പെൺമക്കളെ വീട്ട് ജോലി പഠിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും
1തിമോ 5:13 “അത്രയുമല്ല വീടുതോറും നടന്ന് മെനക്കെടുവാനും ശീലിക്കും. മെനക്കെടുക മാത്രമല്ല വായാടികളും പരകാര്യങ്ങളിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കും.
അമ്മമാർ ശ്രദ്ധിക്കണം. എല്ലാജോലികളും മക്കളെ പഠിപ്പിക്കണം. അമ്മമാർ അയല്പക്കം തെണ്ടിയാൽ മക്കളും തെണ്ടും. സ്ത്രീകൾ നിൽക്കേണ്ടിടത്തെ നിൽക്കാവു, ചെയ്യേണ്ടതെ ചെയ്യാവു, പറയേണ്ടതെ പറയാവു, പോകേണ്ടിടത്തെ പോകാവൂ, ഇല്ലെങ്കിൽ ജീ വിതം നായനക്കും.
ചില സ്ത്രീകൾ കവലകളിൽ നിന്ന് രാഷ്ട്രീയം പ്രസംഗിക്കും. ഭർത്താ വിനെ അനുസരിക്കാതെ രാവിലെ ഇറങ്ങും രാത്രിയാകുമ്പോൾ ആരെങ്കിലും വണ്ടിയിൽ കൊണ്ടുവന്ന് വീട്ടുപടിക്കൽ ഇറക്കിവിടും. ആരുകൊണ്ടു പോകുന്നു. എവിടെ പോകുന്നു. എന്തിന്പോകുന്നു. ഭർത്താവ് അറിയുന്നില്ല. പിന്നെ വഴക്കും പൂക്കാറുമായി പ്രശ്ന ത്തിലേക്ക് കടക്കും.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് മാതാപിതാക്കൾ അച്ച ടക്കത്തോടെ എളിമയോടെ മക്കളെ വളർത്താത്തതിന്റെ വലിയ ഒരു കുറവ് ഇതിന്റെ പിന്നിലുണ്ട്.
എന്തെല്ലാം പഠിപ്പിക്കണം
como 2:4 “ദൈവവചനം ദുഷിക്കാതിരിക്കേണ്ടതിന് യൗവ്വനക രാത്തികളെ ഭർതൃപിയന്മാരും പുത്രപ്രിയന്മാരും സുബോധവും പാതിവൃത്തമുള്ളവരും, വീട്ടുകാര്യം നോക്കുന്നവരും, ഭയമുള്ളവരും,ഭർത്താക്കന്മാർക്ക് കീഴ്പെടുന്നവരും ആയിരിക്കാൻ ശീലിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കണം.
സ്വന്തം വീട്ടിലാണെങ്കിൽ പ്രശ്നമാകില്ല. അതേസമയം കയറിച്ചെല്ലുന്ന ഭവനത്തിൽ ഒരു പണിയും അറിയില്ല എന്ന് പറയാൻ പറ്റുമോ. അമ്മായിഅമ്മ മകനോട് പറയും എന്തിനാടാ അവളെ ഇങ്ങോട് കെട്ടിയെടുത്തത്. അവളെ അവളുടെ വീട്ടിൽ കൊണ്ടുപോയി വിടാ വേഗം. എന്നു പറഞ്ഞ് തുടങ്ങും.
പിന്നീട് കാണുന്നതിനും പിടിക്കുന്നതിനും എല്ലാം കുറ്റം. ഒടുവിൽ അവൾ കെട്ടും കിടക്കയുമായി വീട്ടിലേക്ക് പോകും. പിന്നെ ആങ്ങള മാർ ഇളകും. ബഹളവും തമ്മിത്തല്ലുമായി വേർപിരിയലിലേക്ക് തിരിയും.
എന്നാൽ ഇങ്ങനെ ഒരു വിഷയം ഉണ്ടാകുമ്പോൾ അമ്മ മകനെ ഹത്തോടെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് അവനെക്കൊണ്ട് അവളുമാ യി സംസാരിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് അമ്മായിഅമ്മ വലിയൊരു കണ്ണിയാണ്. അങ്ങനെയാണ് അമ്മ ചെയ്യ ണ്ടത്. അല്ലാതെ പെട്ടെന്ന് എടുത്തുചാടി വീട്ടിൽ കൊണ്ടുപോയി വിട ടാ എന്നൊക്കെ പറഞ്ഞ് ചൂടുകേറ്റി അവന്റെ ഭാവി തകർക്കുകയാണ് ചെയ്യേണ്ടത്.
ഏത് അമ്മക്കും സ്നേഹം കിട്ടണം, മരുമക്കൾ അമ്മേ എന്നുള്ള തേനും പാലും ഒഴുകുന്ന ആ വിളിയുണ്ടല്ലോ അതുമതി. പക്ഷെ അങ്ങനെ വി ളിക്കാൻ മരുമകൾക്ക് കഴിയുന്നില്ല അതാണ് കാരണം.
സ്വന്തം അമ്മയേക്കാൾ ഉപരിയായി സ്നേഹിക്കേണ്ടത് അമ്മായിയ മ്മയെ സ്നേഹിക്കണം. സ്നേഹത്തോടെ അമ്മേ എന്ന് വിളിച്ചാൽ ഏത് അമ്മായി അമ്മയും വീഴും. അമ്മ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ അമ്മേ ഞാൻ ചെയ്യാം എന്ന് പറഞ്ഞുകൊണ്ട് അത് വാങ്ങി ചെയ്യണം. അപ്പോൾ അമ്മ മോളെ എന്ന് താനെ വിളിക്കും.
അതുപോലെ താനെ അമ്മമാർ മരുമക്കളെ സ്വന്തം മകളെപോലെ തന്നെ കാണണം. അമ്മയും മക്കളും ഒരുമിച്ച് ഒരുപോലെ മുന്നോട്ടു പോകണം. ‘അമ്മ ചെയ്യേണ്ടത് അമ്മക്ക് തന്നെ വിട്ടുകൊടുക്കണം മകൾ ചെയേണ്ടത് അവൾക്ക് വിട്ടുകൊടുക്കുക. അവരവരുടെ ഉത്തര വാദിത്വം ആത്മാർത്ഥതയോടെ ചെയ്യുക