Thursday, September 19, 2024
Homeകേരളംവൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

ഈ വർഷത്തെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ജൂൺ 26 നു ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും.

വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിന് ചീഫ് ഇലക്ടിക്കൽ ഇൻസ്‌പെക്ടർ നിർദേശിക്കുന്ന സുരക്ഷാ മാർഗ്ഗങ്ങൾ

വൈദ്യതവയറിംഗിലും വൈദ്യതോപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോർച്ചമുലം ഉള്ള
അപകടം ഒഴിവാക്കാൻ ഐ.എസ്.ഐ മുദ്രയുള്ള എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി /ആർ.സി.സി.ബി) മെയിൻ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിക്കുക. വൈദ്യതി ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ കൊണ്ടുവരാതിരിക്കുക. കുട്ടികൾക്ക് കൈയ്യെത്തും വിധം വൈദ്യതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്. വൈദ്യതി വയറിംഗ് ശരിയായ രീതിയിൽ പരിപാലിക്കുക. ലൈസൻസും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവുമുള്ളവരെക്കൊണ്ടു മാത്രം വയറിംഗിലെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുക. മെയിൻ സ്വിച്ച് പ്രവർത്തനക്ഷമമാക്കി വയ്കക. മൂന്ന്പിൻ ഉള്ള പ്ലഗുകൾ മാത്രം ഉപയോഗിക്കുക.

ഒരു പ്ലഗ്ഗ്‌ സോക്കറ്റിൽ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാൻ പാടുള്ളു. നനഞ്ഞ കൈവിരൽ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കാതിരിക്കുക. കാലപ്പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഉപകരണങ്ങളും വയറുകളും ഉപയോഗിക്കാതിരിക്കുക. കാലാകാലങ്ങളിൽ വൈദ്യതി ലൈനുകൾക്കു സമീപത്തുള്ള മരങ്ങൾ വെട്ടിമാറ്റുന്ന വൈദ്യുതി അധികൃതരുടെ പ്രക്രിയയുമായി സഹകരിക്കുക. വൈദ്യുത ഉപകരണത്തിലോ സമീപത്തോ തീപിടിത്തമുണ്ടായാൽ സ്വിച്ച് ഓഫാക്കാൻ ശ്രദ്ധിക്കുക. തീയണയ്ക്കന്നതിനു വൈദ്യതി ലൈനുകളിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡർ ടൈപ്പ് അഗ്‌നിശമന ഉപകരണങ്ങൾ മുതലായവ ഉപയോഗിക്കുക.3. താഴ്ന്ന നിലവാരമുള്ള വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക. ശരിയായ രീതിയിൽ എർത്തിംഗ് ചെയ്യുക. ഐ.എസ്.ഐ മുദ്രയുള്ളതോ തത്തുല്യമായ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം വയറിംഗിന് ഉപയോഗിക്കുക. വൈദ്യതി ഉപകരണങ്ങളുടെ ഉപയോഗത്തിനു ശേഷം അവയുടെ വൈദ്യതി ബന്ധം പൂർണമായും വിച്ചേദിക്കുകയും സോക്കറ്റിൽ നിന്നും പ്ലഗ് പിൻ ഈരി മാറ്റുകയും ചെയ്യുക. കേടായ വൈദ്യുതി ഉപകരണങ്ങൾ ഉടൻ തന്നെ നന്നാക്കുകയോ പകരം മറ്റൊന്നു ഉപയോഗിക്കുകയോ ചെയ്യുക.

വൈദ്യുതി ലൈനുകൾക്ക് സമീപം കെട്ടിടങ്ങൾ, ഷെഡുകൾ മുതലായവ പണിയുന്നതിന് ഇലക്ടിക്കൽ ഇൻസ്പെക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങിക്കുക. കേബിൾ ടി.വി അഡാപ്റ്ററിന്റെ ഉൾവശത്ത് സ്പർശിക്കരുത്. വൈദ്യുതി പ്രവഹിക്കാത്ത അടപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. വൈദ്യുതി കമ്പികളുടെ മേൽ പൊട്ടിവീഴാൻ സാധ്യതയുള്ള വിധത്തിൽ, തെങ്ങ്, പ്ലാവ്, മാവ് മുതലായ വൃക്ഷങ്ങൾക്ക് ലോഹ താങ്ങുകമ്പി കെട്ടരുത്. ഇലക്ടിക് പോസ്റ്റിലോ സ്റ്റേവയറിലോ ചാരി നിൽക്കരുത്. അതിൽ കന്നുകാലികളെ കെട്ടരുത്. അതിൽ ചെടി പടരുവാൻ അനുവദിക്കരുത്. വൈദ്യതി ലൈനുകൾക്ക് താഴെ മരങ്ങൾ നട്ടുപിടിപ്പിക്കരുത്. ഫ്യൂസ് മാറ്റിയിടടമ്പോൾ ഫ്യൂസ് വയറിനു പകരം ചെമ്പുകമ്പി ഉപയോഗിക്കാതിരിക്കുക. ഷോക്കുമൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യതി ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പർശിക്കാവൂ. വൈദ്യുതാഘാതമേറ്റു നിൽക്കുന്ന വ്യക്തിയെ ഉണങ്ങിയ തടിക്കഷണം കൊണ്ടോ വൈദ്യതവാഹിയല്ലാത്തതും ഈർപ്പരഹിതവുമായ വസ്തു ഉപയോഗിച്ചോ വൈദ്യുതി ബന്ധത്തിൽ നിന്നും വേർപെടുത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments