Tuesday, March 18, 2025
Homeനാട്ടുവാർത്തകോട്ടയ്ക്കൽ കെഎസ്ഇബി പരിമിതികളുടെ നടുവിൽ

കോട്ടയ്ക്കൽ കെഎസ്ഇബി പരിമിതികളുടെ നടുവിൽ

കോട്ടയ്ക്കൽ.–കോട്ടയ്ക്കൽ വൈദ്യുതി സെക്ഷൻ ഓഫിസ് വിഭജിച്ച് ഇന്ത്യനൂർ സെക്ഷൻ രൂപീകരിച്ചിട്ട് 9 വർഷമായി. എന്നാൽ, സംസ്ഥാനത്ത് ഇതേസമയം അനുവദിച്ച 32 സെക്ഷനുകൾ പ്രവർത്തനം തുടങ്ങിയിട്ടും ഇന്ത്യനൂർ സെക്ഷൻ മാത്രം കടലാസിൽ തന്നെ വിശ്രമിക്കുകയാണ്. ഇതിനാൽ മുപ്പതിനായിരത്തിൽ പരം ഉപയോക്താക്കളുള്ള കോട്ടയ്ക്കൽ സെക്ഷൻ പരിമിതികളാൽ വീർപ്പു മുട്ടുകയാണ്.

ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന സമയത്താണ് വലിയ സെക്ഷനുകൾ വിഭജിച്ച് സംസ്ഥാനത്ത് പുതിയ ഓഫിസുകൾ തുടങ്ങാൻ തീരുമാനിച്ചത്. ഇന്ത്യനൂർ ഓഫിസിനായി ഇന്ത്യനൂരിലും പിന്നീട്, വില്ലൂരിലും സ്ഥലം കണ്ടെത്തി. വില്ലൂരിലെ സ്വകാര്യകെട്ടിടത്തിന്റെ വാടക 3 വർഷത്തേക്കു നൽകാമെന്ന് നഗരസഭ വകുപ്പിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, തുടർനടപടി ഉണ്ടായില്ല.
നഗരസഭയ്ക്കുപുറമെ, പറപ്പൂർ, ഒതുക്കുങ്ങൽ, പൊൻമള, മാറാക്കര എന്നീ പഞ്ചായത്തുകളിലെ ഉപയോക്താക്കളും കോട്ടയ്ക്കൽ സെക്ഷനുകീഴിൽ വരുന്നുണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ഓഫിസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. 3 ലൈൻമാൻമാരുടെയും 4 വർക്കേഴ്സിന്റെയും ഒഴിവുകൾ നികത്താതെ കിടക്കുകയാണ്. ഓഫിസ് സ്റ്റാഫിന്റെ അഭാവവുമുണ്ട്. കൈപ്പള്ളിക്കുണ്ട് റോഡിലെ വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
– – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments