Tuesday, October 15, 2024
Homeനാട്ടുവാർത്ത*മാമ്മോഗ്രാം പരിശോധന*

*മാമ്മോഗ്രാം പരിശോധന*

കോട്ടക്കൽ: എടരിക്കോട് സർവ്വീസ് സഹകരണ ബേങ്കിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച്
എടരിക്കോട് സർവീസ് സഹകരണ ബാങ്കും കൊച്ചിൻ കാൻസർ സൊസൈറ്റിയും സംയുക്തമായി സൗജന്യ മാമോഗ്രാം ടെസ്റ്റ് സംഘടിപ്പിക്കു മെന്ന് സ൦ഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ 15 തിങ്കളാഴ്ച വൈകുന്നേര൦ 4.00 മണിക്കു നടക്കുന്ന പരിപാടിയിൽ
കഴിഞ്ഞ മാസ൦ രണ്ടിനു ശനിയാഴ്‌ച ഡോ.വി.പി. ഗംഗാധരൻ പങ്കെടുത്ത കാൻസർ ബോധവൽക്ക ക്ലാസിൻ്റെ ഭാഗമായി നടന്ന സൗജന്യ മാമോഗ്രാം രജിസ്ട്രേഷനിൽ നിന്നും തിരഞ്ഞെടുത്ത 85 പേർക്കാണ് മാമോഗ്രാം ടെസ്റ്റ് നൽകുന്നത്. മാമോഗ്രാം ടെസ്റ്റിൻ്റെ ഉദ്ഘാടന൦ വൈകുന്നേരം നാലു മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ . രേണുക നി൪വഹിക്കു൦.ടോക്കൺ വിതരണം മലപ്പുറ൦ ജില്ലാ സഹകരണസംഘം ഡയറക്ടർ സുരേന്ദ്രൻ ചെമ്പ്രയു൦ നിർവഹിക്കു൦. വാർത്താ സമ്മേളനത്തിൽഎടരിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി .ആസാദ്,അസിസ്റ്റന്റ് സെക്രട്ടറി കെ. ആരിഫ, പി.നൗഷാദ് എന്നിവർ പങ്കെടുത്തു.
— – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments