

👫C) സ്ഥലനാമ കഥകൾ

കുട്ടീസ് 😍
ഈ ആഴ്ചയിലും ചില സ്ഥലങ്ങൾക്ക് എങ്ങനെ ആ പേര് വന്നു എന്ന് കൗതുകത്തോടെ വായിച്ചറിഞ്ഞോളൂ 😍

കൊന്നമണ്‍കര

മാർത്താണ്ഡവർമ്മ മഹാരാജാവ് ഗോവിന്ദമണ്‍ യെന്നയാള്‍ക്ക് കരമൊഴിവായി കൊടുത്ത ഭൂമി. ഗോവിന്ദന്‍ എന്നത് കൊന്നന്‍ എന്ന പദത്തിന്റെ സംസ്കൃതരൂപമാണല്ലോ. അങ്ങനെ ഗോവിന്ദമണ്‍ക്കര കൊന്നമണ്‍ക്കരയായി.

📗📗

👫D) കടങ്കഥകൾ (36)

1)അടയുടെ മുമ്പിൽ പെരുമ്പട.

തേനീച്ചക്കൂട്

2)അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.

എലി

3)കാലുകൾ ഉണ്ടെങ്കിലും നടക്കാൻ കഴിയില്ല

കസേര

4)കണ്ടാലൊരു വണ്ടി, തൊട്ടാലൊരു ചക്രം?

തേരട്ട

5)പൊന്നുതിന്ന് വെള്ളിതുപ്പി?

ചക്കച്ചുള

6)ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ്?

ചൂല്

7)ആയിരം പറ, അതിൽ ഒരു നുള്ള് കൊട്ടത്തേങ്ങ.

ചന്ദ്രക്കല

8)ഒരു കുന്തത്തിന്മേല്‍ ആയിരം കുന്തം-

തെങ്ങോല

9)അടി മദ്ദളം, ഇല ചുക്കിരി, കായ കൊക്കിരി

പുളിമരം

10)ഇപ്പോള്‍ പണിത പുത്തന്‍പുരയ്ക്ക് പത്തഞ്ഞൂറ് കിളിവാതില്‍.

തേനീച്ചക്കൂട്

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (64)

 

അവതരണം:
സൈമ ശങ്കർ മൈസൂർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ