തിരുവനന്തപുരം:സംസ്ഥാനത്തു ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 66,280 രൂപയാണ്. 200 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ ഇടിഞ്ഞ് 8285 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 66,480 രൂപയും ഒരു ഗ്രാം സ്വർണത്തിന് 8310 രൂപയുമാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 6,779 രൂപയാണ്. വെള്ളി വില ഗ്രാമിന് 103 രൂപയാണ്.
രാജ്യാന്തര വിലയിലെ ഇടിവാണ് സ്വർണ വിലക്കുറവിന് കാരണം. ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളുടെ ഇഫക്ടിലാണ് സ്വർണ്ണ വില താഴേക്ക് പോക്ക് തുടരുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഡൊണാൾഡ് ട്രംപും ഇറക്കുമതി താരിഫ് നയങ്ങളുമാണ് ഇതുവരെ സ്വർണത്തിന് അനുകൂലമായതെങ്കിൽ സ്വർണ നിക്ഷേപങ്ങളിൽ നിന്നും അമിതമായി ലാഭമെടുപ്പ് നടന്നതാണ് ഇന്ന് രാജ്യാന്തര വിലയിൽ അൽപം ക്ഷീണം വരാൻ ഇടയായത്. എന്നാൽ ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണ്.